Friday 23 November 2012

TL. Thru Temple of Letters

Temple of Letters
It is now being made in 3D form
as a portable Desktop Temple
Many forms tried.
The existing form is proved powerful.
But not fair enough to present.
The process of remaking just continues.


സാഹിത്യ ക്ഷേത്രം - Temple of Letters also search related links

പ്രതിവിപ്ലവം

ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് റൂട്ട് മാറിപ്പോകുന്നുണ്ട്. അതുകൊണ്ട് ബ്ലോഗുകള്‍ പതിവായി update ചെയ്യാന്‍ കഴിയാതെ വരുന്നു. ഒരു ദിവസം ക്ഷേത്രത്തില്‍ പോയാല്‍ ആ ദിവസത്തെ ക്രിയേറ്റിവിറ്റി സീറോ ആയിരിക്കും. ദുര്ജന സംസര്‍ഗം എല്ലാ കഴിവുകളേയും നശിപ്പിക്കും. അവരുടെ ഭാവം നോക്കി നില്‍ക്കേണ്ട ഗതികേട് എല്ലാ ശാന്തിക്കാരും അനുഭവിക്കുന്ന ഒന്നാണ്. ദക്ഷിണ എന്ന നക്കാപ്പിച്ച കിട്ടാന്‍ വേണ്ടിയല്ലേ എന്ന പുച്ഛം കലര്‍ന്ന ചിരിയെ ആണ് അവര്‍ വലിയ respect ആയി കാണുന്നത്.

ഇതിനു  ഒരു കമന്റ് കിട്ടിയത് ഇങ്ങനെ  "താങ്കള്‍ക്ക് ഉള്ള പ്രശ്നം ജോലിയോടുള്ള അതൃപ്തിയാണ്. താത്‌പര്യമില്ലാതെ എന്തിന് ശാന്തിപണി ചെയ്യുന്നു? അത് വിപ്ലവകാരികള്‍ക്ക് ഉള്ളതല്ല. മനസ്സിന് ശാന്തതയും പാകതയും വന്നവര്‍ക്ക് ഉള്ളതാണ്. താങ്കള്‍ക്ക് ഇന്നത്തെ മലയാളം ബ്ലോഗര്‍മാരുടെ രീതിയാണ് ശരിയാവുക...." 

വിപ്ലവകാരികള്‍ ഭക്തജനങ്ങളുടെയും ഭരണക്കാരുടെയും രൂപത്തില്‍ വന്നു അടങ്ങിയൊതുങ്ങി ജീവിക്കുന്ന ശാന്തിക്കാരെ പാട്ടിലാക്കി വണ്ടിക്കാളകളെപ്പോലെ പണി എടുപ്പിച്ചു തങ്ങളുടെ കാര്യം സാധിക്കുകയും അതോടൊപ്പം പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന അന്യായമായ സ്ഥിതിവിശേഷം ആണ് ഇന്ന് ക്ഷേത്രങ്ങളില്‍. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ശാന്തിക്കാരന് വിപ്ലവകാരി ആയിക്കൂടാ? ബ്രാഹ്മണന് ക്ഷത്രിയന്‍ ആയിക്കൂടാ? നിരന്തരമായി അടിമപ്പണികള്‍ ചെയ്യിച്ചു അവരെ ശൂദ്രര്‍ ആക്കുകയല്ലേ ക്ഷേത്രസാഹചര്യങ്ങള്‍? ഒരു പ്രതിവിപ്ലവം അനിവാര്യം ആയിരിക്കുന്നു സ്വത്വം വീണ്ടെടുക്കുന്നതിന്.

ശൂദ്രാവസ്ഥയില്‍ ആയിരിക്കാന്‍ ബ്രാഹ്മണരില്‍ പ്രേരണ ചെലുത്തുന്നത് ആര്? അന്യ മതസ്ഥര്‍ അല്ലല്ലോ! അതല്ലേ പോയ നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വലിയ മന:പരിവര്‍ത്തനം. ശൂദ്രാധിപത്യം ഉള്ള സമൂഹത്തിന്റെ വിളി കേള്‍ക്കുക മാത്രം ആയിരുന്നില്ലേ വീ.ടീ. ഭട്ടതിരിപ്പാട്?

