Friday 8 February 2013

Double Headed Organisation


ഗുരുവിനേക്കാള്‍ കേമന്‍ ആയ ശിഷ്യന്‍, ശ്രീനടേശഗുരുവിനു പ്രണാമം 
With the readers' bless, editing this page,
ധ്രുവങ്ങള്‍ തമ്മിലുള്ള അകലം ആണ് പ്രസ്തുത അഭിപ്രായങ്ങള്‍ തമ്മില്‍ ഉള്ളത്.  ഒരാള്‍ പറഞ്ഞതിന് നേരെ വിപരീതം പറയുന്നതിനെ തിരുത്തല്‍ എന്ന് വിളിച്ചാല്‍ മതിയോ? മറിക്കല്‍ ആണ് അത്. തട്ട് മറിക്കല്‍, അട്ടിമറിക്കല്‍ എന്നൊക്കെയും പറയാം. എന്തായാലും ഇങ്ങനെ മറിച്ചപ്പോള്‍ ആണ് അത് ശരിയായത്. ആദ്യം തെറ്റായിരുന്നു എന്നല്ലേ അതിനര്‍ത്ഥം? 

ആശാന്‍ പറഞ്ഞതിന് എതിര് പറഞ്ഞു വലിയ ആളായി തിളങ്ങിയിട്ടുള്ള ഒരു ശിഷ്യന്റെയും ചരിത്രമോ ഐതീഹ്യം പോലുമോ ഇല്ല.  അതിനാല്‍  ഇതത്ര ചെറിയ സംഭവം അല്ല. ഇത് കണ്ടില്ല എന്ന് നടിക്കേണ്ട ഗതികേടില്‍ ആണിന്നു സാംസ്കാരിക കേരളം.  അല്ല, അങ്ങനെ ഒന്നുണ്ടോ എന്നതും സംശയം.  ഈ ജ്ഞാനപീഠക്കാര് നായകന്മാര് ഒന്നുരണ്ടു പേര് ഇല്ലേ  കേരളത്തിന്‌? ഒരു കുറുപ്പും ഒരു നായരും. പരമോന്നത പുരസ്കാരം ഏതായാലും കിട്ടി. ഇനി മിണ്ടാതെ ഇരുന്നാല്‍ അതാവും ബുദ്ധി + ലാഭം എന്ന് അവര്‍ കണക്കു കൂട്ടിയിരിക്കും! 

ഇപ്പോള്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ശ്രീ നാരായണ ഗുരുവിനു തുല്യമായ തലത്തിലേക്ക് നടേശന്‍ മുതലാളി ഉയര്‍ന്നു എന്നോ അതോ വെള്ളാപ്പള്ളിയുടെ തലത്തിലേക്ക് ഗുരുവിനെ ഇടിച്ചു താഴ്ത്തി എന്നോ? ഒരിക്കല്‍ വെള്ളാപ്പള്ളിയെ എതിര്‍ത്ത വകയില്‍  അഴീക്കോട് കുറെ അനുഭവജ്ഞാനം സമ്പാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ജനങ്ങളും ഒക്കെ മുതലാളിയെ തുണയ്ക്കുക ആയിരുന്നു. 

എന്തായാലും രണ്ടാളെയും ഒരു നുകത്തില്‍ കെട്ടുന്ന ഫോട്ടോ കൊള്ളാം.  എനിക്ക് രണ്ടാമത്തെ ആളിനോടാ കൂടുതല്‍ ബഹുമാനം.  അദ്വൈതി ആയി അറിയപ്പെടുന്ന  ഈഴവ ശിവന്‍റെ സ്രഷ്ടാവിനെ അല്ല. സ്വന്തം ജന്മ സംസ്കാരത്തെ വെറുക്കാന്‍ മറ്റുള്ളവരെ പഠിപ്പിച്ച ഗുരുവിനെ മുന്‍ നിര്‍ത്തിക്കൊണ്ട് അതിനു നേരെ വിപരീതം പറഞ്ഞു സ്വന്തം ജാതിയെ സ്നേഹിക്കാന്‍ ഒരു വിഭാഗത്തെ പരസ്യമായി ഉത്ബോധിപ്പിക്കുന്ന  ശ്രീ നടേശഗുരുവിനെ ഞാന്‍ നമിക്കുന്നു. ഗുരുവിന്റെ  അദ്വൈത ജാട പൊളിച്ച ശിഷ്യന് പ്രണാമം. 

വെള്ളാപ്പള്ളിയും ഗുരുവും തമ്മില്‍ വിപരീത ആശയം ആണെന്നത് ഇങ്ങനെ പരസ്യം ആയ സ്ഥിതിക്ക് അവരുടെ സമുദായം എടുക്കുന്ന നിലപാട് എന്താവും എന്നറിയാന്‍ കേരളം എത്ര കാത്തു. ശക്തമായ ഒരു എതിര്‍പ്പ് പോലും ഒരിടത്ത് നിന്നും  ഉയര്‍ന്നിട്ടില്ല. എന്തായാലും ഒന്ന് ഉറപ്പിക്കാം. വെള്ളാപ്പള്ളിക്ക് തന്നെ അവിടെയും ഭൂരിപക്ഷം. മറിച്ചുപറഞ്ഞാല്‍, ഭൂരിപക്ഷം അവിടെയും വെള്ളാപ്പള്ളിക്ക് തന്നെ.

