Friday 10 February 2012

Objections Review


6 comments:

  1. Facebook Comments
    Rahul Kp Dear vasudev, other than fanatism, none of the reality will spread too faster.we are not respecting our books this point i agree with u. we have no solution for that,better ask every one to know their country
    9 minutes ago · Like

    Vasudevan Namboodiri But I believe we have a solution. Negative prejudices should be dropped out. Country is important. Universal blessing power is more important.
    a few seconds ago

    ReplyDelete
  2. അപ്പോള്‍ ക്ഷേത്ര പുരോഹിതരെ പറഞ്ഞതാണ്‍ താങ്കളെ പെട്ടെന്ന് പ്രകോപിതനാക്കിയത്. ഹിന്ദു പാസ്റ്റര്‍ കളിക്കുന്നു എന്നൊക്കെ ആക്ഷേപിക്കാന്‍ വരട്ടെ! അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ എത്ര ലക്ഷം ആളുകള്‍ കാണുന്നുണ്ട് എന്ന് നോക്കുക! എത്രയോ പേരിനുമാത്രം ഹിന്ദുക്കളായവരെ അദ്ദേഹം സനാതന ധര്‍മ്മത്തില്‍ ആകൃഷ്ടരാക്കിയിരിക്കുന്നു. കുറ്റം പറയാനല്ലാതെ താങ്കള്‍ക്ക് എന്ത് കഴിയും. മുന്‍ പോസ്റ്റ് കളിലെ കമന്റുകളോടുള്ള പ്രതികരണത്തില്‍ നിന്ന് താങ്കള്‍ വിമര്‍ശനത്തില്‍ എത്ര അസഹിഷ്ണു ആണെന്ന് കണ്ടു. പിന്നെ എങ്ങിനെ മറ്റുള്ളവരെ സ്വയം വിമര്‍ശിക്കുവാന്‍ ഉപദേശിക്കുവാന്‍ കഴിയുന്നു. ഗോപാലകൃഷണന്‍ സാര്‍ എന്ന മനുഷ്യന്‍ തെറ്റുകള്‍ ഉണ്ടാകാം എന്നാല്‍ ഹിന്ദു സമാജത്തിന്‍ അദ്ദേഹം ചെയ്യുന്നതിന്റെ ആയിരത്തിലൊരംശം ചെയ്യാത്ത താങ്കളുടെ അദ്ദേഹത്തെ വിമര്‍ശിക്കാനുള്ള യോഗ്യതയെ പറ്റി സംശയമുണ്ട്.
    അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ യോജിപ്പില്ലെങ്കില്‍ അവയെ വിമര്‍ശിക്കണം. എന്നാല്‍ പാസ്റ്റര്‍ എന്ന വിളിയും, ഡിലിറ്റ് ഡിലീറ്റ് ചെയ്യണമെന്നും മറ്റുമുള്ള വ്യക്തിപരമായ ആക്രമണങ്ങളും ചീപ്പ് ആയി പോയി. തങ്കളുടെ പോസ്റ്റുകളില്‍ മാന്യമായ ചോദ്യങ്ങള്‍ ഉന്നയിച്ചവരോട് പോലും വ്യക്തിപരമായ പരാമര്‍ശം വൃഥാ ആരോപിച്ച് ഉത്തരം നല്‍കാതിരിക്കുന്ന സൂത്രവും കണ്ടു.
    അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിലും മറ്റും പലര്‍ക്കും സംശയമുണ്ട് (ആചാരങ്ങള്‍ അറിയാത്ത അവര്‍ പുല, വാലായ്മ, ശരീര ശുദ്ധി എന്നിവ ശ്രദ്ധിക്കാതെ, ക്ഷേത്ര സങ്കേതത്തിന്‍ അശുദ്ധിയുണ്ടാക്കും എന്നതുള്‍പ്പടെ) അതിനെ വിമര്‍ശിക്കാം, വ്യക്തിപരമായ ആക്രമണവും പാസ്റ്റര്‍ ശാസ്ത്രജ്ഞന്‍ ശകാരവും ശരിയല്ല. (താങ്കള്‍ ക്ഷുഭിതനും ശാന്തിയില്ലാത്തവനും പ്രതിപക്ഷ ബഹുമാനമില്ലാത്തവനുമാണല്ലോ!) താങ്കള്‍ എഴുതിയിരിക്കുന്നതില്‍ പല ശരിയും ഉണ്ട്. എന്നാല്‍ താങ്കള്‍ പറഞ്ഞ അത്രയും സംഘപരിവാരത്തെ അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം സമാജത്തിന്റെ നന്മയ്ക് പറഞ്ഞപ്പോള്‍ താങ്കള്‍ ഏതോ സംഘിയോടുള്ള വ്യ്കതിപരമായ വൈര്യനിര്യാതനത്തിന്‍ പറഞ്ഞു; അത്രേയുള്ളൂ! ശാന്തിക്കാരെ പറഞ്ഞാല്‍ വൈര്യനിര്യാതനം നടത്തും, ചീത്ത വിളിക്കും, അത്രയല്ലേയുള്ളൂ. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  3. എന്‍റെ വിമര്‍ശനം ഗോപാലകൃഷ്ണഭക്തരെ വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായി.അങ്ങിനെ ചെയ്യേണ്ടി വന്നതില്‍ എനിക്കും വിഷമം ഉണ്ട്.