എനിക്ക് അസംതൃപ്തി ഉള്ളത് ക്ഷേത്രങ്ങളോടും ജോലിയോടും അല്ല. ആശാസ്ത്രീയം ആയ ക്ഷേത്രസാഹചര്യങ്ങളോട് മാത്രം ആണ്. അത് ചില വിപ്ലവകാരികളുടെയും ശിഷ്യ പരമ്പരകളുടെയും ആന്തരികമായ വിവരക്കേടില്‍ നിന്നും ഉണ്ടായ സൃഷ്ടി ആണ്. അതിനു നിലനില്‍പ്പ്‌ ഇല്ല. ഇന്ന് നോക്കൂ ഗുരുവാക്യങ്ങളെ പൊളിക്കുന്ന ശിഷ്യന്മാര്‍ കൂടുതല്‍ വലിയവര്‍ ആയി ശോഭിക്കുന്നു.

ഇതൊക്കെ പറയുന്നതിനോടൊപ്പം വളരെ ഭംഗിയായി അനായാസേന ശാന്തിയും ചെയ്യാന്‍ എനിക്ക് കഴിയും. പക്ഷെ സംസാരിക്കാന്‍ ക്ഷേത്രങ്ങള്‍ അവസരം തരില്ല എന്നത് കൊണ്ട് ഞാന്‍ ഒരു ബ്ലോഗര്‍ ആയി. ഒരിക്കല്‍ ഇഷ്ടത്തോടെ തെരഞ്ഞെടുത്ത ജോലി പല തവണ ഉപേക്ഷിച്ചിട്ടും അവസരങ്ങള്‍ എന്നെ തേടി വരുന്നു. 

Sunday 18 November 2012

Against Gokrism


കേരളത്തിലെ യുക്തിവാദികളെ പറ്റി  ഡോ. എന്‍. ഗോപാലകൃഷ്ണന്‍ യു ട്യൂബ് വഴി നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം. 
ദൈവം ഇല്ല എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ ഹിന്ദു മതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നക്കാര്‍ അല്ല. അവര്‍ രഹസ്യമായി ക്ഷേത്രങ്ങളില്‍ പോകുന്നു എന്നതും ഒരു ആര്‍ക്കും പ്രശ്നം ആക്കെണ്ടതില്ല. ആ കാരണം പറഞ്ഞു പരസ്യമായി അവരെ പുച്ഛിക്കെണ്ടതും ഇല്ല.  ആരാധനവ്യക്തിയുടെ സ്വകാര്യ വിഷയം ആണ്. ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്. 

വിശ്വാസം ഉണ്ടായിട്ടും അത് മറച്ചു വയ്ക്കുന്നു മറിച്ചു പറയുന്നു എന്നാണെങ്കില്‍ അതൊരു നേരംപോക്ക് എന്ന് വിചാരിച്ചാല്‍ പോരെ? തട്ടിപ്പ് എന്നൊക്കെ പറയണോ? തട്ടിപ്പ് ഇതല്ല അത് എന്താണെന്ന് പറയാം. 

ഇല്ലാത്ത വിശ്വാസം ഉണ്ടെന്നു നടിച്ചു ഭക്തരുടെ വേഷം കെട്ടി ക്ഷേത്രത്തെയും ജീവനക്കാരെയും ഭരിക്കാനും ക്ഷേത്രമുതല്‍ (ദേവസ്വവും ബ്രഹ്മസ്വവും) തട്ടിയെടുക്കാനും ശ്രമിക്കുന്ന കപടഭക്തന്മാര്‍ ആണ് തട്ടിപ്പുകാര്‍. അവര്‍ ആണ് മറ്റുള്ളവര്‍ക്ക് തലവേദന.  
ഗണപതിഹോമത്തിനു നാളികേരം കത്തിച്ചു അന്തരീക്ഷ മലിനീകരണം എന്നൊക്കെ  ശാസ്ത്രത്തെ കൂട്ടുപിടിച്ചു പറയുന്നത്  യുക്തിവാദികള്‍ അല്ലല്ലോ മതത്തിന്റെ വക്താവ് ചമയുന്ന ശ്രീമാന്‍  ഗോപാലകൃഷ്ണന്‍ അവര്‍കള്‍ തന്നെ അല്ലെ? 

