Friday 24 February 2012

Lalettan's Question

ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ 
ഈ ബ്ലോഗ്‌ ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യ വിഷയം ആയി ഇതുവരെ എടുത്തിട്ടില്ല എങ്കിലും ചില പരാമര്‍ശം ഒക്കെ വേണ്ടിവന്നിട്ടുണ്ട്. അത് രൂക്ഷമായ ആക്ഷേപങ്ങള്‍ക്ക്  വഴി തെളിക്കുകയും ചെയ്തു. ഇപ്പോള്‍ വായനക്കാരുടെ ഭാഗത്ത്‌ നിന്നും ഒരു ആവശ്യം ഉണ്ടായിരിക്കുകയാണ്. 


ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ സമുദായത്തിന് ഉള്ളില്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടത് എന്ന് ലാലേട്ടന്‍ പറയുന്നു. അത് വളരെ ശരിയാണ്. ഞാന്‍ നീക്കം ആരംഭിച്ചതും ആ വഴിക്ക് തന്നെ ആയിരുന്നു. അതുകൊണ്ട് പോരാതെ വന്നു. ഇപ്പോള്‍ കേള്‍ക്കാന്‍ മനസ്സുള്ള ആരോടും ചര്‍ച്ച ആവാം എന്നായിരിക്കുന്നു. അതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടാവുമെങ്കില്‍ മാത്രം. 


ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണ് എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍  ഉണ്ട്. ക്ഷേത്രത്തില്‍ ശാന്തിക്കാര്‍ക്ക് മിണ്ടാന്‍ അവകാശമില്ല എന്ന് അഭിപ്രായപ്പെട്ട ഒരു ക്ഷേത്ര ഉപദേശക സമിതി അംഗത്തെ ഓര്‍മ വരുന്നു. അതുകൊണ്ട് തിരക്കിട്ട് ഒന്നും എഴുതുന്നില്ല. പൊതുഅഭിപ്രായം കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എഴുത്ത് ചുരുക്കുന്നു.

"പൊതുഹിതാര്‍ത്ഥം ഞാന്‍ മനസ്സില്‍ ഒതുക്കി വച്ചിരുന്ന ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച ലാലേട്ടന് നന്ദി. ലാലേട്ടന്‍ ഒരു ശുഭചിന്തകനും മിതമായി മാത്രം അഭിപ്രായം എഴുതുന്ന ആളുമാണ്. അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ തന്ത്രിമാരും ഊരാഴ്മാക്കാരും കേള്‍ക്കെണ്ടാതാണ്. യോഗക്ഷേമസഭയും കേള്‍ക്കെണ്ടാതാണ്. അതിനായി അഭിപ്രായ ജാലകത്തിലൂടെ ലഭിച്ച ആ ചോദ്യം  ചുവടെ ചേര്‍ക്കുന്നു. ഇത് യോഗക്ഷേമ സഭയുടെയും സഭാംഗങ്ങളുടെയും  ശ്രദ്ധയില്‍ വേണ്ടതുപോലെ  പെടുതുന്നതിനു IT Cell director  ആയ ശ്രി തോട്ടാശേരി ഗോവിന്ദന്‍ നമ്പൂതിരി യോട് അഭ്യര്‍ത്ഥിക്കുന്നു. .


വാസുദേവാ, ഇതൊരു കമന്റായിട്ടു കൂട്ടണ്ടാ, കുറച്ചു കാര്യങ്ങള്‍ സംസാരിക്കുകയാണെന്നു കരുതിയാല്‍ മതി, ശാന്തിക്കാരുടെ കുറേ കാര്യങ്ങള്‍ വാസുദേവന്‍ എഴുതിയത് കൊണ്ടു പറയുകയാണ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ എഴുതിയതൊക്കെ ശരിയാണ്, പക്ഷെ ഇതിവിടം വരെ എത്തിച്ചതാരാണ്? ശാന്തിക്കാരനെ അധമനായി കണ്ടു തുടങ്ങിയതാരാണ്? ദാരിദ്ര്യം മൂക്കുമ്പോള്‍ ശാന്തി, ശാന്തി മൂക്കുമ്പോള്‍ ദാരിദ്ര്യം എന്ന അവസ്ഥയില്‍ നിന്നും അത്യാവശ്യം കുടുമ്പം പോറ്റാന്‍ ശാന്തി കൊണ്ടാവും എന്ന അവസ്ഥയിലെത്തിയിട്ടും ഏയ്, ശാന്തിക്കാരനോ, അപ്പോ ജീവിക്കാനൊക്കെ എങ്ങിനെയാ? എന്നു നസ്യം പറയുന്ന വര്‍ഗ്ഗം ആരാണ്? ശാന്തിക്കാരനു എത്ര വിദ്യാഭ്യാസം ഉണ്ടായാലും പെണ്ണു കൊടുക്കില്ലെന്നു ശഠിക്കുന്നതാരാണ്?

