Wednesday 18 July 2012

The Relevance of Non-Brahmin Priests

  • കേരള ക്ഷേത്ര സംസ്കാരം മുഖ്യമായും ബ്രാഹ്മണസംസ്കാരത്തെ കേന്ദ്രീകരിച്ചു വികസിച്ചിട്ടുള്ള ഒന്നാണ്. ഇപ്പോള്‍ അത് ബ്രാഹ്മണ്യത്തെ അതിജീവിക്കാനുള്ള തീവ്രയജ്ഞത്തില്‍ ആണ്.  
  • അബ്രാഹ്മണര്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം, അനിവാര്യത.


ഭരണാധികാരം നേടിയ ശൂദ്രര്‍ ബ്രാഹ്മണര്‍ക്ക് മീതെ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനു ക്ഷേത്രങ്ങളെ വേദിയാക്കി ഉപയോഗിക്കുക ആയിരുന്നു എന്നതല്ലേ ശരി?

ക്ഷേത്രവിഷയത്തില്‍ ശാസ്ത്രീയമായ ചര്‍ച്ച നടത്തുന്നതിനു എല്ലാ വിഭാഗങ്ങളും വിട്ടുവീഴ്ച്ചക്ക് തയ്യാറാവണം. ശാന്തിവിചാരം ഗ്രൂപ്പില്‍ ചര്‍ച്ച സമാരംഭിചിരിക്കുന്നു.

ഈവക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഇന്റര്‍നെറ്റിലൂടെ അല്ല എന്ന് ചിലര്‍ പറയുന്നു. ഇത് മാത്രം ആണ് ലഭ്യമായ ഏക മാധ്യമം. ശാന്തിക്കാര്‍ക്ക് മനസ്സ് തുറന്നു സംസാരിക്കാന്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ വേദി തരുമോ? 

തങ്ങളുടെ തൊഴില്‍ അവസരം നഷ്ടപ്പെടും എന്ന ഭയത്താല്‍ ക്ഷേത്രത്തിനു പുറത്തു പോലും പ്രതികരിക്കാതെ ഇരിക്കാന്‍ ശാന്തിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. തന്ത്രിമാരും. 

ആര്‍ക്കും യഥേഷ്ടം സ്വീകരിക്കാവുന്ന വസ്തുവാണ് ബ്രാഹ്മണ്യം എന്ന് വന്നാല്‍ അതിനെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ട വിഭാഗം തങ്ങള്‍ ആണെന്ന ബോധം നശിക്കുക  സ്വാഭാവികമല്ലേ? 

No comments:

Post a Comment