Saturday 6 October 2012

വിദ്യാഭ്യാസക്കൃഷി


ദൈവികം ആയ വിജ്ഞാനം നെല്‍മണികള്‍ പോലെയാണ്. അതായത് ധാന്യ വിത്തുകള്‍. അവ വിതയ്ക്കണം എങ്കില്‍ ആ കൃഷിഭൂമി ആദ്യമായി  ജലസേചനം ചെയ്ത് , കിളച്ച് അല്ലെങ്കില്‍  ഉഴുത്, കളകള്‍ നീക്കം ചെയ്തു വിതയ്ക്കുന്നതിനു യോഗ്യം ആക്കേണ്ടതുണ്ട്.  അല്ലാതെ കാടുപിടിച്ചു കിടക്കുന്നിടത്ത് ആരും വിതയ്ക്കാറില്ല.  

എളുപ്പം മനസ്സിലാകാന്‍ ഒരു ഉപമ പറഞ്ഞു. ഇനി ഉപമാനങ്ങളുടെ താഴ്ന്ന തലത്തില്‍ നിന്നും ഉപമേയങ്ങളുടെ ഉയര്‍ന്ന തലത്തിലേക്ക് വരാം. എന്താണ് കാടുപിടിച്ച് കിടക്കുന്ന ഭൂമി? ആധുനികനായ ശരാശരി മനുഷ്യന്റെ മനസ്സാണ്. ഭൌതികമായ ദ്രവ്യങ്ങള്‍ക്ക് പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആണല്ലോ  അവന്റെ മനസ്സ്. അതിനിടയില്‍ മറ്റൊന്നിനും നേരമില്ല.  അതിലേക്കു ശുദ്ധം ആയ അറിവിന്റെ വിത്തുകള്‍ പാകുന്നതിനു നല്ല കര്‍ഷകന് സാധിക്കില്ല. പാത്രശോധന ചെയ്യാതെ നല്ല ഗുരുക്കന്മാര്‍ അറിവ് പകരുകയില്ല.  

കേന്ദ്ര ഗവ. ഉദ്യോഗസ്ഥന്‍ ആയിരുന്ന ഒരു കാരണവര്‍ മഹാ പിശുക്കന്‍ ആയിരുന്നു. അദ്ദേഹം പത്രം വായിച്ചിരുന്നത് എപ്പോള്‍ ആയിരുന്നു എന്നോ? രാവിലെ ഏതായാലും ടോയ്ലറ്റില്‍ കുറെ  സമയം വെറുതെ ഇരുന്നു കളയണമല്ലോ. 
ആ സമയനഷ്ടം അങ്ങനെ ലാഭിക്കാം എന്ന് കണ്ടു. അദ്ദേഹം വിവാഹിതന്‍ ആയ ശേഷം ഭാര്യ അദ്ദേഹത്തിന്റെ ടൈം ടേബിള്‍ ഒന്ന് എഡിറ്റ്‌ ചയ്തു. പത്രം വായന ബസില്‍ യാത്ര ചെയ്യുന്ന സമയത്തേക്ക് മാറ്റി. പകരം പത്രം വായിച്ചിരുന്ന സമയത്ത് ബ്രേക്ക് ഫാസ്റ്റ് എന്നാക്കി. നേരോ നുണയോ? 

ആള്‍ അടുത്തയിടയ്ക്ക് മരിച്ചു. മക്കളില്ല. ക്ഷേമ അന്വേഷണത്തിനും സഹതാപിക്കാനുമായി ചെല്ലുന്ന ബന്ധുക്കളെ അവര്‍ക്ക് സംശയം: കടം വല്ലതും ചോദിച്ചാലോ?   ഉണ്ടാക്കിയ സ്വത്തില്‍ ഒരംശം പോലും ബന്ധുക്കള്‍ക്ക് പോവാതെ ചില ആശ്രമങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്നു. അതായത് അവര്‍ ഭര്‍ത്താവിന്റെ സമ്പാദ്യം കൊണ്ട് സമാധാനം വിലക്ക് വാങ്ങുന്നു എന്നര്‍ത്ഥം.

വീണ്ടും ഉപമ വന്നു. ആധുനിക മനുഷ്യന്റെ വിചാര വൈകല്യങ്ങള്‍ വരച്ചു കാണിക്കാന്‍ ഇതുപോലുള്ള ചിത്രങ്ങള്‍ കൂടിയേ തീരൂ. ആധുനിക സമൂഹത്തില്‍ ഇതുപോലെ വിചാരഗതിയില്‍ വൈകല്യങ്ങള്‍ ബാധിച്ചവര്‍ ഏറെയാണ്‌. അത് സൂചിപ്പിക്കാനും നിവൃത്തി ഇല്ല. പൊതു സമൂഹത്തെ  അപമാനിക്കല്‍ (as public insult) ആയി ചിത്രീകരിക്കും. 

