Saturday 28 December 2013

ബ്രാഹ്മണമേധാവിത്തം വെറും രാഷ്ട്രീയദര്ശനം

ഇന്നലത്തെ Time line post ആണ് ഇന്നത്തെ ബ്ലോഗ്‌ പോസ്റ്റിനു ആധാരം. 
... ജാതി അഭിമാനം പാടില്ലെങ്കില് മത അഭിമാനവും പാടില്ല എന്ന് പറഞ്ഞാലെ അദ്വൈതം ശരിയാകൂ. നമ്പൂതിരി എന്ന് പറയുന്നത് മോശം വാക്കാണെങ്കില് ഹിന്ദു എന്ന് ഉച്ചരിക്കുന്നതും അതിലേറെ സങ്കുചിതം ആകും... 


ഇത് അതിന്റെ ഒരു കമന്റ് ബോക്സിൽ നിന്നും എടുത്ത ഭാഗം മാത്രം. 


ബ്രാഹ്മണപാരമ്പര്യത്തെ നശിപ്പിക്കാന് ബോധപൂര്വമായ ശ്രമം എതിരാളികളില് നിന്ന് ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണന്ന് സാംസ്കാരിക എതിരാളികള് ഭാരതത്തിന് അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ഈ വസ്തുത ചരിത്രഗവേഷകര് പോലും രേഖപ്പെടുത്താന് ഭയക്കുന്നു. അധികാരവര്ഗ്ഗത്തെ സുഖിപ്പിച്ച് ചരിത്രം എഴുതിയാലെ തങ്ങള്ക്ക് അംഗീകാരം ലഭിക്കൂ എന്ന ബുദ്ധിയാണ് അവര് പ്രയോഗിക്കുന്നത്. വിശദമായ പ്രതികരണം പിന്നാലെ തയ്യാറാക്കാം.

പ്രസ്തുത എതിരാളികള് ഇവിടുത്തെ ക്ഷത്രിയരെ പാട്ടിലാക്കി. മദ്യവും അസാന്മാര്ഗികജീവിതം പാപമല്ല എന്ന ധാരണയും അവര് സമൂഹത്തില് വിതച്ചു. ആയതിന് അവര് അവരെ തന്നെ ഉദാഹരണവും മാതൃകയുമാക്കി ഹൈലൈറ്റ് ചെയ്തു.  അവരുടെ ശാരീരിക പളപളപ്പിലും ആജ്ഞാശക്തിയിലും ഏറ്റവും അധികം മനം മയങ്ങിപ്പോയിട്ടുള്ളത് ഇവിടുത്തെ വിശ്വസ്ത സേവകരുടെ വര്ഗ്ഗം ആണ്. അവര് നായകരായിട്ടുള്ള സാമാന്യജനതയാണ്. അവര് സ്വഭാവവശാല് തമോഗുണികള് ആയിരുന്നല്ലൊ. എത്രയോ ധീരരായ പട്ടാളക്കാര് ബ്രിട്ടീഷുകാര്ക്ക് കൂറുമാറി. തങ്ങളുടെ യജമാനന്റെ ദൌര്ബല്യങ്ങളും സ്വകാര്യതകളും വെളിപ്പെടുത്തി. ഒന്നുമറിയാത്തവരെ പോലെ വീണ്ടും സേവന നിരതരായി..

ഈ ചതിയെ ശുദ്ധന്മാര്ക്ക് തിരിച്ചറിയാന് കഴിഞ്ഞില്ല. രാജാവ് അറിഞ്ഞാല് തലവെട്ടാവുന്ന നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമവ്യവസ്ഥിതിയെ അട്ടിമറിക്കേണ്ടതും അക്രമാസക്തിയെ താലോലിച്ചു വളര്ത്തുന്ന സാമാന്യജനങ്ങളുടെ ആവശ്യമായിരുന്നു. ആ വികാരത്തെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് വിദേശികള് സ്വീകരിച്ചത്. ഭാരതത്തിലെ സാമാന്യജനങ്ങള് തങ്ങളെ സ്നേഹിക്കുന്നവരും തങ്ങള്ക്ക് പാട്ടിലാക്കാന് കഴിയുന്നവരുമാണ് എന്ന കണ്ടെത്തലാണ് ബ്രിട്ടീഷുകാരെ ഏറ്റവും അധികം ആകര്ഷിച്ചത്.