    മതപരിവര്‍ത്തനം തടയുന്നതിന് യഹോവയുടെ വിഗ്രഹം ഉടയ്ക്കുക എന്ന കണ്ടുപിടിത്തം ഫലപ്രദം ആയി തെളിഞ്ഞിട്ടില്ല. എന്ന് തന്നെയല്ല അത് ഹിന്ദുമത വിധ്വംസകരെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയല്ലേ? മതപരിവര്‍ത്തനത്തിന്‍റെ ആക്കം കൂടിയിരിക്കുന്നു.

    ഇത്തരുണത്തില്‍ എങ്ങനെ ആക്ഷേപം അടക്കും?

    ReplyDelete
  4. ശ്രീ ശങ്കര ഭഗവത്പാദരെ അപഹ്സിക്കുവാന്‍ യുക്തിവാദികള്‍ ഇട്ടിരിക്കുന്ന ഒരു പോസ്റ്റ്
    http://a2.sphotos.ak.fbcdn.net/hphotos-ak-ash4/s720x720/417297_150672518385073_100003269770429_196521_1267136685_n.jpg
    അത് വസ്തുതാപരമല്ല.കണ്ടില്ലേ പരമ പൂജ്യനായ ശങ്കര ഭഗവത്പാദരെ അധിക്ഷേപിക്കുവാന്‍ ശ്രമിക്കുന്നത്.
    ഗോപാലകൃഷ്ണന്‍ സാര്‍ ഇത്തരത്തിലുള്ള തെമ്മാടിത്തത്തിന്‍ ചുട്ട മറുപടി കൊടുക്കാറുണ്ട്. താങ്കള്‍ക്ക് സാധിക്കുമോ ഇതിന്‍ യുക്തമായ ഒരു മറുപടി പറയാന്‍?
    സം‌വിദാനന്ദ് എന്ന് നെറ്റില്‍ അറിയപ്പെടുന്ന, ഒരു സന്ന്യാസിയെന്ന് ഭാവിക്കുന്ന വ്യക്തിയും ഒരു കൃസ്ത്യന്‍ മൗലികവാദിയും സ്ഥാനത്തും അസ്ഥാനത്തും ശങ്കരാചാര്യ സ്വാമികളെ ദ്വേഷിക്കുന്ന ആളുമായ സക്കറിയയുമായി അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഇന്റര്‍‌വ്യുവും ലഭ്യമാണല്ലോ? വേദങ്ങള്‍ പരമ പ്രമാണമായ ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് എന്തെന്നറിയാനുള്ള അവകാശമില്ലെങ്കില്‍ അവര്‍ മറ്റുമതങ്ങളില്‍ പോവുന്നതിന്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  5. വാസുദേവന്‍ വള്ളിവട്ടത്തിന് ഒരു മറുപടി
    ബ്ലോഗിന്റെ നാള്വഴി
    1 February 2012