ശാസ്ത്രീയ വീക്ഷണങ്ങളെ ബലി കഴിച്ചിട്ട് വേണം രാഷ്ട്രീയ വാദങ്ങള്‍ താല്‍ക്കാലികം ആയിട്ട് ആയാലും സ്ഥാപിച്ചു എടുക്കാന്‍ എന്നായിരിക്കുന്നു.  ശാസ്ത്രീയ വീക്ഷണവും രാഷ്ട്രീയവീക്ഷണവും തമ്മില്‍ ആണ് ഏറ്റുമുട്ടുന്നത്.   ഭൂരിപക്ഷ അഭിപ്രായവും വിദഗ്ധ അഭിപ്രായവും രണ്ടാണ്. അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ പെരുകുമ്പോള്‍ സമാധാനത്തിനു വക ഇല്ലാത്ത അവസ്ഥ സമൂഹത്തില്‍ സ്വാഭാവികം ആയും ഉണ്ടാകുന്നു.

ഭരണ കര്‍ത്താക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് അരക്ഷിതാവസ്ഥ കൂടുന്നു.സമാധാനപ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുന്നു. 

Friday 5 October 2012

ലേശം കാര്യ വിചാരം

എഴുതുന്ന കാര്യത്തില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത ഒരാള്‍ ആയിരുന്നു ഞാന്‍ ഇത്രനാളും. എന്നാല്‍ ഇനി ഇപ്പോള്‍ കുറേശെ പിശുക്ക് ഏര്‍പ്പെടുത്തിയാലോ എന്ന് ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ വൈദ്യുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലേ? അത് പോലെ. 

കുറെ അദൃശ്യരായ സുഹൃത്തുക്കളെ നേടാന്‍ സാധിച്ചു എന്നതിനെ ഒട്ടും ചെറുതായി കാണുന്നില്ല. ദൈവവും അദൃശ്യന്‍ ആണല്ലോ. പലരുടെയും പ്രേരണയും പ്രോത്സാഹനവും നന്ദി പൂര്‍വ്വം കൈപ്പറ്റി രസീത് നല്‍കിയിട്ടുണ്ട്.  പലപ്പോഴും വിവാദത്തിന്റെ വക്കോളം എത്തി തിരികെ പോരുന്ന ഒരു കളി ആവാറുണ്ട് ഈ  "ശാന്തിവിചാരം" . :) 

അതിന്റെ പേരുദോഷം തീര്‍ക്കാന്‍ പരിശുദ്ധം ആയ ഒരു ബ്ലോഗ്‌ എന്ന ഭാവനയില്‍ ആണ് ദൈവവിചാരം ആരംഭിച്ചത്. അത് എന്റെ കുറഞ്ഞ കാല ബ്ലോഗിങ്ങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലു ആയിരിക്കുകയാണ്. അതോടൊപ്പം തുടങ്ങിയിട്ടുള്ള ദൈവത്തിന്റെ സ്വന്തം നരകം എന്ന ബ്ലോഗ്‌ ആവട്ടെ വിദഗ്ദ്ധമായ രീതിയില്‍ സമൂഹവിമര്‍ശനധര്‍മം നിര്‍വഹിക്കുന്നു എന്ന്  ബോധ്യമുണ്ട്.

ഇതോടൊപ്പം വലയ്ക്ക് പുറത്തും കൂടി തത്തുല്യം ആയ ഒരു നീക്കം ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള പദ്ധതികള്‍ എല്ലായ്പോഴും ആസൂത്രണനിലവാരത്തില്‍ (designing stage) തന്നെ കിടക്കുകയാണ്.  എല്ലാം ഈശ്വരഹിതം പോലെ എന്ന് കരുതി നിരന്തരം അമാന്തിക്കുകയാണ് പതിവ്. മനസ്സ് എത്തുന്നിടത്ത് ഒക്കെ ദേഹം എത്തുകയില്ലല്ലോ. 


വെറുതെ ഇങ്ങനെ ബ്ലോഗ്‌ എഴുതി കൂട്ടിയിട്ടു കാര്യമില്ല എന്നറിയാം. നടപ്പാകുന്ന കാര്യം എന്തെന്ന് കണ്ടെത്തുകയാണ് കരണീയം. ഇതില്‍ ഇതിനകം അവതരിപ്പിച്ചതും അനുബന്ധം ആയി പറയാവുന്നതും ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഒരു എളിയ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് പരീക്ഷിക്കാവുന്ന ഒന്നാണ്. അങ്ങനെ ഒരു ശ്രമം തുടങ്ങിയും വെച്ചിട്ടുണ്ട്. മനസ്സ് വെച്ചാല്‍ ഈ മാസം തന്നെ ഇറക്കാന്‍ സാധിക്കും. പക്ഷെ  പലപ്പോഴും അതിന്റെ കാര്യം മറക്കും. ഗ്രൂപ്പ് ചര്‍ച്ചകള്‍ ആണ് സമയം കൊല്ലുന്നത്‌. പിന്നെ ബ്ലോഗ്ഗിങ്ങും. മെസ്സേജ്കാരെ ഒക്കെ ഒരുവിധം പറഞ്ഞു നിര്‍ത്തിയിരിക്കുന്നു.  

എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന വേറെയും ഒരു കാര്യം ഉണ്ട്. അത് വിശദമായി പിന്നെപ്പറയാം. ചുരുക്കി പറഞ്ഞാല്‍  അതൊരു ജ്ഞാനയജ്ഞം ആണ്. സാധാരണ കേരളത്തില്‍ ആരും ചെയ്യാറില്ലാത്ത ഒന്ന്. ഒരിക്കല്‍ ഞാന്‍ ചെയ്യുകയുണ്ടായി. ഒരിക്കല്‍ മാത്രം. ഒരു അരങ്ങേറ്റം പോലെ. നിഗൂഡസ്വഭാവം ഉള്ള ഒരു വിഷയം ആണ്. അതിനാല്‍ അത് ചെയ്യാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഭക്തന്മാര്‍ കേരളത്തില്‍ ഉണ്ട്.  എന്നാല്‍ എനിക്കൊരു നേരിയ അളവില്‍ കൌതുകം -പരീക്ഷണം അല്ല എങ്കിലും പരീക്ഷണം പോലെ എന്ന് പറയാം- തോന്നാറുണ്ട്. അത് ദേവിയുടെ കാരുണ്യം തന്നെ. ദേവീ മാഹാത്മ്യം ആണ് വിഷയം. 


ആ വിഷയത്തില്‍ ഒരു യജ്ഞ സംകല്പത്തോടെ ആണ് ദൈവവിചാരം ബ്ലോഗ്‌ തുടങ്ങിയത്. തടസ്സങ്ങള്‍ അവിടെയും വരുന്നുണ്ട്. മനസ്സ് അതില്‍ തന്നെ യജ്ഞപര്യന്തം നില്‍ക്കാത്ത അവസ്ഥ.   അതിനിടയില്‍ നരകത്തില്‍ പോയി ഒന്ന് എത്തിനോക്കണം എന്ന് തോന്നും. ഗ്രൂപുകളില്‍ പോയി അടിയുണ്ടാക്കേണ്ടത്  വളരെ അത്യാവശ്യം  ആണെന്ന് തോന്നും. ഒക്കെ ഓരോരോ വാസനകള്‍. എല്ലാം ഈശ്വരാര്‍പ്പണം ഭവതു. 

Tuesday 2 October 2012

Temple Politics

Comments extracted from a group discussion.

Temple Mgt is having a double deal. They actually and officially find them as servants equivalent to sweepers. But in practice they pay small amount of respect as their humble 'offer' (ഔദാര്യം) with a view to tap out more service. ഇരയിട്ടു വേണ്ടേ ചൂണ്ടയിടാന്‍! 


ദേവസ്വം ബൈ ലാ കളില്‍ ശാന്തിക്കാര്‍ തന്ത്രി തുടങ്ങിയ വര്‍ഗത്തോട് സ്വീകരിക്കേണ്ട നയം എന്തായിരിക്കണം എന്ന് പറയുന്നത് ഇങ്ങനെ: "നമ്മള്‍ ഒരു കാരണ വശാലും അവരെ ബഹുമാനിക്കാന്‍ പാടില്ല. എന്നാല്‍ ബഹുമാനിക്കുന്നതായി ഒരു തോന്നല്‍ അവരില്‍ ഉണ്ടാക്കണം താനും." ഇതിന്റെ മറുപടി ആണ് പലരും പ്രവര്‍ത്തികളിലൂടെ പറയുന്നത്. അത് ഇങ്ങനെ " നമ്മള്‍ ഒരു കാരണവശാലും പൂജകള്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ പൂജ ചെയ്യുന്നതായി ഒരു തോന്നല്‍ എല്ലാവരിലും ഉണ്ടാക്കണം താനും".