അവര് ഇവിടുത്തെ വിവിധ വ്യവസ്ഥിതികളോട് സ്വീകരിച്ച നയം എന്തായിരുന്നു എന്ന്  പരിശോധിക്കുക. അവര് ബ്രാഹ്മണരെ നേരിട്ട് ഒരിക്കലും എതിര്ത്തിട്ടില്ല എന്നു കാണാവുന്നതാണ്. എന്താവും കാരണം... ബ്രാഹ്മണഭക്തിയാണെന്നു കരുതാമോ... ഒരിക്കലുമല്ല... പിന്നെ എന്താവും കാരണം... ജനങ്ങള് ദൈവത്തെ പോലെ കണ്ടിരുന്ന ബ്രാഹ്മണരെ എതിര്ത്താല് ജനങ്ങളുടെ വെറുപ്പിന് പാത്രീഭവിക്കേണ്ടിവരും എന്ന ഭയം. അതായത് പൊതുവിദ്വേഷഭയം മൂലം.. ജനങ്ങളെ പ്രലോഭിപ്പിച്ച് നിര്ത്താനാവുമല്ലൊ മികച്ച ഭരണാധികാരികള് ശ്രമിക്കുക.. അതിന് ഏത് ചതിയുടെ മാര്ഗ്ഗവും അവര്ക്ക് സ്വീകരിക്കാം. കാരണം അവരാണ് അവരുടെ നിയമം ഉണ്ടാക്കുന്നത്. ഡിക്ടേറ്റര്ഷിപ്പ്.

ബ്രാഹ്മണമേധാവിത്തം എന്ന് പറയുന്നത് ഒരിക്കലും ഒരു ഡിക്ടേറ്റര്ഷിപ്പ് ആയിരുന്നിട്ടില്ല. മനുസ്മൃതി ആയിരുന്നല്ലൊ ആധികാരികമായ വൈദികമായ നിയമസംഹിത. ആ ബൈലാ പ്രകാരം, ലോകത്തില് ബ്രാഹ്മണരുടെ ജീവിതം 100 ശതമാനവും   റസ്ട്രിക്ട് ചെയ്യപ്പെടുന്നു. കുളിയും സന്ധ്യാവന്ദനവും ചെയ്തില്ലെങ്കില് എത്ര വല്യ ശങ്കരാചാര്യരായാലും സമുദായഭ്രഷ്ട് ഉറപ്പ്.  ക്ഷത്രിയര്ക്ക് 25 ശതമാനം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അവര് ഈശ്വരനിന്ദ ചെയ്താല്പോലും സാധൂകരിക്കപ്പെട്ടിരുന്നു. അബ്രാഹ്മണരായ താപസരെ ക്ഷത്രിയര് നിഗ്രഹിച്ചിട്ടുണ്ട്. വൈശ്യര്ക്ക് 50 ശതമാനം സ്വാതന്ത്ര്യം. കച്ചവടലാഭത്തിനായി, വൈശ്യന് അസത്യഭാഷണം നടത്താനുള്ള പൊതുസമ്മതം ഉണ്ടായിരുന്നു. നുണ പറയുന്നത് വൈശ്യനായാല് മിടുക്ക്. ബ്രാഹ്മണനായാല് അപരാധം.  ശൂദ്രന് 75 ശതമാനവും ജീവിതസ്വാതന്ത്ര്യം. ഇഷ്ടമുള്ള യജമാനനെ വരിക്കാം. അത്  (സായിപ്പ് ആയാലും.) മറ്റുള്ളവര്ക്ക് അതായത് അവര്ണവിഭാഗങ്ങള്ക്ക് യഥേഷ്ടവും ജീവിക്കാന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 100 ശതമാനം സ്വാതന്ത്ര്യം. ഇഷ്ടമുള്ളതെന്തും തിന്നാം. ഇഷ്ടമുള്ളത് കുടിക്കാം. വായിത്തോന്നീത് പറയാം. ഇഷ്ടമുള്ള മൂര്ത്തികളെ ഇഷ്ടം പോലെ വിഭാവന ചെയ്യാം. ആരാധിക്കാം. ഉഗ്രകര്മ്മങ്ങള് ചെയ്യാം. അവര്ക്ക് ഹീനത എന്നൊന്നില്ല.

ഈ സ്വാതന്ത്ര്യഭാഗങ്ങള് അപ്പാടെ അവഗണിച്ച്, ലഭിക്കുന്ന ആദരവിനെ മാത്രം നോക്കിയാണ് ബ്രാഹ്മണമേധാവിത്തം എന്ന രാഷ്ട്രീയദര്ശനം ഉണ്ടായത്. ഇതൊരു ദര്ശനമല്ല, അധ്യാരോപം എന്ന് ഫിലോസഫി ഭാഷയില് പറയും. കയറില് പാമ്പിനെ കാണുന്ന പ്രതീതി. ദര്ശനാഭാസം.