ഇതില്‍ കൂടുതല്‍ എഴുതി ഒരു സഹോദര സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കാന്‍ തല്‍ക്കാലം ഇല്ല. :) എന്തായാലും നിരവധി വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന അവരുടെ സംഘടനയോട് മനസാ ചോദിച്ചു പോകുന്നു എളിയ സംശയം : Howmany heads  you have? ശ്രീ നടേശധര്‍മപരിപാലന യോഗം ആയി മാറിയാലും  SNDP എന്ന പേര് സാങ്കേതികമായി നിലനില്‍ക്കും. 
Note: This is the continuation of a previous post

13 comments:

  1. ഇപ്പോള്‍ SNDPക്കും NSSനും എതിരെ ശാന്തിവിചാരം ബ്ലോഗ്‌ വന്നു. അടുത്ത ഊഴം യോഗക്ഷേമസഭയ്ക്ക് ആണ്. വര്‍ഗ്ഗനിന്ദ എളുതായി കാണുന്ന അക്കീരമന്‍ പട്ടേരിപ്പാട് കരുതി ഇരിക്കുക.

    ReplyDelete
    Replies
    1. വിഡ്ഢിയാണ് താങ്കള്‍ !

      Delete
  2. ജാതീയതയെ നശിപ്പിക്കാന്‍ ഒരുമ്പെട്ട ഗുരുവിന്റെ ശിഷ്യന്‍ ആ ഹിംസയ്ക്ക് ജാതിമന്ത്രം (സ്വന്തം ജാതിപ്പേര്) ജപിച്ചു പ്രായശ്ചിത്തം ചെയ്യുന്നു.

    ReplyDelete
    Replies
    1. ശ്രീനാരായണഗുരു എത്ര മഹാനായിരുന്നു എന്ന് താങ്കളെപ്പോലുള്ള ഒരു അജ്നാനിക്ക് മനസ്സിലാകില്ല . വെറും കലുഷ ബുദ്ധി ആണ് താങ്കള്‍ . അദ്ദേഹത്തിന്റെ മഹിമ തന്റെ ഈ എഴുത്ത് കൊണ്ട് ഇല്ലാതാകില്ലെടോ പമ്പരവിഡ്ഢീ

      Delete
  3. SNDPയുടെ നേതാവ് എന്നാൽ ഗുരുവിന്റെ ശിഷ്യൻ ആകണം എന്നുള്ള ഒരു മുന്വിധി ഉണ്ട് ഇതിൽ. അങ്ങിനെ ആകണം എന്ന് തോന്നുന്നില്ല. ശിവഗിരിയുടെ അധിപതി ആണെങ്കില ശരി, പക്ഷെ SNDP ഒരു ജാതി സംഘടന ആണ്, അതിന്റെ പേര് ധര്മ പരിപാലനം എന്നൊക്കെ ആണെങ്കിലും. ഈ കണ്ഫ്യൂഷൻ മുതലെടുത്തുകൊണ്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ധര്മ പ്രചരണം അല്ല, സമുദായ സേവനം ആണ് സംഘടനയിലൂടെ നടക്കുന്നത്. അപ്പോൾ മേധാവി ഗുരു ശിഷ്യൻ ആകണം എന്ന് പറയാൻ പറ്റുമോ? ഏറ്റവും നന്നായി സമുദായ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ആൾ ആകുന്നതായിരിക്കില്ലേ നല്ലത്? ഗുരുവിന്റെ ഉത്തമ ശിഷ്യന് സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാൻ പറ്റുമോ?

    ReplyDelete
    Replies
    1. That means SNDP wants to protect its caste identities by destructing all other caste identities, especially those are approved generally to be upper. Confusion create cheythu muthaledukkunnath SNDP alle?

      Delete
    2. ഇവിടെ ഇത്ര നാളും ജാതി ഐഡന്റിറ്റി നിലനിരുതിയത് നമ്പൂതിരി ആണോ അതോ ഈഴവൻ ആണോ നമ്പൂതിരിയെ. ഇപ്പോഴും നമ്പൂതിരി തന്നല്ലേ അത് നിലനിറുത്താൻ വെമ്പൽ കൊള്ളുന്നത്‌.അത് മാത്രമല്ല ജാതിടെ പേരും പറഞ്ഞു ജനിക്കുമ്പോൾ തന്നെ അഭിമാനിക്കാനും അതിന്റെ പേരില് ജനിക്കുമ്പോൾ തന്നെ കിട്ടുന്ന ചില ആനുകൂല്യങ്ങളും പണ്ട് മുതലേ കൈപ്പറ്റിയത് നമ്പൂതിരി അല്ലയോ .ഈഴവന് അടുത്ത കാലത്താണ് ജാതി എന്നാ ഐഡന്റിറ്റി പറയാൻ തുടങ്ങിയത്. കാരണം അവന്റെ അവകാശം ഇത്ര നാളും നമ്പൂതിരിമാർ കയ്യടകി വച്ചത് കൊണ്ട്. ഇനിയും ആതി പറഞ്ഞില്ലെങ്കിൽ സ്വന്തം അവകാശം നഷ്ടപ്പെടും എന്നുള്ളത് കൊണ്ട്. ഇതൊന്നും ഒരിക്കലും നിക്കാൻ പൊവ്വുമെന്നു എനിക്ക് തോന്നന്നില്ല .കാരണം ജാതിടെ പേരില് ഉള്ള അഭിമാനം ചില ജാതികള കൈവിദതുമില്ല അത്രത്തോളം കാലം സംവരണം ഉള്ളവര അതും കൈവിടില്ല .

