Sunday 8 July 2012

പഴേ ലിപി

Old Types in Malayalam


ലിപി കണ്ടു പിടിച്ചു നടപ്പാക്കിയത്. എന്നാല്‍ കമ്പ്യൂട്ടര്‍ വന്നതോടെ ലറ്റര്‍ പ്രസ്സുകള്‍ പരലോകപ്രാപ്തരായി. പുതിയ ലിപിയെക്കൊണ്ട് കമ്പ്യൂട്ടറിനു യാതൊരു ഗുണവും ഇല്ല. പകരം പഴയ ലിപി ആക്കിയാല്‍ ഗുണങ്ങള്‍ ഉണ്ട് താനും. 


കാണാനുള്ള ഭംഗി തന്നെ മുഖ്യം. ഇക്കാലത്ത് അതിനാണല്ലോ "മൂല്യം". ഇന്ന് മൂല്യം എന്നാല്‍ വ്യവസായ മൂല്യം ആണല്ലോ. ആത്മീയ ധാര്‍മിക മൂല്യങ്ങള്‍ എല്ലാം അധികപ്പറ്റകള്‍ !  അതിനാല്‍  ആ വിഷയത്തിലേക്ക് കേറുന്നില്ല.   


രണ്ടാമത് സ്ഥലത്തിന്റെ ലാഭം ആണ്. കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുമ്പോള്‍ അക്ഷരങ്ങളുടെ ഐക്യം നഷ്ടപ്പെടുന്നു. എവിടെ ഒക്കെ സന്ധി ചെയ്യാന്‍ പറ്റുമോ അവിടെ ഒക്കെ സന്ധി  ചെയ്യണം എന്നാണല്ലോ മൂലഭാഷാ നിയമം, സംസ്കൃത നിയമം. അക്ഷരങ്ങളിലൂടെ നാം ആചരിച്ചു തുടങ്ങിയ സന്ധി പിരിക്കല്‍ ജീവിതത്തിന്റെ സകലതുറകളിലേക്കും വ്യാപിച്ചിട്ടുണ്ട് എന്ന് കാണാം.    സ്ഥലലാഭത്തിന്റെ തോത് കണക്കാക്കാന്‍ ഗദ്യത്തില്‍ പാരഗ്രാഫുകള്‍ തയ്യാറാക്കി താരതമ്യം ചെയ്‌താല്‍ മതിയാകും.  എനിക്ക് തോന്നുന്നു, ഒരു പത്ത് പേജ് പഴയ ലിപിയില്‍ ചെയ്‌താല്‍ ഒമ്പത്‌ പേജിലോ മറ്റോ നില്‍ക്കുമെന്ന് !


കയ്യെഴുത്തിലും ഇത് തന്നെ സ്ഥിതി.  ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒരു അധ്യാപികയുടെ മലയാളം കയ്യക്ഷരം കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. വേഗത്തില്‍ എഴുതുമ്പോള്‍ ഒഴുക്ക് കിട്ടാന്‍ കൂട്ടക്ഷരങ്ങള്‍ കൂട്ടി തന്നെ എഴുതണം. 


കൂടുതല്‍ മൂന്നാമത് readability. അതാണ്‌ ഏറ്റവും പ്രധാനപ്പെട്ട ലാഭം. വായന സുഗമം ആവണം. വായനാശീലം കുറയുന്ന ഇക്കാലത്ത് ഈ ഗുണം മാത്രം വിചാരിച്ചു എങ്കിലും പഴയ ലിപിയെ "പുനര്‍ വിവാഹം" ചെയ്യാന്‍ പ്രബുദ്ധകേരളത്തിലെ വിദ്യാ സമ്പന്നരുടെ സമൂഹം മുന്നോട്ടു വരേണ്ടതാണ്. അല്ലെങ്കില്‍ ആരെങ്കിലും സമൂഹത്തിനു വേണ്ടി അങ്ങനെയൊരു സദ്‌ പ്രവൃത്തി ഉടനെ  ചെയ്യേണ്ടിയിരിക്കുന്നു.  

1 comment: