Saturday 23 June 2012

The Greatest Lesson

  • The lesson that "it is not what you say, but what records tell is the truth"
  • രേഖകള്‍ പറയുന്നതാണ് പരമാര്‍ത്ഥം എന്ന സാങ്കേതിക വാദം അധാര്‍മികം അല്ലെ? 
  • ചരിത്രരേഖകള്‍ അപൂര്‍ണ്ണം അല്ലെ? ചരിത്രകാരന്മാര്‍ പൊതു താല്‍പര്യാര്‍ത്ഥം  ബോധപൂര്‍വം ഒഴിവാക്കപ്പെടുന്ന സത്യങ്ങള്‍ ഉണ്ടാവില്ലേ


I'm afraid...

ക്ഷേത്രരംഗത്തെ കുറ്റങ്ങള്‍ പറയുന്നത് ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കള്‍ ആണ് ചോദ്യം ചെയ്യല്‍ ആണ് എന്നൊക്കെ തോന്നാം. ഹൈന്ദവര്‍ എന്താണ് ചെയ്യുന്നത്? ബ്രാഹ്മണരുടെ പരമ്പരാഗതം ആയ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും മുറിവേല്‍പ്പിച്ചു രസിക്കുകയും അല്ലെ? 

Wednesday 20 June 2012

Hari Puthiyedam



Shanthivicharam entertain guest!. ആദ്യമായി ഒരു പുതുമുഖത്തെ പരിചയപ്പെടുത്തട്ടെ. Today's guest ശ്രീ ഹരി പുതിയേടം

പുതിയെടത്തിന്‍റെ  'ചെറിയ' വലിയ ലോകത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. കവിയെ കവിത കൊണ്ട് അറിയണം. മതഭ്രാന്തന്മാരുടെ  വെടിയുണ്ടകള്‍ യുവകലാകാരിയുടെ ജീവനെടുത്തിട്ടും നാം അവരെ സംസ്കാരത്തിന്റെ തിരുവസ്ത്രം അണിയിക്കുന്നു. ഇതാണോ മലയാളിയുടെ വിദ്യാഭ്യാസപ്രബുദ്ധത!

Little world of Puthiyedam

ആ ഗായിക അറിഞ്ഞില്ല
തന്റെ സംഗീതം അപകടം ആണെന്ന്
അവളുടെ സ്വരങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ വരുമ്പോളും
അവള്‍ അറിഞ്ഞില്ല ഇത് തന്റെ നേര്‍ക്ക് എന്ന്
പാടുവാന്‍ ഉള്ള പാട്ടുകള്‍
പാഴ് സ്വപ്നം നെയ്തു അതിന്‍ ഭാവിയെ ഓര്‍ത്ത്
ആറ് വെടിയുണ്ടകള്‍ അനശ്വരമാക്കി
ഒരു ഗായികയെ ചരിത്രത്തിന്റെ താളുകളിലേക്ക്
 ·  ·  · 16 hours ago

  • You and Deepa Arun like this.

    • Jayasankar Vn ഈ മേഖലയിലെ ഒട്ടേറെ സംഗീതജ്ഞരും നര്‍ത്തകരും അടുത്തിടെ വെടിയേറ്റു മരിച്ചിരുന്നു. സംഗീതവും നൃത്തവും അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിച്ച പ്രാദേശിക താലിബാന്‍ തീവ്രവാദികളായിരുന്നു ഇതിനു പിന്നില്‍. തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഒട്ടേറെ ഗായകര്‍ വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്ന് പലായനം ചെയ്തു.

      കടപ്പാട് : മാതൃഭൂമി

      16 hours ago ·  · 2

    • Hari Puthiyedam എന്തൊരു ക്രൂരത ആണല്ലേ കാണിക്കുന്നത് ................ 24 വയസ് പ്രായമേ ഒള്ളു ഈ കലാകാരിക്ക്
      16 hours ago ·  · 1

    • Jayasankar Vn നമ്മളൊക്കെ സ്വര്‍ഗത്തിലാ ശരിയ്ക്ക്...
      15 hours ago ·  · 1

    • Hari Puthiyedam sathyam ethra freedom aanu nammal anubhavikkanath...
      15 hours ago via mobile ·  · 1

    • Hari Puthiyedam aviduthe oru avastha alle. Ariyathe oru mooli paatt enganum paadiyal de varanu vediyunda..
      15 hours ago via mobile ·  · 1

    • Deepa Arun Really sad......fanaticism....allathe enthu parayan.
      15 hours ago ·  · 1

    • Hari Puthiyedam she is from swat valley and a famous singer in pakistan and afganisthan also... Pashtoon languagil ayirunnu padiyirunnath....
      15 hours ago via mobile ·  · 2

    • Vasudevan Namboodiri ഈ മത ഭ്രാന്തന്മാരുടെ തനിനിറം നാം എന്തിനു മറച്ചു പിടിക്കണം. നമ്മുടെ സംസ്കാരത്തെ ആരും അങ്ങനെ തിരുമറ ആക്കെണ്ടാ..

