Monday 11 June 2012

I don't want temple

ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രാചാരങ്ങള്‍ അധികവും സമീപകാലത്ത് രൂപം കൊണ്ടവയാണ്. പലതും പൂര്‍വ ആചാരങ്ങള്‍ക്ക് വിരുദ്ധവും. നാട്ടുകാരുടെ സുഖസൌകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഉണ്ടാക്കിയവ. ശുദ്ധമായ വൈദിക താന്ത്രിക താല്പര്യങ്ങള്‍ക്ക് എതിരെ ദുരാഗ്രഹികളും വര്‍ഗവിദ്വെഷികളും അടിചെല്പിച്ചവ.

ക്ഷേത്രാചാരങ്ങളെ പരിഷ്കരിക്കുക വഴി മഹാന്‍ ആയി സ്വസമുദായതാല്‍ ആദ്യം അംഗീകരിക്കപ്പെട്ട വ്യക്തി ആയിരുന്നു മന്നത്ത് പദ്മനാഭന്‍. അമ്പലങ്ങളില്‍ പായസവും മറ്റും ദൈവങ്ങള്‍ തിന്നുന്നില്ലെന്നും ഉണ്ണിയപ്പവും പല്പായസവും മറ്റും ദൈവത്തിന്റെ പേരില്‍ ഉണ്ടാക്കുന്നത്‌ ഇല്ലങ്ങളിലേക്ക് കടത്താന്‍ ആണെന്നും ആക്ഷേപിച്ചുകൊണ്ട് മഹാക്ഷേത്രങ്ങളില്‍ പടിത്തരം വെട്ടിച്ചുരുക്കിയ ആചാരപരിഷ്കാരം നടപ്പാക്കിയതില്‍ പിന്നെയാണ് സ്വസമുദായം അദ്ദേഹത്തെ വില വച്ച് തുടങ്ങിയത്. അതുവരെ മഹാക്ഷേത്രങ്ങളില്‍ അഞ്ചുപൂജയും ശീവേലിയും നിത്യേന ഉണ്ടായിരുന്നു. പല ദേവസ്വങ്ങളും വേണ്ടാത്ത ചെലവ് എന്ന് കണ്ടു അവ നിര്‍ത്തലാക്കി. അതോടെ ക്ഷേത്രജീവനക്കാരില്‍ പകുതിപ്പെരുടെ പണി പോയി. കീഴ്ശാന്തിയുടെ ജോലികൂടി മേശാന്തിയുടെ തലയില്‍ ആയി. മേശാന്തിക്ക് പണി കിട്ടുകയും ചെയ്തു.

അദ്ദേഹത്തിന്റെ പിന്‍ഗാമികളും അതെ പാത തെന്നെയാണ് പിന്തുടരുന്നത്. അബ്രാഹ്മണര്‍ക്കും ശാന്തിക്കാരാവാം എന്ന വിധി ഇന്ത്യയില്‍ ആദ്യമായി കേരള ഹൈകോടതി 1996 ല്‍ പ്രഖ്യാപിചപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പ്രസ്ഥാനം ആണ് NSS. അന്ന് അതിന്റെ Jen.Sec. ആയിരുന്ന ശ്രീ N. ഭാസ്കരന്‍ നായര്‍ ദേവസ്വം ബോര്‍ഡിന്റെയും presi. ആയിരുന്നു. താന്ത്രികവിധിയെക്കള്‍ കോടതി വിധിയെ മാനിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 

ബോംബെ പോലെ ആകാതെ കേരളത്തില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്തുന്നതില്‍ നമ്പൂരിമാരുടെ ക്ഷമയും ജീവിതരീതിയും ചിന്താഗതിയും പാരമ്പര്യവും എന്നും മാതൃകാപരം ആയിരുന്നിട്ടുണ്ട്. അത്  അവകാശപ്പെടാന്‍ ഇഷ്ടപ്പെടാത്തത് അവരുടെ മഹത്വം. അത് മുതലെടുത്തു തലയില്‍ കയറി ആളു കളിക്കുന്നത് മറ്റുള്ളവരുടെ.. എന്ത് പറയണം ?. അതാണ്‌. ബുദ്ധിമോശം എന്ന് പറയട്ടെ. 


