Thursday 30 August 2012

An Unknown Place

ഇതൊരു പുതിയ സ്ഥലം. ആരും അറിയാത്ത ഇടം. ഇവിടം നിശ്ശബ്ദതയുടെ താഴ്വാരം. 

ഇവിടെ വരുന്നവരെല്ലാം നിതാന്തമായ ഈ നിശ്ശബ്ദതയാല്‍ ആകൃഷ്ടരാകുന്നു. അവരും നിശ്ശബ്ദജീവികള്‍ ആയി മാറുന്നു. മിണ്ടാപ്പൂച്ചകള്‍ എന്നല്ല അതിനര്‍ത്ഥം.വായാടികള്‍ക്കും വാഗ്മികള്‍ക്കും കവികള്‍ക്കും ഇവിടം ഒരുപോലെ സുന്ദരം. നിഗൂഡമായ ആന്തരിക അര്‍ത്ഥമുള്ള ഈ നിശ്ശബ്ദതയുടെ സൌന്ദര്യം വാക്കുകള്‍ക്കു അതീതമാണ്. 

പാലക്കാട്ടെ സൈലന്റ്വാലിയെപ്പറ്റി അല്ല പറഞ്ഞുവരുന്നത്. ചിരകാലമായി ബ്ലോഗിലൂടെയും ഫേസ്‌ ബുകിലൂടെയും പങ്കുവയ്ക്കപ്പെട്ട എന്റെ ചിന്തകള്‍ (അതിനെ ശാന്തിവിചാരം എന്ന് വിളിക്കാമോ?-വിളിച്ചു കൂടെന്നു ചിലരുടെ കണ്ടെത്തല്‍; ആവാമെങ്കില്‍  അത്) ചെന്നെത്തി നില്‍ക്കുന്ന ഒരു ലക്ഷ്യസ്ഥാനം ആണ് ഈ പ്രശാന്തതയുടെ താഴ്വാരം. 

എങ്ങനെയോ ഞാനിവിടെ എത്തിപ്പെട്ടു. എന്റെ തൊട്ടുമുന്നില്‍ അതിരിക്കുന്നു. എന്റെ പൂജാവിഗ്രഹം. ഏറ്റവും പുതിയത്. എന്റെ വായടപ്പിക്കുന്നത് മറ്റാരും അല്ല. അതിന്റെ ആകര്‍ഷണ ശക്തി എന്നെ നിഷ്ക്രിയനാക്കുന്നു. വിചാര അധീനനും. അതിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു. അക്കൂട്ടത്തില്‍ നിങ്ങളും ഉള്‍പ്പെടുക സ്വാഭാവികം. 

ഈശ്വര ഉപാസന ആയ പൂജ ഒരു രഹസ്യമായ കാര്യമല്ലേ? മറ്റുള്ളവരെ കാണിക്കാന്‍ ഉള്ളതാണോ? ക്ഷേത്രങ്ങളും രഹസ്യസങ്കേതങ്ങള്‍ ആയിരുന്നല്ലോ ജനങ്ങള്‍ പിടിച്ചടക്കുംവരെ. പിടിച്ചടക്കിയവരുടെ ലക്‌ഷ്യം ഭജനം ആയിരുന്നില്ല ഭരണം ആയിരുന്നു എന്ന് വ്യക്തം. തങ്ങളുടെ ആധിപത്യം എല്ലായിടങ്ങളിലും സ്ഥാപിക്കണം. 

പൊതുജനങ്ങളെക്കാള്‍ പ്രാധാന്യം ഈശ്വരന് കല്പിക്കുന്ന ഏതെങ്കിലും ക്ഷേത്രം കേരളത്തില്‍ ഉണ്ടോ? ഈശ്വരന് രണ്ടാംസ്ഥാനം നല്‍കുന്ന ഇടങ്ങള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ആകും?  