താല്‍പ്പര്യം കൊണ്ടുതന്നെ ശാന്തിപ്രവര്‍ത്തിയെലിത്തിയിട്ടും അധഃകൃതനെപ്പോലെ കാണുന്ന സ്വന്തം സമൂഹത്തിനു നേരെ പകച്ചുനില്‍ക്കേണ്ടിവന്നവനെ ഞാന്‍ വാസുദേവനു പരിചയപ്പെടുത്തിത്തരാം, ഇത്രയൊക്കെ പഠിച്ചിട്ടും ശാന്തി മാത്രമേ തരായുള്ളൂ എന്നു ചോദിക്കുന്ന സ്വന്തം വര്‍ഗ്ഗത്തെ പരിചയപ്പെടുത്തിത്തരാം, ആദ്യം ശുദ്ധികലശം തുടങ്ങേണ്ടതു സ്വന്തം സമുദായത്തിലാണു വാസുദേവാ, അതു ഒരു പുറം ജാതിക്കാരന്‍ പറയാതെതന്നെ വാസുദേവനു മനസ്സിലാവണം.

ശാന്തിക്കാരനു സഹായമാവാതെ ഭരണവര്‍ഗ്ഗത്തിനു വിധേയമായി പെരുമാറുന്ന തന്ത്രിവര്‍ഗ്ഗത്തെ കണ്ടിട്ടുണ്ടോ? ശാന്തിക്കാരനെക്കുറിച്ചു നാട്ടുകാരുടെ മുമ്പില്‍ അപഹസിച്ചു സംസാരിക്കുന്ന ഊരാണ്മക്കാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അതൊക്കെ കാണൂ, എന്നിട്ടാവാം പുറത്തേക്കുള്ള ചാട്ടം.

ലാലേട്ടന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. അത് സമുദായത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും നന്നായി അറിയാം. തിരുവനന്തപുരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയിലൂടെ 2005 മുതല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ശാന്തിവിചാരം എന്ന പേരില്‍ തുടര്‍ച്ചയായി ലേഖന പരമ്പര അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാന്തിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ആയിരുന്നു അവയിലെ പ്രതിപാദ്യം. ആ ശ്രമം പാഴായി എന്ന് തോന്നിയിട്ടില്ല. പോരാ എന്നേ തോന്നുന്നുള്ളൂ.

എന്നാല്‍ സമുദായത്തിന് അതിന്‍റെതായ പരിമിതികളും ഉണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ശാന്തിക്കാരുടെ സേവനത്തിന്‍റെ മുഖ്യ ഗുണഭോക്താക്കള്‍ ഉള്ളത് സമുദായത്തിന് പുറത്താണ്. അവരുടെ ഇടയില്‍ ക്രിയാത്മക മായ ആശയവിനിമയം ഇന്ന് നടപ്പുള്ള കാര്യമല്ല. കേള്‍ക്കാന്‍ മനസ്സുല്ലവരോട് പറയുക എന്നതാണ് കരണീയം. ശ്രോതാക്കളെ സ്വജാതിക്കാരന്‍ പുറംജാതിക്കാരന്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ലാലേട്ടനെ ഒരിക്കലും അന്യന്‍ ആയി കാണാന്‍ ആവില്ല. ആപത്തില്‍ സഹായിക്കുന്നവന്‍ ബന്ധു തന്നെ. ആശയപരമായും വിയോജിപ്പ് ഒന്നും ഇതുവരെ തോന്നിയതുമില്ല.