      Thank u Hari Puthiyedam for choosing a real subject like this for poem. Great attempt. may 'Santhivicharam' publish this? with these much comments. we like so much.

Three bits

നുറുങ്ങുകള്‍ 



സമാഗമം
(version II)
രാവേറെച്ചെന്നിട്ടുമവന്‍ വന്നില്ല.
അവളുറങ്ങാതെ കാത്തിരുന്നു. 
കറുത്ത നിശീഥിനി 
അവന്‍ വരുമ്പോള്‍ 
വെളുത്തു നീലിക്കുന്നു.
വൈകിയെങ്കിലും അതാ...
ചന്ദ്രപ്പന്റെ വരവുണ്ട്!
വേലി ചാടി , മരം കേറി
പതുങ്ങിപ്പതുങ്ങി...പ്പാതി  
മെയ്യടര്‍ന്നപോലഹോ!.
ആരു വെട്ടി! മഹാകഷ്ടം!
ഞാനന്നേ പറഞ്ഞതാ..
ഈ രാത്രിസഞ്ചാരം 
മതിയാക്കണമെന്ന്!!
-------------------------------------------------------------------------

എന്ന് വരും നീ എന്ന് വരും 
എന്ന് ചോദിപ്പൂ......... ഞാന്‍ 
എന്ന് വച്ചുടനെ പോരരുതെ.
എന്നാല്‍ Q നില്‍ക്കേണ്ടി വരും.  


------------------------------------------------------------------------------------

പാമ്പിനു പല്ലില്‍ വിഷം. 
തേളിന് വാലില്‍ വിഷം
ദുര്ജനങ്ങള്‍ക്ക് സര്‍വാംഗം വിഷം
വാക്കിലും നോക്കിലും വിഷം.

Criticizing Others

  • പൂജാരി ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാറില്ല. രണ്ടാം മുണ്ടും പതിവില്ല. ഭസ്മക്കുറിയും പൂണൂലും ഒതുക്കി ഉടുത്ത ഏകവസ്ത്രവും ആണ് അവന്റെ വേഷം.  പൂജ കഴിഞ്ഞു പുറത്തു വഴിയിലോ മറ്റോ അവനെ ആ വേഷത്തില്‍ കണ്ടാല്‍ ഒട്ടും  സുഖിക്കാത്തത് ഹിന്ദു സഹോദരന്മാര്‍ക്ക്   തന്നെയാണ്.ഹിന്ദുമത കണ്‍വെന്ഷന്‍ നടക്കുന്ന വേദി ഉണ്ടെങ്കില്‍ അതിനും, ബ്രാഹ്മണന്‍ കത്തി വേഷം തന്നെ. വേദികള്‍ ചിലപ്പോള്‍ വെറുപ്പ്‌ പ്രകടിപ്പിച്ചു എന്ന് വരും. പത്ത് കയ്യടി കിട്ടുന്ന വിഷയം കിട്ടിയാല്‍ സംഘാടകര്‍ മുതലെടുക്കാതെ ഇരിക്കുമോ? ഇതൊക്കെയാണ് ഇവിടുത്തെ ഹിന്ദുത്വം.  രക്ഷപെടാത്തത്തിനു കുറ്റം ക്രിസ്ത്യാനിക്കും.


Tuesday 19 June 2012

Baker

A variety 

ശാന്തിവിചാരം സുഹൃത്തുക്കള്‍ ആരും പേടിക്കണ്ട. രണ്ടു ദിവസം മുന്‍പ് കൂട്ട മതം മാറ്റം ആഹ്വാനം ചെയ്യുകയും ഇപ്പോള്‍ ഇങ്ങനെയുള്ള കൊശ്രക്കൊള്ളി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നതിനാല്‍ എനിക്ക് എന്ത് പറ്റി എന്ന ആശങ്ക പലര്‍ക്കും ഉണ്ടാവുക സ്വാഭാവികം. കുറച്ചു ലിബറല്‍ ആയി ചിന്തിക്കുന്നു അത്രെയുളൂ. ഒരു ചേഞ്ചിന്... ഒരു ബ്രാഹ്മണ തീവ്രവാദി ആകരുതല്ലോ! 