ഏതുവിധേനയും ബ്രാഹ്മണരെ ഒതുക്കേണ്ടത് അന്യമതസ്ഥരുടെ എന്നതിലും അധികം സ്വന്തം മതത്തിലെ മറ്റു സമുദായങ്ങളുടെ പൊതുവായ ആവശ്യം ആയി.   ക്ഷേത്രനടത്തിപ്പുകാര്‍ക്ക്  തന്ത്രിമാരെക്കാള്‍ വലുത് ജഡ്ജിമാര്‍ ആണെങ്കില്‍, സര്‍വത്ര വ്യാപകമായിട്ടുള്ള വര്‍ഗ അവജ്ഞകള്‍  കണ്ടില്ലെന്നു നടിച്ചു ബ്രാഹ്മണര്‍ എന്തിനു പൌരോഹിത്യം ചുമക്കണം? എന്തുകൊണ്ട് ഒരു കൂട്ട മതംമാറ്റത്തെക്കുറിച്ച് ചിന്തിച്ചുകൂടാ? മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ പോരെ? ലോകത്തില്‍ മറ്റു ഒരു മത പുരോഹിതര്‍ക്കും ശാന്തിക്കാരുടെ അത്ര കഷ്ടപ്പാട് ഇല്ല. അത്ര അധികം ത്യാഗം സഹിക്കെണ്ടാതായും ഇല്ല. അത്ര അധികം ശകാരങ്ങള്‍ കേള്‍ക്കെണ്ടാതായും ഇല്ല. 

കേരളത്തിലെ ഭരണകൂടവും, മാധ്യമങ്ങളും, സാംസ്കാരിക പ്രസ്ഥാനങ്ങളും, വിവിധ ഹിന്ദുമത സംഘടനകളും ഒന്നാം നമ്പര്‍ കുറ്റവാളികള്‍ ആയിട്ടാണ് "ജാതി ബ്രാഹ്മണരെ" കാണുന്നത്. ബ്രാഹ്മണര്‍ ജാതി ആചരിക്കുന്നത് കൊണ്ടാണ് മറ്റുള്ളവരും അങ്ങനെ ചെയ്യുന്നത് എന്ന് കരുതുന്നവരാണ് കേരളത്തിലെ അറിയപ്പെടുന്ന പല സന്ന്യാസിമാരും. മറിച്ചു ചിന്തിച്ചാല്‍ അറിയപ്പെടുകയില്ലല്ലോ!

ഗത്യന്തരം ഇല്ലാഞ്ഞിട്ടാണ് ഇന്ന് അധികം നമ്പൂരിമാരും ശാന്തി ചെയ്യുന്നത്. ക്ഷേത്രം അവരെ സഹിക്കുന്നതും ഗതികേടുകൊണ്ട് തന്നെ. ഇങ്ങനെ ഗതികേടിനു ചെയ്യുന്ന ശാന്തിയെക്കാള്‍ ഭേദമാണ് ശാന്തിവിചാരം. ഒരുവര്‍ഷത്തെ ബ്ലോഗിങ്ങിലൂടെ അത് തെളിഞ്ഞു. 

എഴുത്തും ഒരു ഉത്തരവാദിത്തപ്പെട്ട ജോലി തന്നെ. കൂലിക്കാരുണ്ടോ ജോലിയുടെ മാഹാത്മ്യം അറിയുന്നു! വായാടികളായ കൊസ്രാക്കൊള്ളികള്‍ മിണ്ടാന്‍ പേടിക്കുന്ന വിഷയങ്ങള്‍ പുഷ്പംപോലെ എടുത്തിട്ടു കൊണ്ടാണ് "ശാന്തിവിചാരം" കളിക്കുന്നത്. അതാണ്‌ എന്റെ പൂജ. എനിക്ക് പൂജിക്കാന്‍ അമ്പലം വേണ്ടാ. 

അമ്പലങ്ങള്‍ക്കു ബ്രാഹ്മണരെ വേണ്ടാ എങ്കില്‍ ബ്രാഹ്മണര്‍ക്ക് അമ്പലങ്ങളും വേണ്ടാ എന്ന് ഉറക്കെ പറയാന്‍ കഴിയണം. പറഞ്ഞാല്‍ പോര, പ്രവൃത്ത്യാലും തെളിയിക്കണം. അന്തസ്സോടെ ചെയ്യാന്‍ കഴിയുന്നവയാണ് ഇന്ന് ഇതൊഴികെ മറ്റെല്ലാ തൊഴിലുകളും.



  • Challenges from everywhere. From inside and outside the temple and community and religion. I have blogged much earlier.
    11 hours ago ·  · 2
  • Vasudevan Namboodiri It is high time for Kerala Brahmins to quit temples and give returns to all of the competing classes as they deserve.
    10 hours ago ·  · 1
  • Vasudevan Namboodiri Criticism! jst nothing! But when it is too much from the ruling class and the beneficiary customers we should answer.