The origin of this view is from NSS. Not to joke. അമ്പല കമ്മറ്റികളില്‍ ഒരിടത്തും നമ്പൂതിരിമാര്‍ സാധാരണ കാണില്ല. ചിലയിടത്ത് പ്രഗല്ഭന്‍മാരായ നമ്പൂരാര്‍ ഉണ്ടെങ്കില്‍ അവര്‍ അയാളുടെ പേരിന്റെ വിശ്വാസ്യതയെ ചൂഷണം ചെയ്യാന്‍ വേണ്ടി നോടീസുകളില്‍ ചേര്‍ക്കും. എന്നാല്‍ ഏറിയാല്‍ ഒന്നോ രണ്ടോ മീറ്റിങ്ങുകളില്‍ മാത്രമേ അവന്‍ പോകൂ. അത്തരം തരം താഴ്ന്ന പദങ്ങളും ഭാവനകളും ആയിരിക്കും അവിടെ കേള്‍ക്കുക. ഒടുവില്‍ കണക്കു ടാലി ആവാതെ വരുമ്പോഴും തിരുമേനിയുടെ പേര് അവര്‍ക്ക് പ്രയോജനപ്പെടും. പലരും നേരിട്ട് തെറി വിളിക്കാന്‍ ഒന്ന് മടിക്കുമല്ലോ. പാര വെച്ചവര്‍ നേരിട്ട് കാണുമ്പോള്‍ ഭയങ്കര ബഹുമാനം. ഉള്ളുകള്ളികള്‍ കിള്ളിച്ചികയാന്‍ ഏതെങ്കിലും നമ്പൂരി മെനക്കെടുമോ ?

ട്രഡിഷണല്‍ ടൈപ്പ് നമ്പൂരിമാരെ എവിടെയും നായന്മാര്‍ ഉള്‍പ്പെട്ട കരക്കാര്‍ക്കു പരമ പുച്ഛമാ. മോഡേണ്‍ ആയാല്‍ കുറെ കൂടി ഗ്രിപ്പ് കിട്ടും. ഫുള്ളിനും പയന്റിനും കൊടുക്കുന്നവന്‍ ആണെങ്കില്‍ അവന്‍ തന്നെ നല്ല തിരുമേനി.

പല ദിക്കിലും സമൂഹത്തിലെ തീറെ തറ ആയിട്ടുള്ളവര്‍ ആണ് അമ്പല കമ്മറ്റി അംഗങ്ങള്‍. തെമ്മാടികളും, ബ്ലേഡ് ഇടപാടുകാരും അബ്കാരികളും ബ്രോക്കര്‍ പണി ചെയ്തു പറ്റിക്കുന്നവരും ഒക്കെ. അവര്‍ കൂടിയാല്‍ പറയുന്ന നേരംപോക്കുകള്‍ പരദൂഷണം മാത്രം. കൂടുതല്‍ അസഭ്യം പറയുന്നവന്‍ അവരുടെ ഇടയില്‍ ഹീറോ ആകുന്നു. ഇത് അമ്പലം അല്ലെ എന്ന് ചോദിച്ചാല്‍ അവന്‍ പറയും "നിയമ സഭയിലും പാര്‍ലമെന്റിലും" ഇതൊക്കെ നടക്കുന്നില്ലേ അതിലും വലുതല്ലല്ലോ എന്ന്. ഞാന്‍ ഇതൊക്കെ നേരിട്ട് കേട്ടിട്ടുണ്ട്. അതിനു അനുസരിച്ച് സന്ദര്‍ഭം പോലെ പ്രതികരിചിട്ടുമുണ്ട്. ശുദ്ധരായ നമ്പൂരിയുടെ സാന്നിധ്യം അവര്‍ക്ക് സുഖകരമല്ല. അവരെ പുകച്ചു ചാടിക്കാന്‍ പല തന്ത്രങ്ങളും ഉണ്ട്. ആളെ വിട്ടു അടിപ്പിച്ച സംഭവം വരെ എനിക്കറിയാം. അടി കൊണ്ടാല്‍ നമ്പൂരിയുടെ ഭാഗത്ത്‌ നിന്നും ചോദിക്കാന്‍ ആരും ധൈര്യപ്പെടില്ല എന്നും അവര്‍ക്ക് നല്ല നിശ്ചയം ഉണ്ട്.

Sunday 30 September 2012

Mr Nobody

  • ശാന്തിക്കാരന്‍ സമൂഹത്തില്‍ ആരും അല്ലാത്തവന്‌ ആയി മാറുന്നു. 
  • നല്ല ശാന്തിക്കാരന്‍ പെരുണ്ടാക്കാണോ കാശുണ്ടാക്കാണോ ശ്രമിക്കാത്ത്തവന്‍ ആയിരിക്കണം. 
  • എത്ര അധികം വിഡ്ഢി കളിക്കാമോ അത്ര അധികം ആള്‍ക്കാര്‍ക്ക് സന്തോഷം.  
  • പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം വിഡ്ഢി കളും ഒന്നിനും കൊള്ളരുതാത്തവരും ആക്കിത്തീര്‍ക്കുന്നതില്‍ ആണ് ആധുനികഹിന്ദുത്വത്തിന്റെ ആത്മസാക്ഷാല്‍കാരം.