Sunday 17 June 2012

Quit Temples Traditional Brahmins !

ബ്രാഹ്മണരുടെ അറിവിനെ അപേക്ഷിക്കാതെ ഇരിക്കുകയും അവരുടെ പാരമ്പര്യ ഗുണങ്ങളെ വ്യാവസായികമായി ഉപഭോഗം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ആണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ഇന്ന്. ഇതൊന്നും ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമോ അവയോട് അനുബന്ധിക്കാവുന്നതോ അല്ല. അതുകൊണ്ട് തന്നെ അവയെ നില നിര്‍ത്താനുള്ള ബാധ്യത വേദങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇല്ല. മതത്തിന്റെ പേരിലുള്ള ഈ താന്തോന്നിത്തത്തിന് കുട പിടിക്കുന്നവരായി ശാന്തിക്കാരും തന്ത്രിമാരും മാറിയിരിക്കുന്നു. അത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. മതത്തിനും, സ്വസമുദായത്തിനും, സ്വ കുടുംബത്തിനും, വ്യക്തിപരമായി അവരവര്‍ക്കും.


കേരളത്തില്‍ ആകമാനം ബ്രാഹ്മണപാരമ്പര്യത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന ഒരു പൊതു പ്രവണത ഹിന്ദുവിഭാഗങ്ങളിലും സംഘടനകളിലും ക്ഷേത്രഭരണസമിതികളിലും വ്യാപകമായിട്ടുണ്ട്.  അവ ഉത്തരം പ്രതീക്ഷിച്ചു കൊണ്ടുള്ള സതി അന്വേഷണങ്ങള്‍ അല്ല. ഉത്തരം മുട്ടിക്കുവാന്‍ ഉള്ള കുതന്ത്രങ്ങള്‍ ആണ്. ബ്രാഹ്മണര്‍ പാരമ്പര്യം ആയി ശാന്തികഴിച്ചു വന്നിരുന്ന ക്ഷേത്രങ്ങളില്‍ ഇന്ന് ആ പാരമ്പര്യം ആവശ്യമില്ല എന്ന നിലയിലേക്ക് വിരല്‍ ചൂണ്ടാന്‍ കോടതികളും വിധി എഴുതിക്കഴിഞ്ഞ സാഹചര്യത്തില്‍ ബ്രഹ്മനവംഷജര്‍ക്ക് ക്ഷേത്രങ്ങളോട് ഉള്ള സഹകരണ മനോഭാവം കുറയുക തികച്ചും സ്വാഭാവികം മാത്രം. ആരും അത് പറയാന്‍ ധൈര്യപ്പെടുന്നില്ല എന്നേയുള്ളൂ.
ഞാന്‍ തീരെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് , തെരഞ്ഞെടുത്ത ജീവിത മാര്‍ഗം ആയ ക്ഷേത്രപൂജ ഉപേക്ഷിക്കുന്നത്. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കപ്പെടും എന്ന് വിശ്വസിക്കുന്നു.  


ബ്ലോഗിലൂടെ ആയാലും ഗ്രൂപിലൂടെ ആയാലും,  സ്വകാര്യജാലകങ്ങളില്‍ കൂടി ആയാലും ആത്മാര്‍ത്ഥമായി ഒരു വാചകം എഴുതാന്‍ സാധിച്ചാല്‍ അതാണ്‌ പുണ്യം എന്ന് വിശ്വസിക്കുന്നു. ഫലം ഈശ്വരന്‍ തരും എന്ന ഉറച്ച വിശ്വാസം ഉണ്ട്.

എങ്കിലും അമ്പലങ്ങളില്‍ പോവില്ല എന്ന് ശപഥം ഒന്നും എനിക്ക്  ഇല്ല. ചില വ്യവസ്ഥകള്‍ ഉണ്ട്. അവയില്‍ പ്രധാനം നമ്മുടെ ശാരീരികവും മാനസിക ബൌദ്ധികവും അത്മാര്‍ത്ഥവും ആയ സേവനത്തിന്റെ ഫലം അനുഭവിക്കുന്ന എല്ലാവര്ക്കും നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ ഉള്ള മനസ്ഥിതി ഉണ്ടാവണം എന്നതാണ്. എന്താ ഇത് ന്യായമല്ലേ? ഇങ്ങോട്ട് ആരെന്തു പറഞ്ഞാലും കേള്‍ക്കാന്‍ ബാധ്യത കാണിക്കണം. അങ്ങോട്ട്‌ ആരോടും ഒന്നും പറയാന്‍ പാടില്ല എന്ന നിയമം ലോകത്തില്‍ എവിടെ എങ്കിലും ആര്‍ക്കെങ്കിലും ഉണ്ടോ? കേരളത്തില്‍ ശാന്തിക്കാര്‍ക്ക് അല്ലാതെ?