ബ്രാഹ്മണര് ജനങ്ങളെ മൊത്തവും ക്ഷത്രിയരെ വിശേഷിച്ചും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തി എന്ന ആരോപണം ശരിയെങ്കില് അതു കേട്ട എനിക്ക് തോന്നിയത് ഉമ്മാക്കി കണ്ടാല് പേടിച്ചോടുന്ന ഭീരുക്കളായിരുന്നോ ഇവിടുത്തെ വീരശൂരപരാക്രമികളായ രാജാക്കന്മാരെന്നാണ്. അങ്ങനെ ആയിരുന്നു എങ്കില് ആ ഉണ്മാക്കിക്ക് നമസ്കാരം. ഉമ്മാക്കി കാട്ടിയ ധീരന് നമസ്കാരം.

Thursday 26 December 2013

ക്ഷേത്രവ്യവസ്ഥിതി ഇന്ന് അശാസ്ത്രീയം

മനുഷ്യന് ഭൌതികമായ ആവശ്യകതകള് ഉണ്ട്. ആത്മീയമായ ആവശ്യകതകളും ഉണ്ട്.  ഭൌതിക വസ്തുക്കള് എല്ലാം വിപണികളില് ലഭ്യമാണ്. പണം കൊടുത്താല് വാങ്ങാവുന്നവയുമാണ്. ആത്മീയവസ്തുവാകട്ടെ, അദൃശ്യവും അസ്പൃശ്യവും ആണ്.  ആത്മീയ വസ്തു ഇന്ദ്രിയഗോചരം അല്ലെങ്കിലും മനസ്സിനും ആത്മാവിനും അനുഭവവേദ്യമാണ്. ഒരു ഉദാഹരണം ആണ് ദൈവാനുഗ്രഹം. ഉത്തമമായ ഉദാഹരണം.

ഈശ്വരാനുഗ്രഹത്തിന്റെ മൊത്തക്കച്ചവടശാലകളായിട്ടാണ് ഇന്ന് ക്ഷേത്രങ്ങള് കരുതപ്പെടുന്നത്. ക്ഷേത്രത്തില് ദൈവത്തെക്കാള് പ്രാധാന്യം ഉപഭോക്താക്കള്ക്കാണെന്നാണ് ക്ഷേത്രമുതലാളിമാരുടെ പക്ഷം. ജനങ്ങളും ധനികരായ അവരോട് യോജിക്കുന്നു. മറ്റുവാക്കുകളില് പറഞ്ഞാല് ക്ഷേത്രങ്ങളില് പോലും ദൈവത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. മനുഷ്യനാണ് ഒന്നാം സ്ഥാനം. ഇത് ഈശ്വരനിന്ദയല്ലേ?

ഏതു സ്ഥാപനത്തിലും അതിന്റേതായ ആചാരമര്യാദകളുണ്ട്.  ഫലഫോക്താക്കള് അവയെ അനുസരിക്കാന് ബാധ്യസ്ഥരാണ്. എന്നാല് ക്ഷേത്രത്തിലോ? ഗുണഭോക്താക്കളാണ് വരുതി നിശ്ചയിക്കുന്നത്. സേവനം ചെയ്യുന്നവര്ക്ക് മിണ്ടാനവകാശമില്ല. ഇത് അടിമത്തമാണ്. കാടത്തമാണ്.  ഈശ്വരന് ഇതിന് കൂട്ടു നില്ക്കുമോ?

നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് പുരാതനമല്ല. പരിഷ്കൃതവുമല്ല.  ഇത് ഒരു വര്ഗ്ഗത്തിനെതിരെ മറ്റൊരു വര്ഗ്ഗത്താല് അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതാണ്. കുറ്റകൃത്യങ്ങള്ക്ക് സംശയിക്കപ്പെട്ട ഒരു വര്ഗ്ഗത്തിനെതിരെ പുതിയ ലീഡിങ് ആയിട്ടുള്ള ഒരു മദ്ധ്യവര്ഗ്ഗത്താല്.