11 comments:

  1. Readrs, pls share this link with all the Hindu related groups

    ReplyDelete
  2. Actually I don't see any point in sharing this... I do think that the vested interests of brahmin comminty was the sole reason for our cultural downfall. These people made the vedas alien to the so-called lower-communities. What's the problem if any other caste people take up your job if they adhere to the rituals and cleanliness standards that need to be kept. What they need is a proper teaching of the sanskrit and hymns. We have an acclaimed personality from EZHAVAS who comes in this category - Paravur Sreedharan Thanthrikal. There are great spiritual personalities like chattambi swamikal, swami chinmayananda who belong to NAIR community as well.

    ReplyDelete
    Replies
    1. Yes thus the "caste brahmins" becomes unnecessary. Their irradication became the number one cultural necessity in the modern Hindu society. That is happening too.

      Delete
    2. പറവൂര്‍ ശ്രീധരന്‍ തന്ത്രിയെ ഉപനയനം ചെയ്ത ആളിന്റെ പേര്‍ എത്ര പേര്‍ക്ക് അറിയാം? കൊല്ലം ജില്ലയില്‍ ശാന്തിക്കാരായിട്ടുള്ള ഈഴവര്‍ എന്തിനാണ് പേരിനോട് കൂടി പോറ്റി, നമ്പൂരി, ഭട്ടതിരി എന്നെല്ലാം ചേര്‍ക്കുന്നത്? ആള്‍ക്കാരെ പറ്റിക്കല്‍ ആണു വേണ്ടത് എങ്കില്‍ ആ വിഷയത്തില്‍ ബ്രഹ്മണരെക്കാള്‍ യോഗ്യര്‍ മറ്റുള്ളവര്‍ തന്നെ. എന്നിട്ടും പത്ര പരസ്യങ്ങള്‍ ബ്രാഹ്മണശാന്തിക്കാരെ തെരയുന്നത് എന്ത് കൊണ്ട്? ഈവക കാര്യങ്ങള്‍ കൂടി ഒന്ന് ചിന്തിച്ചു നോക്കുക.

      Delete
  3. തീര്‍ത്തും അപക്ക്വമായ ലേഖനം , ആരാണ് ബ്രാഹ്മണന്‍ ? നനിച്ചത് ബ്രാഹ്മണ കുളത്തില്‍ ആയതു കൊണ്ട് ഭ്രാഹ്മണന്‍ ആകുമോ? പ്രസസ്തമായ അയ്യപ്പശേത്രത്തില്‍ പൂജകഴിഞ്ഞു വന്നെ ബീഫും പൊറോട്ടയും കഴിക്കുന്ന ഭ്രാഹ്മണനെ ഞാന്‍ കണ്ടിട്ടുണ്ടേ , അവന്‍ ഭ്രാഹ്മനനാണോ? അവനെ എന്താണ് വിളിക്കെന്ടാതെ?, ഇവള്ര്‍ ശേത്രങ്ങളെ കരവപശു പോലെ അല്ലെ കാണുന്നത്? ലോകത്തില്‍ ഏറ്റവും കൂടുതല്‍ പനതോട് ആരതി ഉള്ള ഒരു സമൂഹമനെ , ജന്മം കൊണ്ടല്ല കര്‍മം കൊണ്ടല്ലേ ഒരാള്‍ ഭ്രാഹ്മണന്‍ ആവേണ്ടത്

    ReplyDelete
    Replies
    1. അബ്രഹ്മണര്‍ ശാന്തിരംഗത്ത്‌ കൂടുതലായി വരണം. ബ്രാഹ്മണര്‍ ഈ രംഗം വിടണം. എന്നാണു എന്‍റെ അഭിപ്രായം. ഇത് സഹികെട്ട് പറഞ്ഞു പോകുന്നത് ആണ്.

      ശാന്തിക്കാരന്‍ ഇന്നത്തെ ചെയ്യാവൂ ഇന്നത്‌ ചെയ്തു കൂടാ എന്ന് ഉണ്ടെങ്കില്‍ വ്യക്തമായ നിയമം എന്തുകൊണ്ട് ഭരണക്കാര്‍ ഉണ്ടാക്കുന്നില്ല? പഴയ നിയമങ്ങളെ പുച്ചിക്കുന്നവര്‍ പുതിയ നിയമം ഉണ്ടാക്കുകയല്ലേ ആദ്യം വേണ്ടത്?