ഈ അന്യായത്തിനു എതിരെ പരാതി പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ചിരിച്ചു തള്ളുന്ന അനുഭവം ആണ് കിട്ടിയിട്ടുള്ളത്. അവര്‍ തരുന്ന സമാധാനം ഇങ്ങനെ. "എല്ലാം നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ കാണിച്ച അന്യായങ്ങളുടെ ഫലം. അത് നിങ്ങള്‍ അനുഭവിക്കേണ്ടത് നിങ്ങളുടെ തലവര". എന്തിനു ഇത്തരം തന്തക്ക് വിളി കേള്‍ക്കണം? അതും ദൈവത്തിന്റെ പ്രതി പുരുഷന്‍ , പുരോഹിതന്‍ എന്ന പേരില്‍? 

'Santhivicharam' in other groups.


  • നിരീശ്വരവാദികള്‍ ക്ഷേത്രങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യം. ഈശ്വര വാദികളുടെ യഥാര്‍ത്ഥ താല്പര്യം ഈശ്വരനില്‍ അല്ല എന്നത് തെളിഞ്ഞതോടെ അല്ലെ?

ശാന്തിവിചാരം ചിന്താവിഷയങ്ങള്‍ ഇപ്പോള്‍ പല ഗ്രൂപുകളിലും നീണ്ട ചര്‍ച്ചയ്ക്ക് വിഷയം ആകുന്നു.മഹാവിഷ്ണു അയ്യപ്പക്ഷേത്രം എന്ന ഗ്രൂപ്പില്‍ നിന്നും ഒരു സമാന ചിന്ത. sree Mahavishnu Ayyappa Kshethram Eachillam

Manjith Namboothiri,  നിരീശ്വരവാദികള്‍ക്ക് ക്ഷേത്ര കാര്യങ്ങളില്‍ താല്പര്യം എന്തിനു എന്നതാണല്ലോ വിഷയം. ഇതിന്റെ ഉത്തരം വളരെ ലളിതം. "ഈശ്വരവാദികള്‍ക്ക് ക്ഷേത്ര കാര്യങ്ങളില്‍ താല്പര്യം എന്തിനാണോ അതിനു തന്നെ !"

ആ വസ്തു എന്താണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വിധികള്‍ വരുന്നതും. obviously it is not God or God realization. it is money.

പരുഷവാക്കുകള്‍ കൊണ്ടും തുറിച്ചുനോട്ടം കൊണ്ടും ഒറ്റപ്പെടുത്തല്‍ കൊണ്ടും ഒരു വിഭാഗത്തിന്റെ പ്രതികരണശേഷി നിശ്ശേഷം നശിപ്പിച്ചു         അവരെ മിണ്ടാപ്രാണികള്‍ ആക്കി, ............അവരെ അലിഖിതവും അവ്യക്തവും പരസ്പര വിരുദ്ധവും ആയ നിയമങ്ങളുടെ മുള്‍മുനകളില്‍ നിര്‍ത്തി ................. അന്യായമായി വഴിതടഞ്ഞും, ..................ആളാം വീതം ചോദ്യംചെയ്തും ..........അതൊക്കെ ഹിന്ദു വിശ്വാസം ആണെന്ന് ഭൂരിപക്ഷ ഗര്‍വം കൊണ്ട് വരുത്തി തീര്‍ത്തും ..........ഒരു വിഭാഗം ബ്രാഹ്മണവര്‍ഗവിരോധികള്‍ ക്ഷേത്രങ്ങളുടെ പവിത്രത നിശ്ശേഷം നശിപ്പിച്ച സാഹചര്യത്തില്‍ മാത്രമാണ്      നിരീശ്വരന്മാര്‍ രംഗപ്രവേശം ചെയ്തത്. അവരെ ന്യായീകരിക്കാനല്ല ഇത്. നാം ചിന്തിക്കേണ്ട വിഷയം,  "എന്തുകൊണ്ട് ഈശ്വരവിശ്വാസികള്‍ക്ക് ക്ഷേത്രകാര്യങ്ങളില്‍ വേണ്ടത്ര താല്പര്യം ഇല്ല" എന്നതാണ്.