    "ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് നെഗറ്റീവ് ആയി ചിന്തിക്കരുത്.ആരും പറഞ്ഞു പോവുക സ്വാഭാവികമാണ്. പറയാത്തത് മൌനസമ്മതം ആയിത്തീരും. ഈ ശാസ്ത്രജ്ഞനെ ഉള്‍ക്കൊള്ളാന്‍ ആവാത്തവരുടെ ഹിന്ദുത്വവാദം ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. അത് എപ്പോഴും പൊട്ടാം."
    "ഡോ. ഗോപാലകൃഷ്ണന്‍ പറയുന്നത് നൂറുശതമാനവും സത്യം" എന്ന് എഴുതിയിട്ട് ആ പോസ്റ്റില്‍ ഗോപാലകൃഷ്ണന്‍ സാറിനെ പുകഴ്ത്തലും കൃസ്ത്യാനികളെ ചീത്തയും ആണ് എഴുതിയിരിക്കുന്നത്. പരസ്യമായി കൃസ്ത്യാനിയെ ചീത്തയെഴുതിയ ഈ ബ്ലോഗ് വായിച്ച് (കുറച്ച് 'ശാന്തി'ക്കാര്‍ മാത്രമേ വായിക്കുന്നുള്ളൂവെന്ന് തോന്നുന്നു!) എത്ര ആശാരിമാരുടെ കോണ്‍‌ട്രാക്റ്റ് ക്യാന്‍സലായിക്കാണും, എത്ര ഹിന്ദു സ്ത്രീകള്‍ക്ക് കൃസ്ത്യാനികളുടെ കമ്പനിയിലെ ജോലി പോയിക്കാണും! (ഓ, അതൊക്കെ ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞാല്‍ മാത്രമേ പോവുകയുള്ളുവല്ലോ, തിരുമേനിക്ക് അടുപ്പിലുമാവാമല്ലോ!)
    8 February 2012
    "അദ്ദേഹത്തിന്റെ വെറുമൊരു വീഡിയോ ക്ലിപ്പ് കണ്ട് ഞാനൊരു ബ്ലോഗിട്ടിരുന്നത് പൂര്‍‌വ്വാധികം നിരീക്ഷകരെ ആകര്‍ഷിച്ചു" "ശാസ്ത്രജ്ഞനാണെങ്കിലും അദ്ദേഹത്തിന്റെ ഹിന്ദുത്വവാദത്തിന്റെ തീവ്രസ്വഭാവം അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പോലും മുഴുവന്‍ ദഹിക്കുന്നില്ല എന്നണ് എനിക്ക് കാണാന്‍ കഴിഞ്ഞത്"
    ഏതോ സുഹൃത്തിനാല്‍ ഷെയര്‍ ചെയ്യപ്പെട്ടു കിട്ടിയ ആദ്യത്തെ വീഡിയോ കേട്ടപ്പോള്‍ തോന്നിയ ശുഭവിചാരത്തില്‍ ഒട്ടുമുക്കാലും തുടര്‍ന്നു വന്ന ഒന്നുരണ്ടു ക്ലിപ്പുകള്‍ കേട്ടപ്പോള്‍ അസ്തമിക്കുകയാണുണ്ടായത്"
    ശാന്തിക്കാരെ വിമര്‍ശിക്കുന്ന വീഡിയോ കണ്ടതോടെ മുന്‍പ് എഴുതിയത് മറന്ന് ചീത്തവിളിയായി. പിന്നീട് അദ്ദേഹത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റിന് എണ്ണി മറുപടി നല്‍കുന്നു.

    ReplyDelete
  6. വിമര്‍ശനത്തിനുള്ള മറുപടി.