2 comments:


  1. മര്‍മ്മം നീ ആരാണ് എന്ന് സ്വയം അറിയുക ആകാശത്തിനു നീ പ്രമാണം പാലിക്കുമോ? സത്യാ യക്ഷികളെ അറിയുമോ? സാത്താന്‍ അല്ലെ ഭരിക്കൂന്നത് ഈ പ്രപഞ്ചം അത് കൊണ്ടു സര്‍പ്പക്കാവ് പണിതു അതിലുടെ സ്വര്‍ഗ്ഗത്തില്‍ പോകുക അവയെ പാലിക്കുക അവ സര്‍പ്പങ്ങള്‍ എന്ന് പറയു
    ം ജന്മാ അവകാശം സ്വര്‍ഗ്ഗത്തിലാണ് ചോവ്വാവരെ അവയ്ക്ക് പോകാ അതാണ്‌ അവയുടെ സ്വര്‍ഗ്ഗം അവിടെ നിന്ന് ജന്മം കിട്ടിം മനുഷ്യര്‍ക്ക്‌ കാവില്‍ വിളക്ക് വയ്ക്കുക അതാണ്‌ ചെയ്യണ്ടത് അത് നിവര്ത്തിച്ചാല്‍ പ്രമാണം പാലിക്കാന്‍ പ്രപ്തിയാകും അതാണ്‌ സ്വര്‍ഗ്ഗ പ്രാപ്തിയുടെ രണ്ടാ ഘട്ടം ഇനി പറഞ്ഞാല്‍ യാഹുദന്‍ വരെ നിങ്ങള്‍ക്ക് പോകാം അപ്പോള്‍ കര്‍ത്താവിന്റെ കല്പന വരും ഏത് ദൈവം ആണ് നിങ്ങളുടെ എന്ന് അനുഗ്രഹവും ആയി വരും ശിവന്‍ പാര്‍വതി എല്ലാ കാണാവുന്ന രൂപത്തില് വരും മുന്‍പ് എന്നപോലെ അതാണ്‌ ഹിന്തു രാജ്യം അതാണ്‌ ശിവ പാര്‍വതി യോഗം മണ്ണില്‍ ഉണ്ടാകും ക്രഷ്ണന്‍ അനുഗ്രഹം തരും മറ്റുള്ളവരും കുട്ടുകാരാകും മണ്മറഞ്ഞു പോയവര്‍ ദര്‍ശനത്തില്‍ വരും ഇത് രാജ യോഗം മണ്ണില്‍ വരുന്നത് എല്ലാര്‍ക്കും ആകാം ഈ പ്രവര്‍ത്തി ഒന്നും വിടാതെ പറയാം നരകം വിട്ടു പോകും ശനിയുടെ അവതാരം മാറും ക്രഷ്ണ ഗ്രഹം അടുത്ത് വരും ജിവന്‍ ഉണ്ടാകും ശനിയില്‍ അത് ഹിന്തുവിന്റെ സ്വര്‍ഗ്ഗം മണ്‍മറഞ്ഞു പോയവര്‍ അവിടെ കയറും യേശുവിന്റെ സ്വര്‍ഗ്ഗത്തിനു വാതലാകും അവിടെ നിന്ന് വലിയ സ്വര്‍ഗ്ഗത്തില്‍ കയറാം മണ്‍ മറഞ്ഞു പോയവര്‍ അവിടെ നിന്ന് വരം ഇട്ടു തരും വലിയ സ്വര്‍ഗ്ഗത്തില്‍ കയറാന്‍ ..........

    ReplyDelete
  2. എന്തൊക്കെയോ വാരി വലിച്ചു എഴുതി വച്ചിരിക്കുന്നു.! ജല്പനം കേട്ടാലും അതില്‍ എന്തോ ഉണ്ട് എന്ന് ചിലര്‍ക്ക് തോന്നും. അങ്ങനെ ഒരു തോന്നല്‍ ഉണ്ടാക്കല്‍ മാത്രമേ ചില പുരോഹിതര്‍ക്ക് ആവശ്യം ഉള്ള്ളൂ. അവര്‍ക്ക് ഭാഷയോ വ്യാകരണമോ ഒന്നും ബാധകം അല്ല.അവര്‍ വെളിച്ചം അല്ല ഇരുട്ടാണ് പരത്തുന്നത്.

    ReplyDelete