അതിനാല്  നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് അശാസ്ത്രീയം എന്നേ പറയാവൂ. അപകടകരവും. അനുഭവവശം വെച്ചു നോക്കിയാലും ഇത് ശരിയാണെന്ന് കാണാന് കഴിയും. അനുഭവപ്രേരിതമായിട്ടാണ് ഇത്രയും എഴുതിയത്.

ഇത് എഴുതുന്നതോടൊപ്പം ആശയങ്ങള് ടൈം ലൈനില് പോസ്റ്റ് ചെയ്തു പോന്നതിനാല് ഒന്നുരണ്ട് സുഹൃത്തുക്കളുടെ അഭിപ്രായവും ഒരേ സമയത്ത് അറിയാന് സാധിച്ചു. ശ്രീ മഹേഷ്, ശ്രീധരന് തോട്ടം എന്നിവരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഇതിന്റെ ഇംഗ്ലീഷ് വെര്ഷനും അജ്ഞാതചിന്തകളെന്ന ബ്ലോഗില് ഇട്ടിട്ടുണ്ട്.

Tuesday 24 December 2013

ക്രിസ്തുമസ് സന്ദേശം

എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്


യേശു ക്രിസ്തുവിനെ ലോകം അത്യാദരവോടെ സ്മരിക്കുന്നു. ദൈവത്തിന്റെ ഒരേയൊരു അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവര് വിശ്വസിക്കുന്നു.


ഞാനൊരു ക്രിസ്ത്യാനിയല്ല. പക്ഷെ ക്രിസ്തുവില് വിശ്വസിക്കുന്നു. ഒരു ചരിത്ര അവശേഷിപ്പ് എന്ന നിലയിലല്ല. ആ മനുഷ്യസ്നേഹിയായ സന്ന്യാസി പ്രതിനിധാനം ചെയ്ത തത്ത്വസംഹിതകളിലൂന്നിയുള്ള വിശ്വാസമാണത്.

യദാ യദാ ഹി ധര്മ്മസ്യ ഗ്ലാനിര്ഭവതി ഭാരത... എന്ന ഒരു വാഗ്ദാനം നല്കിയിട്ടുള്ളത് ഭാരതത്തിലാണ്. ഭാരതത്തില് മാത്രം. അന്യരാജ്യങ്ങളില് ദൈവം ഒരിക്കലേ അവതരിച്ചിട്ടുള്ളൂ എന്നത് ശരിയായിരിക്കും. വിദേശത്ത് നടത്തിയ ഒരു അവതാരപരീക്ഷണം കൊണ്ടുതന്നെ ദൈവം ഒരിക്കലും മറക്കാത്ത പാഠം പഠിച്ചിരിക്കും. വിമാനത്തിന് സമുദ്രത്തിലിറങ്ങാനാവില്ലല്ലൊ. ദൈവികസംസ്കാരം വളര്ത്താത്ത വിദേശനാടുകള് വെറും സംസാരസമുദ്രവും, ഭാരതം അതിലെ ഏകതുരുത്തും ആണെന്ന് കരുതുന്നതില് അപാകതയില്ലെന്നു തോന്നുന്നു. ഭാരതത്തില് ഈശ്വരനെ സ്വീകരിക്കാന് പ്രത്യേകസംവിധാനങ്ങള് ഉണ്ട് അഥവാ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലതാവും കൂടുതല് ശരി.

ഈശ്വരോപാസനയ്ക്കു അഥവാ ബ്രഹ്മോപാസനയ്ക്കുവേണ്ടി മാത്രമായി ഭാരതം പ്രത്യേക സാംസ്കാരികപാരമ്പര്യത്തെ വളര്ത്തിയിരുന്നു. പക്ഷെ അഭിനവഭാരതം ധനത്തിനും ഭരണത്തിനുമാണ് ദൈവാധീനത്തെക്കാള് പ്രാധാന്യം കല്പിക്കുന്നത്, മറ്റു രാജ്യങ്ങളെപ്പോലെ. അതുകൊണ്ട് ദൈവത്തിന് ഭാരതത്തിനുവേണ്ടി പ്രത്യേകതാല്പര്യം എടുക്കേണ്ട ആവശ്യം ഇല്ലാതെയായിരിക്കുന്നു. വിദേശനാടുകളുടെ ധാര്മികനിലവാരത്തിലേക്ക് ഭാരതം അധഃപതിക്കുന്നതിനാല്.