    1. ശരിയാണ് മതപരിവര്‍ത്തനത്തിന് കാരണം, സ്വന്തം മതത്തിന്റെ പോരായ്കയുമാണ്. അതില്‍ പ്രധാനം ജാതിയ വിവേചനവും സനാതന ധര്‍മ്മത്തിന്റെ ആണിക്കാല്ലായ വേദങ്ങള്‍ പോലും ജാതി നമ്പൂതിരി മാര്‍ക്ക് മാത്രമേ പഠിക്കാനാവൂ എന്ന ശാഠ്യമാണ്. സ്വന്തമായി ഒരു മത ഗ്രന്ഥം പഠിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത മതത്തില്‍ ആളുനില്‍ക്കുമോ? അത് തിരുത്തുവാനുള്ള കാര്യങ്ങള്‍ ഗോപാലകൃഷ്ണന്‍ സാര്‍ അന്യത്ര പറഞ്ഞിട്ടുണ്ട്. വള്ളിവട്ടം നമ്പൂതിരി കണ്ട ഏതാനും വീഡിയോകളില്‍ അത് ഇല്ലാത്തത് ഗോപാലകൃഷ്ണന്‍ സാറിന്റെ കുറ്റമല്ല. വള്ളിവട്ടം നമ്പൂതിരിയെ പോലുള്ളവര്‍ മന:സ്ഥിതി മാറ്റിയാല്‍ ഈ പ്രശ്നം തീരും.
    2. ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കാണുക.
    3. ഈ കാര്യങ്ങള്‍ ഗോപാലകൃഷ്ണന്‍ സാര്‍ അന്യത്ര പറഞ്ഞിട്ടുണ്ട്. വള്ളിവട്ടം നമ്പൂതിരി കണ്ട ഏതാനും വീഡിയോകളില്‍ അത് ഇല്ലാത്തത് ഗോപാലകൃഷ്ണന്‍ സാറിന്റെ കുറ്റമല്ല.
    4. ഹിന്ദുക്കള്‍ക്ക് എല്ലാം സനാതന ധര്‍മ്മം എന്തെന്നറിയാത്തത് വള്ളിവട്ടം നമ്പൂതിരിയെ പോലുള്ളവര്‍ ശൂദ്രന്‍ വേദം പഠിക്കരുതെന്ന് പറഞ്ഞിട്ടാണ്. ഒരു ബ്രാഹ്മണനായിട്ടും എല്ലാവര്‍ക്കും ഈ അറിവ് ലഭിക്കുവാന്‍ ഗോപാലകൃഷ്ണന്‍ സാര്‍ അനേകം പ്രഭാഷണങ്ങള്‍ നടത്തുകയും, പുസ്തകങ്ങള്‍, സിഡി, ഡിവിഡി, ഇന്റര്‍നെറ്റ്, ടിവി എന്നീ സകല മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. വേദങ്ങള്‍ ഡിവിഡിയില്‍ വിതരണം ചെയ്യുന്നുമുണ്ട്. ഇതാവാം വള്ളിവട്ടം നമ്പൂതിരിയെ ചൊടിപ്പിച്ചത്. വേദങ്ങള്‍ നമ്പൂതിരിമാരല്ലാത്തവര്‍ പഠിക്കരുതുന്ന് കരുതുന്ന അദ്ദേഹത്തെ പോലുള്ളവര്‍ ഗോപാലകൃഷ്ണന്‍ സാറിനെ പിന്തിരിപ്പിക്കുവാനല്ലേ ഇത്തരത്തിലുള്ള വ്യക്തി ഹത്യയ്ക്ക് മുതിരുന്നതെന്ന് സംശയിക്കുന്നു. ആഭാസനൃത്തം വെടിക്കെട്ടിന് പണം തുലയ്ക്കല്‍ എന്നിവയെ എല്ലാം എല്ലായ്പ്പോഴും എതിര്‍ത്ത് സംസാരിക്കുകയും അമ്പലങ്ങളില്‍ കേള്‍പ്പിക്കാന്‍ സൗജന്യമായി പ്രഭാഷണ സിഡികളും മറ്റും നല്‍കുന്നയാളുമാണ് ഗോപാലകൃഷ്ണന്‍ സാര്‍.