നമ്പൂരിമാര്‍ ഒരു ഗോത്ര വര്‍ഗം ആണെന്നും ബ്രാഹ്മണര്‍ അല്ല എന്നും അദ്ദേഹം തട്ടിമൂളിക്കുന്നു. ജാതിയും ജന്മവും ഒക്കെ കര്‍മത്തിന്റെ പരിണാമങ്ങള്‍ ആണെന്നിരിക്കെ, ജന്മനാ കര്‍മണാ എന്നൊക്കെ ഇത്രയധികം വേര്‍തിരിക്കാനുണ്ടോ? 

ഇസ്ലാമിക ക്രൈസ്തവ സഹോദരന്മാരെ യുക്തിവാദികള്‍ വെറുതെ വിടുന്നു എന്നതാണ് ഗോപാലകൃഷ്ണജിയുടെ മറ്റൊരു ആക്ഷേപം. വിമര്‍ശനത്തെ സ്വീകരിക്കാനുള്ള സഹിഷ്ണുതയും സഹൃദയത്വവും  അവര്‍ക്കില്ല എന്നത് യുക്തിവാദികള്‍ക്ക് അറിയാം. അത് ഈ ശാസ്ത്രജ്ഞന് എങ്ങനെ അറിയാതെ പോയി  !

എം എഫ് ഹുസൈന്‍ സരസ്വതിയുടെ നഗ്നചിത്രം വരച്ചത് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും പ്രശ്നമല്ല എന്നത് കൊണ്ടാണ്.  മറിയത്തിന്റെ ---- വരച്ചില്ല എന്ന് പറഞ്ഞു വേവലാതി പെടുന്ന ഗോക്രിയന്‍ ശൈലി ഹിന്ദുവിന്റെ മഹത്വത്തിന് ഭൂഷണമല്ല. 

മത പരിവര്‍ത്തനം തടയുക എന്ന ലക്‌ഷ്യം വച്ച് നോക്കിയാല്‍ ഇത്തരം ഭോഷ്ക്കുകള്‍ ഉപയോഗശൂന്യം ആണെന്ന് കാണാം. പദ്യത്തിലെ നാലാം വരി ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയാം: "ഗോക്രിത്തരം ഭോഷ്ക്കുപയോഗശൂന്യം!" ഗോക്രിത്തരം ശുദ്ധമതാപവാദം എന്നുമാവാം.

മതപുരോഹിതരുടെ പ്രസംഗങ്ങള്‍ മറ്റു മതവിശ്വാസികള്‍ ബഹിഷ്കരിക്കുകയില്ല.  അറിവുള്ളവരുടെ മതപ്രസംഗങ്ങള്‍   കേള്‍ക്കാന്‍ ഹിന്ദുക്കള്‍ ഉത്സവപ്പറമ്പുകളില്‍ തടിച്ചു കൂടാറില്ല. സപ്താഹത്തിനു സദ്യ ഉണ്ണാന്‍ മാത്രമായി അവര്‍ പോകും. സ്വര്‍ഗീയ വിരുന്നിനു കോഴി ബിരിയാണി തിന്നാനും അവര്‍ നെറ്റിയില്‍ കുറി തൊട്ടു പോകും.   മിമിക്രി  ബാലെ നാടകം കഥാ പ്രസംഗം തുടങ്ങിയവയിലെ ആഭാസങ്ങള്‍ കേള്‍ക്കാന്‍ കള്ളുകുടിച്ചു വെളിവില്ലാതെ എത്തുന്ന ഭക്ത ജനങ്ങള്‍ ഹിന്ദുമതത്തിന്റെ മാത്രം സവിശേഷത ആണ്. 

ഇതൊക്കെ കുറ്റം എന്ന് പറഞ്ഞാല്‍ അത് ആകും വലിയ കുറ്റം! ഇതൊക്കെ ചൂണ്ടിക്കാണിക്കാനും ആരെങ്കിലും വേണ്ടേ സാറേ!  ഹിന്ദുക്കളുടെ വിചാരശേഷിയെ ഉദ്ദീപി പ്പിക്കുന്നതിന് യുക്തിവാദംപോലുള്ള പ്രസ്ഥാനങ്ങള്‍ ഉപകരിച്ചാല്‍ അത് നല്ലത് തന്നെ. 

അതുകൊണ്ട്, പാവപ്പെട്ട (പാപ്പരായ) യുക്തിവാദികളെ വെറുതെ വിടുക, കപടഭക്തരെ പിടികൂടുക.