ഈശ്വരന്റെ അവതാരസാധ്യതകളെ തടയുന്നതിനായി മേല്പറഞ്ഞ സാംസ്കാരികപാരമ്പര്യത്തെ ദുരുപയോഗം ചെയ്യുകയാണ് ഇപ്പോള് ഭാരതീയര് ചെയ്തുവരുന്നത്. സ്വാമി വിവേകാനന്ദനുശേഷം ഹിന്ദുമതം മറ്റൊന്നായി മാറിയിരിക്കുന്നു. ദൈവത്തെക്കാള് വലുതാണ് മനുഷ്യനെന്ന് വിശ്വസിക്കുന്നവനാണ് ആധുനികഹിന്ദു. ഞാനൊരു ഹിന്ദുവല്ല.

Original message in the English Blog (E-Thoughts)

Monday 23 December 2013

സത്യമേവ ജയതേ

ആധുനികസമൂഹത്തെ സംബന്ധിച്ചു പറഞ്ഞാല് അതിന് യാതൊരു ആവശ്യവുമില്ലാത്ത ഒരു പദം ആയിരിക്കുന്നു സത്യം എന്നത്. പലപ്പോഴും പുച്ഛത്തോടെ നോക്കപ്പെടുന്നത്.

വ്യവഹാരരംഗങ്ങളില് തങ്ങള്ക്ക് ലാഭകരമായ വിധത്തില് യഥേഷ്ടം സത്യത്തെ മാനുഫാക്ചര് ചെയ്യാന് ലൈസന്സ് നേടിയവരായി ഒരു വിഭാഗം അഭ്യസ്തവിദ്യര് സേവനം അനുഷ്ഠിക്കുന്നു.

ആപേക്ഷികസത്യവും ആത്യന്തികസത്യവും എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഒന്നും ഇന്നത്തെ പഠനങ്ങള്ക്ക് വിഷയമേയല്ല.

ചാതുര് വര്ണ്യ വ്യവസ്ഥിതിയെ അപലപിച്ചും അതിനെ വെല്ലുവളിച്ചുംകൊണ്ട് അംബേദ്കര്ക്ക് ശേഷം അദ്യതനന്മാര് രചിച്ച ഇന്നത്തെ സമൂഹവ്യവസ്ഥിതിയില് ക്രിമിനലുകള്ക്ക് ധാരാളം സുവര്ണാവസരങ്ങള് ലഭിക്കുന്നു. പൊതുലോകത്തില് പരസ്പരവിശ്വാസം അസാധ്യമായിരിക്കുന്നു. വഞ്ചി്കുന്നവന് മാന്യന് വഞ്ചിക്കപ്പെടുന്നവന് തെറ്റുകാരന് എന്നതായിരിക്കുന്ന വ്യവഹാരന്യായം. മതനിരപേക്ഷത സത്യനിരപേക്ഷത ആയിരിക്കുന്നു.

ഹോളോ ബ്രിക്സില് തീര്ത്ത മാളികയുടെ ഉറപ്പേ ഇതിന് ഉണ്ടാകാനിടയുള്ളൂ. മേളിലേക്ക് നിലകള് ഉയരുന്തോറും അപകടസാധ്യത കൂടുതലാകും. അടിത്തറയും ഹോളോ ബ്രിക്സിലാണല്ലൊ. അമ്പതുവര്ഷം കഴിഞ്ഞിട്ടും ഈ വ്യവസ്ഥിതി ഇതുവരെ അപഗ്രഥനപരമായി റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല. ചില വിഭാഗങ്ങളെ പോറ്റാനും മറ്റു ചില വിഭാഗങ്ങളെ വേട്ടയാടാനുമല്ലേ ഇതെന്ന് അനുഭവവശാല് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ പോറ്റപ്പെടുന്നത് അധികവും ക്രിമിനലുകളും വംശനാശത്തിന് വഴിമാറുന്നത് മഹത്തായ പാരമ്പര്യവുമാണ്.

കൂടുതലെഴുതാന് ആര്ക്കായാലും പേടിക്കണം. നിര്ത്തിയിരിക്കുന്നു. ഈ വിഷയത്തില് ഇംഗ്ലീഷ് ബ്ലോഗിലും ഏതാണ്ടെല്ലാം എഴുതീട്ടുണ്ട്. ഫലം എന്തായാലും വേണ്ടില്ല. എനിക്ക് ബിപി കുറഞ്ഞുകിട്ടണം. അത്രേയുള്ളൂ.