    5. ഖുറാന്‍ മുസ്ലിമും ബൈബിള്‍ ക്രൈസ്തവരും പഠിക്കുന്നു, എന്നാല്‍ വേദം എല്ലാ ഹിന്ദുവും പഠിക്കരുതെന്ന് വിലക്കിയത് വള്ളിവട്ടം നമ്പൂതിരിയെ പോലുള്ളവര്‍ അല്ലേ? അറിയാത്ത ഒന്നിനെ എങ്ങിനെ തലയിലേറ്റും? ഇത് മാറ്റാനുള്ള ഗോപാലകൃഷ്ണന്‍ സാറിന്റെ ശ്രമമാണല്ലോ പുസ്തകങ്ങളും ഡിവിഡിയും മറ്റും.
    6. ഭാരതത്തിന്റെ ഭരണ ഘടനയെ മാനിക്കുന്നവരാണ് ഹിന്ദുക്കള്‍. അത് കൊണ്ട് സുപ്രീം കോടതി വിധി മാനിക്കണം. അത് നമ്മുക്ക് ദോഷം ചെയ്യുമെങ്കില്‍ നിയമപ്രകാരം ചോദ്യം ചെയ്യുവാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. ഏതോ ഒരാള്‍ ഒരു കോടതി വിധിയെപ്പറ്റി എന്തോ പറഞ്ഞതും ഗോപാലകൃഷ്ണന്‍ സാറുമായി എന്ത് ബന്ധം?
    7. ഭരണ ഘടനയെ മാനിക്കാതെ ശരീഅത്തെന്ന് പറഞ്ഞ് ജിഹാദ് നടത്തുന്നവരെപ്പോലെ ഹിന്ദുക്കളും ആവണമെന്ന വാദം തീവ്രവാദമല്ലേ? പിന്നെ ഈ ഗ്രന്ഥങ്ങളുടെ വിജ്ഞാനത്തിന്റെ കുത്തക വിതരണക്കാരായ നിങ്ങളെപ്പോലുള്ളവരല്ലേ അത് വിറ്റ് കാശാക്കുന്നത്. ഗോപാലകൃഷ്ണന്‍ സാര്‍ അത് ജനകീയമാക്കിയാല്‍ നിങ്ങളുടെ കുത്തക പൊളിയുമെന്ന വേവലാതിയാണോ?
    8. ശാസ്ത്രജ്ഞന്റെ സൂക്ഷ്മദൃഷ്ടിയില്‍ ഇതെല്ലാം പതിയുകയും പ്രതികരിക്കുകയും പ്രതിപ്രവ്വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. താങ്കളുടെ ഹൃസ്വ (വക്ര) ദൃഷ്ടിക്ക് അത് പാത്രമാവാത്തത് ആരുടെ കുറ്റം? (താങ്കള്‍ ഇത്രയൊക്കെ സൂക്ഷ്മദൃക്കായിട്ട് എന്ത് ചെയ്തു എന്ന് അറിഞ്ഞാല്‍ കൊള്ളാം?)
    9. ഒരു ശാസ്ത്രജ്ഞന്‍ തെരുവിലിറങ്ങുന്നത് ആദരവോടെ കാണുന്നു. എല്ലാ ശാസ്ത്രജ്ഞരും നമ്മുടെ പൗരാണിക ശാസ്ത്രജ്ഞരെ പോലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍! ഒരു ദ്വിജന്റെ സമൂഹത്തിലെ മാന്യസ്ഥാനം ദുരുപയോഗപ്പെടുത്തി, ക്ഷേത്രപുരോഹിതരെ എന്തോ വിമര്‍ശിച്ചതിന്റെ വിദ്വേഷം തീര്‍ക്കാന്‍ വ്യക്തികളെ പല പേരിട്ട് വിളിച്ചും മറ്റും വൈര്യനിര്യാതനം നടത്തുന്നവര്‍ ഈ കാര്യത്തില്‍ അവര്‍ എന്ത് ചെയ്തു എന്ന് ആത്മ പരിശോധന നടത്തുമെന്ന വൃഥാ വ്യാമോഹം പുലര്‍ത്തുകയല്ലാതെ നാം എന്ത് ചെയ്യാനാണ്.
    ഹിന്ദു സ്നേഹമല്ല, ശാന്തിക്കാരെ വിമര്‍ശിച്ചതിന്റെ വൈര്യനിര്യാതനമായിരുന്നു "വിമര്‍ശനം" എന്ന് വ്യക്തമായിരിക്കും എന്ന് കരുതുന്നു.

    ReplyDelete