13 comments:

  1. Ithu gambheerayittundu to santhivicharam oru manassanthi vicharam akunnille ennoru santheham.Kooduthal ariyan aagrahikkunnu

    ReplyDelete
  2. നമ്പൂതിരി നമ്പിനെ ഉതിര്‍ക്കുന്നവനാകണം, അതായത് വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നവനാകണം. പരസ്യങ്ങളിലൂടെ ഒരു മാര്‍കറ്റിങ് തന്ത്രത്തിലാണ് ഇന്നു ക്ഷേത്രങ്ങളുടെ നിലനില്‍പ്പ്, അപ്പോള്‍ വരുന്ന ഭക്തന്‍ അവിടത്തെ കസ്റ്റമര്‍ ആണ്, കസ്റ്റമര്‍ റിലേഷന്‍ ഭംഗിയായി നിര്‍വഹിക്കാന്‍ അവിടത്തെ P.R.O. ആയ ശാന്തിക്കാരനു കഴിയണം. കൂടുതല്‍ കസ്റ്റമേഴ്സിനേ വരുത്താനുള്ള മാര്‍ക്കറ്റിങ് സ്കില്‍ വേണം. ഭക്തിയെന്ന പ്രോഡക്റ്റ് ചൂടപ്പം പോലെ വിറ്റാല്‍ അയാള്‍ കേമനായി, ഒരു കസ്റ്റമര്‍ റിലേഷന്‍ ഓഫ്ഫീസറെപ്പോലെ ആരേയും പിണക്കാതെ എന്തു വിഷമമുണ്ടായാലും ചിരിച്ചുകൊണ്ട് നേരിടണം, ബോസ്സ് ആയ ഭരണവര്‍ഗ്ഗക്കാരും തന്ത്രിമാരും ഒക്കെ വരുമ്പോള്‍ പ്ലീസിങ് ആയി പെരുമാറണം. എന്തു കുഴപ്പം ആരു കാണിച്ചാലും അതു സ്വന്തം മണ്ടയിലേറ്റി മാപ്പിരക്കണം. ഇതാണ് ഇന്നത്തെ ശാന്തിക്കാരന്‍.

    ReplyDelete
  3. നമ്പൂതിരി = നമ്പിനെ ഉതിര്‍ക്കുന്നവന്‍ എന്ന വ്യാഖ്യാനം സൂപ്പര്‍..
    പിന്നീട് എഴുതിയവയിലെ നര്‍മം ആസ്വദിക്കുന്നു. അതെ സമയം മനസ്സില്‍ ചില ചോദ്യങ്ങളും ഉയരുന്നു. അവ തല്‍ക്കാലം എഴുന്നള്ളിക്കുന്നില്ല. ആരുടേയും വിശ്വാസത്തെ കഴിയുന്നത്ര ഹനിക്കാതിരിക്കാം.

    ReplyDelete
  4. പ്രത്യേകിച്ച് ആര്‍ക്കും ഒന്നും പറയാനില്ല വാസുദേവാ, ഇനി കിം കരണീയം?

    ReplyDelete
  5. വിചാരശീലരായ സജ്ജനങ്ങള്‍ക്ക്‌ മാത്രമേ ഈ വിഷയത്തില്‍ സാരമായ അഭിപ്രായം പറയാന്‍ കഴിയൂ. അത്തരക്കാര്‍ ബ്ലോഗ്‌ നോക്കുന്നവര്‍ ആകണം എന്നില്ല. അവര്‍ക്ക് വേണ്ടി പുസ്തകരൂപത്തില്‍ ഒരെണ്ണം പരീക്ഷിക്കാം എന്ന് വിചാരിക്കുന്നു.

    ബ്ലോഗിലും എന്‍റെ ആശയങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതുവരെ വന്നിട്ടുള്ളൂ. കേള്‍ക്കാന്‍ താല്പര്യമുള്ള ഒരാളെ എങ്കിലും കിട്ടിയത് ഭാഗ്യം എന്നേ കരുതുന്നുള്ളൂ.

    ലാലേട്ടന്‍റെ ചോദ്യത്തിന് മറുപടി ആയി ചിലത് എഴുതണം എന്ന് വിചാരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു ഉത്സവ തിരക്കില്‍ പെട്ടിരിക്കുകയാണ്. നാളെ പള്ളിവേട്ട. മറ്റന്നാള്‍ ആറാട്ട്. അതുവരെ സീരിയസ് ആയി ഒന്നും പോസ്റ്റ്‌ ചെയ്യാന്‍ ആവില്ല.

    ചോദ്യങ്ങള്‍ മനസ്സില്‍ കിടന്നു പാകം വന്ന് ഉത്തരം ആയിത്തീരട്ടെ! അതിനു ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.