ശ്രീനാരായണഗുരു പറഞ്ഞു, സ്വാമി വിവേകാനന്ദന് പറഞ്ഞു എന്നൊക്കെ പറഞ്ഞ് കലശലൂട്ടുന്നവര് സ്ലോ ആയ ഘടികാരങ്ങളെപ്പോലെയാണ്. അവര് ജീവിക്കുന്നത് മുക്കാല് നൂറ്റാണ്ട് പിന്നിലാണ്. അന്നു നില നിന്നിരുന്ന തൊട്ടുകൂടായ്മയാണ് ഇപ്പോഴും അവരുടെ മുദ്രാവാക്യം.

Going to English...

Welcome to my English blog. E-Thoughts

It was started long long ago. Couldnot care it. While feeding Malayalam blogs. E Lokam I hope to find more friends and world wide audience.

Malayalam blog career is remarkable success. But blog experience remains poor. Readers' interaction also noted poor. I hope to translate Everlasting blog posts of Santhivicharam for the new audience_

ബോധപൂര്വം ആയ അവഗണന ആണ് മലയാളിയുടെ നയം. അവൻ ഗുണങ്ങളെ അവഗണിക്കും ദോഷങ്ങളെ വലുതാക്കി കാണിക്കും. വിദ്യാഭ്യാസ പരം ആയ പോസ്റ്റുകൾ അവനു വേണ്ട. ഫിലോസഫി വേണ്ട. അവനു ജാതീയം കേള്ക്കാനാണ് കൂടുതൽ ഇഷ്ടം. അത് മാത്രം എത്ര പറഞ്ഞാലും മതിയാവില്ല. ഉണ്ണുന്നവൻ  അറിഞ്ഞില്ലെങ്കിൽ  വിളമ്പുന്നവൻ അറിയണ്ടേ!

ജാതി അഭിമാനം തെറ്റാണെങ്കില് ഭൂരിപക്ഷ സമുദായങ്ങള് വേണ്ടേ അതുപേക്ഷിച്ച് മാതൃക കാണിക്കാന്.. അവരല്ലേ ആധുനിക സമൂഹത്തില്  ലീഡിങ് ആയിട്ടുള്ളത്..  അവര് ജാതീയത മുറുകെ പിടിച്ചുകൊണ്ട്, പേരില് ഒരു ന്യൂനപക്ഷ സമുദായത്തെ ജാതീയമായി ഭര്ത്സിക്കുകയും പരിഹസിക്കുകയുമാണ് കേരളത്തില് എല്ലാ തുറകളിലും.

ഈ അധാര്മികരില് നിന്നും രക്ഷ നേടാനായി വൈദികബ്രാഹ്മണര് വന് തോതില് കേരളം വിട്ടു. നല്ലൊരളവ് മതം മാറി. ശേഷിച്ചവര് കമ്മൂണിസം സ്വീകരിച്ചു. സനാതനപ്രസംഗകരോളം ബ്രഹ്മഹത്യ കമ്മൂണിസ്റ്റുകാര് ചെയ്യുന്നില്ല. നമ്പൂതിരിമാരുടെ ആത്മീയമായ പിന്തുണ ഉള്ളതുകൊണ്ടാണ് ലോകതലത്തിൽ വെരറ്റിട്ടും കമ്മുനിസ്റ്റ്‌ പ്രസ്ഥാനം കേരളത്തില വാടാത്തത്.

സ്വന്തം ജാതിയിൽ ഞാൻ അഭിമാനിക്കുന്നു എന്ന് എഴുതിയ കുറ്റത്തിന് ഇന്നലെ എനിക്ക് ഒരു പ്രമുഖ ഹിന്ദു ഗ്രൂപ്പിൽ നിന്നും വിട്ടു പോരെണ്ടിവന്നു. ഏതാണ് തന്റെ ജാതി എന്ന് ചോദിച്ചുകൊണ്ട് എതിരാളികൾ ചന്ദ്രഹാസം എടുത്തു. ജാതി അഭിമാനം തെറ്റാണെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട് അത്രേ. എങ്കിൽ മതാഭിമാനം എങ്ങനെ ശരിയാകും?.. സംസ്കാര അഭിമാനം എങ്ങനെ സാധുവാകും.    ഒരു വ്യക്തിയുടെ ആത്മ അഭിമാനത്തിന് ഹേതുവാകുന്നത് പലതും കാണും അത് തുറന്നു പറയുക എന്നത് അയാളുടെ ഔന്നത്യം ആണ്.  മറ്റൊരാളുടെ ആത്മാഭിമാനത്തെ  ചോദ്യം ചെയ്യുക  എന്നത് ഹീനമായ പ്രവര്ത്തിയും.