      Delete
  4. ഈശ്വരാ, ഇന്നും ഇങ്ങനെയും കുറേ ജന്മങ്ങൾ ബാക്കിയുണ്ടല്ലോ!

    Vasu Diri, സ്വന്തം ജന്മ സംസ്കാരമോ? അത് എന്താണത്?
    അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ, തൊഴിൽ വിഭജിച്ചു, അതിൽ കൂടി ജാതി ഉണ്ടാക്കി, ആ ജാതി മനുഷ്യരേ തമ്മിൽ കണ്ടു കൂടാതവരാക്കി, തൊട്ടു കൂടാത്തവരാക്കി, ദാഹിച്ചാൽ വെള്ളം വാങ്ങി കുടിക്കുവാൻ പോലും പറ്റാത്തെ അവസ്ഥയിലാക്കിയില്ലേ, അതല്ലേ Diri താങ്കളുടെ ജന്മ സംസ്കാരം?

    Diri താങ്കളുടെ ജന്മ സംസ്കാരം, വേദങ്ങളുടെയും, പുരാണങ്ങളുടെയും പേരും പറഞ്ഞ് മനുഷ്യരിൽ ജാതിയിലൂടെയ് ഉച്ചനീചത്വം ഉണ്ടാക്കിയെടുത്ത്, അവരെ തമ്മിൽ തല്ലിച്ചും അവരിൽ അകല്ച്ച ഉണ്ടാക്കി എടുത്തും, അത് ചൂഷണം ചെയ്തു മേൽ അനങ്ങി പണി എടുക്കാതെ ജീവിക്കുക ആയിരുന്നില്ലേ?

    ഇത് നടക്കാതെആയപ്പോഴും, ഇതിനു പറ്റിയ ആള്ക്കാരെ കിട്ടാതായപ്പോഴും, ഇത്തരത്തിലുള്ള ദുര്നടപ്പിനു മുടക്കം വന്നപ്പോഴും, ഉണ്ടായ സ്പര്ധയും കുശുംബും അസൂയയും ഒക്കെ കൂട അല്ലേ ഹേ "മനുഷ്യാ" ഇത്തരത്തിലുള്ള താങ്കളുടെ ഈ ബ്ലോഗ് എഴുത്ത്?

    ചെന്ന് മേൽ അനങ്ങി നാല് വാഴ വെച്ചാൽ അത് കൊണ്ട് എന്തെങ്കിലും ഗുണം എങ്കിലും തനിക്ക് ഉണ്ടാകും.

    നെറ്റിയില് മൂന്നു വരയും വരച്ചു, ആര്ക്കും മനസ്സിലാവാത്ത കുറേ മന്ത്രങ്ങളും ചൊല്ലി, ഒരു കല്ലിന്റെ പുറത്തു കുറേ പൂവും, ഇലയും ഇട്ടു, ഈശ്വര പൂജ എന്ന പേരില് എന്തൊക്കെയോ കാട്ടി കൂട്ടിയിട്ടു, മനസ്സില് നിറച്ചു വിദ്വേഷവും, മനുഷ്യത്വമില്ലായ്മയും നിറച്ചു നടന്നാൽ ദൈവം അനുഗ്രഹിക്കും എന്നാണെങ്കിൽ, തന്റെ കാര്യം ഹരി ഓം!

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞതാണ് ശരി. ഇയാള്‍ ഒരു ബ്രാഹ്മണന്‍ ആണ് എന്ന് തോന്നുന്നു . എന്നാല്‍ സംസ്കാരത്തില്‍ ലവലേശം തൊട്ടു കുളിച്ചിട്ടില്ല . ഇയാള് ശാന്തി വിചാരം എന്ന പേരിട്ട് ഇങ്ങനെ ഓരോന്ന് പടച്ചു വെയ്ക്കുന്നു !ഇയാള് നേരെ ആവില്ല അനോനിമാസ്സെ !

      Delete
  5. Thaan aaruvaa..??
    chumma keri choriyalle

    ReplyDelete
  6. S.N.D.P ezhavante karyame nokkunnullu wnnu iyaalod aara paranje..??
    karyangal parayumpo athine patti kurach arivum sampadhichiriqanam...

    ReplyDelete
  7. Vimarshanathe sahikkaan kazhiyaaththavar Mattullavare vimarshikkaruth.

    ReplyDelete
    Replies
    1. ഇത് തനിക്കും ബാധകമല്ലേ അടിതിരീ

      Delete