    ReplyDelete
  6. Copying a Message from
    23 hours ago Induja A Kizhakkedathu Madhom

    adyame thanne congrats parayatte......njan santhivicharam blog kandu.......oru padu santhosham thonnunnu.....valare vishadamayi oro kaaryavum paranjirikkunnu......ente achan devaswam boardil joli cheyyunna alanu.poojakidayil neidendi varunna prasnangal,mattu jeevanakkarude behaviour,angane pala prasnangalum achan parayarund......puthiya post kandu.....athil paranjirikkunna karyangal achan paranju kettittund......thank u......kooduthal ariyan sadhikkunnund e blog kanumbol....all the best.....

    ReplyDelete
  7. സമാന വിഷയങ്ങളുടെ ചൂടേറിയ ചര്‍ച്ച ചില ഫേസ് ബുക്ക് ഗ്രൂപുകളില്‍ തുടങ്ങിയിട്ടുള്ള വിവരം ലാലേട്ടന്‍ മുതല്‍ പേരെ സസന്തോഷം അറിയിക്കുന്നു. ആ ഗ്രൂപ്പില്‍ നടന്നുവരുന്ന ചര്‍ച്ചയില്‍ ഞാന്‍ സജീവമായി ഭാഗഭാക്കായിരിക്കുന്നു. മറ്റേ ഗ്രൂപിലെ പോലെ അലമ്പന്മാര്‍ അവിടെ ഇല്ലാത്തതിനാല്‍ ചര്‍ച്ച സ്മൂത്തായി മുന്പോട്ടുപോകുന്നു. അംഗങ്ങള്‍ക്ക് വ്യക്തമായ പെരുമാറ്റ ചട്ടം അവിടെ ഉണ്ട്. അലമ്പന്മാര്‍ നുഴഞ്ഞുകയറി ഉള്ള സ്വൈര്യം കെടുത്താന്‍ ഇടയുള്ളതിനാല്‍ group ID പരസ്യമാക്കാന്‍ കഴിയാതെ വരുന്നു. ലാലേട്ടന്‍റെ പേരിലുള്ള initiation ശ്രദ്ധേയം ആയിട്ടുണ്ട്. ആ ലിങ്ക് ചിലര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഫലം എപ്പോഴും പ്രത്യക്ഷം ആവണം എന്നില്ല. വാഴ നട്ടാല്‍ കുല മുകളില്‍ ഉണ്ടാകുന്നത് കൊണ്ട് കാണാം. എന്നാല്‍ കപ്പയുടെ ഫലം മണ്ണിനു അടിയില്‍ ആകയാല്‍ അതിന്റെ കാലം കഴിഞ്ഞാലെ ഫലം കാണപ്പെടു. എന്‍റെ കര്‍മത്തിന് പരോക്ഷ ഫലങ്ങള്‍ ഉണ്ടാകും എന്ന് എനിക്കറിയാം. അത് എപ്പോഴും എനിക്ക് ഗുണകരം ആവണമെന്നില്ല. ദോഷകരമായിക്കൂട എന്നും ഇല്ല! എന്തെങ്കിലും ആവട്ടെ. ഫലം നോക്കുന്ന നേരത്തിനു രണ്ടു കര്‍മം കൂടി ചെയ്യാമല്ലോ.

    ReplyDelete
  8. ഗ്രൂപ്പ് ഏതെന്നറിയാതെ എങ്ങിനെ കാര്യങ്ങള്‍ മനസ്സിലാവും? വിമര്‍ശകരെ പേടിച്ച് ഗ്രൂപ്പ് രഹസ്യമാക്കി വക്കേണ്ട, വിമര്‍ശനങ്ങള്‍ പലപ്പോഴും വളര്‍ത്താറേ ഉള്ളൂ, തളരാത്ത മനോവീര്യമുണ്ടെങ്കില്‍.

    ReplyDelete
    Replies
    1. ലാലേട്ടന്‍ , നമസ്കാരം, വിമര്‍ശനങ്ങള്‍ വളര്തുകയെ ഉള്ളൂ, തളര്തില്ല, തളരാത്ത ആത്മവീര്യം ഉണ്ടെങ്കില്‍ ... ശരിയാണ് ..
      ആ വിമര്‍ശകരെയാണ് വാസുദേവന്‍‌ നമ്പൂതിരി ഇവിടെ അലംബന്മാര്‍ എന്നാ ഓമന പേരില്‍ പറഞ്ഞത്,, വാസുദേവന്‍‌ നമ്പൂതിരി എഴുതിയ പോസ്റ്റുകളില്‍ മറുപടി പറഞ്ഞതില്‍ അധെഹതിനെ സ്തുതി പാടിയവരെ അദ്ദേഹത്തിന് ഇഷ്ട്ടപെട്ടതയും ചില രുടെ പോസ്റ്റുകള്‍ വാസുദേവന്‍‌ നമ്പൂതിരി കോപി ചെയ്തു പ്രസിധപെടുതിയതയും കാണുന്നു, അപ്പോള്‍ മനസിലാക്കാമല്ലോ കാര്യങ്ങള്‍ ....

      Delete
  9. OK. I have asked the permission to add u 2 that group.

    ReplyDelete
  10. Lalettan, I am sorry. I could not add u to that group for the lack of caste certificate. Although I am interacting there, Avideyum kalapilakal kelkkunnu. viduvaayanmaarude sannidhyam ulla sukhathe kuraykkunnu. Today also I had to struggle. Now I wish to keep quite as my basic nature. That group members opinion is that group is not developed or matured enough to be noticed by respectable persons like u. However it appears to me that we can do something.

    ReplyDelete
  11. ശ്രീ നാരായണ ഗുരുദേവന്റെ ആത്മീയ ജീവിതത്തെ പറ്റി ഒന്നും അറിയാത്ത ഒരു വാസുദേവന്‍‌ നമ്പൂതിരി ബ്ലോഗില്‍ അദ്ധേഹത്തിന്റെ മഹാത്മ്യാതെ മോശമായി എഴുതിയത് കണ്ടു , ശ്രീനാരായണ ഗുരുദേവന്റെ പ്രസക്തി പുനര്‍ വിചിന്തനം നടത്തണം അദ്ധേഹത്തിന്റെ മഹാത്മ്യം ഉണ്ടാക്കി കാണിക്കളാണ് എന്നൊക്കെയാണ് വാസുദേവന്‍‌ നമ്പൂതിരിയുടെ കണ്ടുപിടിത്തങ്ങള്‍ ,,,, അമ്പലങ്ങളെ മഞ്ഞ പുതപ്പിക്കാന്‍ ആണ് ശ്രീ നാരായണ ഗുരുദേവനെ പുകഴ്ത്തുന്നത് എന്നും പറയുന്നു ... അത് പോലുള്ള ആള്‍ക്കാരാണ് ഹിന്ദു സംസ്കാരത്തിന്റെ നാശത്തിനു കാരണം ആകുക .. ഹിന്ദു ഒരുമിക്കുന്നത് ഇഷ്ട്ടപെടാത്തവര്‍ ബ്രഹ്മന്ന്യം എന്ന് പറയുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല ,,, എല്ലാവരെയും ഒന്നായി കാണാന്‍ കഴിയാത്തവര്‍ വെറുതെ അക്ഷരങ്ങളെ വ്യഭിചരിക്കുന്നതില്‍ പരമനന്തം കാണുകയെ ഇതിനു അര്‍ഥം കാണുന്നുള്ളൂ ... അവനവന്റെ മുഖത്തെ വൈകൃതം മറ്റുള്ളവരുടെത്മായി താരതമ്മ്യം ചെയ്യലും ബാക്കി ഒക്കെ കണ്ണാടിയുടെ കുഴപ്പവും ആക്കുന്ന ആളനല്ലേ വാസുദേവന്‍‌ നമ്പൂതിരി ??? ഇവിടെ ലാലേട്ടന്‍ എന്നാ വ്യക്തി പറഞ്ഞത് പോലെ വിമര്‍ശനം വളര്തുകയെ ഉള്ളൂ ,, വളരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ,, വിമര്‍ശിക്കുന്നവരെ അലമ്ബന്മാര്‍ എന്ന് പറയുന്നത് താങ്കള്‍ക്ക് നേരെ ചൂണ്ടുന്ന വിരല്‍ അല്ലെ ???

    ReplyDelete
  12. കേരളത്തില്‍ നമ്പൂതിരിമാരുടെ അവകാശത്തെ ചോദ്യം ചെയ്യുക അല്ലെ അദ്ദേഹം ചെയ്തത്? ചില അനാചാരത്തിന്റെ പേരില്‍ ജാതീയതയേ നശിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോഴും സ്വന്തം ജാതീയതയെ അദ്ദേഹം പ്രതിഷ്ഠ ചെയ്തു. ബ്രഹ്മം എന്ന് പറയുന്നത് ഹിന്ദുക്കളുടെ തറവാട്ടു സ്വത്തു അല്ല. ബ്രാഹ്മണനെ സംബന്ധിച്ചിടത്തോളം ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ ഭേദം ഇല്ല.

    ReplyDelete