      ഈ വിഷയത്തില്‍ ഒരുപാട് എനിക്ക് എഴുതാന്‍ ഉണ്ട്. എന്നാല്‍ നിരുല്സാഹപ്പെടുതുന്ന സമീപനം ആണ് ഭക്തജനങ്ങള്‍ക്ക്. അതില്‍ ഒരു ജാതിവിഭാഗത്തിനാണ് സൂക്കേട് കൂടുതല്‍ ഉള്ളത്. ഏതെന്നു പറയുന്നില്ല. പറയാതെ തന്നെ എല്ലാര്ക്കും അറിയാം.

      പ്രസ്തുത ലിങ്ക് ഹിന്ദു label ഉള്ള ചില ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യുകയുണ്ടായി. ഇവിടെ ഇത്രയെങ്കിലും ചര്‍ച്ച ചെയ്തല്ലോ. സന്തോഷം. അനീഷ്‌ പാട്ടത്തില്‍ ഒരു ക്ഷേത്രമല്ലേ കണ്ടിട്ടുള്ളൂ! ഞാന്‍ നൂറു കണക്കിന് ക്ഷേത്രവുമായി അടുത്ത് ഇടപെട്ടിട്ടുണ്ട്. ശാന്തി ആയിട്ടും മുട്ടുശാന്തി ആയിട്ടും. ഉത്സവങ്ങള്‍ക്കും. വാദ്യക്കാര്‍ക്കും നാടകക്കാര്‍ക്കും, മൈക്ക് സീറ്റിനും പന്തലിനും ഒന്നും കൊടുക്കുന്നതില്‍ ആര്‍ക്കും ഒരിടത്തും ദണ്ണം ഇല്ല. നമ്പൂരിക്ക് കൊടുക്കുന്നതില്‍ ആണ് സങ്കടം മുഴുവാന്‍. അവന്റെ ശരീരം പുക കൊണ്ടും വിയര്തും അവന്‍ പട്ടിണി കിടന്നും, എല്ലാവരും മാന്യമായി യഥേഷ്ടം വസ്ത്രം ധരിച്ചു നില്‍ക്കുന്ന ഇടങ്ങളില്‍ മുഴിഞ്ഞതും നാറിയതും നേരിയതും വിഡ്ഢിവേഷം ആയി ഉടുത്തും ആള്‍ക്കാരുടെ ശകാരം കേട്ടും നാണം കേട്ട് കിടക്കുന്നത് കൊണ്ടാണ് അമ്പലം അമ്പലം ആകുന്നത്.

      ഇതൊന്നും ന്യായമോ ദൈവത്തിനു നിരക്കുന്നതോ, മതപരമോ അല്ല. ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷം വര്‍ഗവിദ്വെഷികള്‍ തല്ലിക്കൂട്ടിയ കൃത്രിമ നിയമങ്ങള്‍ ആണ്. അവയെ അന്ധമായി പിന്തുണയ്ക്കേണ്ട ബാധ്യതയോ ആവശ്യമോ പുരോഹിതവര്ഗത്തിന് ഇല്ല. അവരുടെ വില ലോകം അറിയണം എങ്കില്‍ അവര്‍ ഇല്ലാതെ ആകണം. ഇപ്പോള്‍ സംഭവിക്കുന്നതും അത് തന്നെയാണ്. വര്‍ഗനാശം. ആത്മരക്ഷക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് നമ്പൂരിമാര്‍ ക്ഷേത്രം വിടണം എന്ന് ഞാന്‍ പറയുന്നത്.

      Delete
  4. ശ്രീ ഭാസ്കരന്‍ നായര്‍ സര്‍ എന്‍ എസ്സ എസ്സ പ്രസിഡന്റ്‌ ആയിരുന്നു ജെനെറല്‍ സെക്രടറി അല്ലായിരുന്നു...

    ReplyDelete
  5. അമ്പലങ്ങള്‍ക്കു ബ്രാഹ്മണരെ വേണ്ടാ എന്ന് ചിലപ്പോ കാലക്രമത്തില്‍ വന്നേക്കാം !!! കാരണം തന്ത്ര വിദ്യകള്‍ പല ജാതികളും പഠിക്കുന്നുണ്ട് ഇന്ന് !!! പക്ഷെ ഒരിക്കലും ബ്രാഹ്മണനു അമ്പലം വേണ്ടാന്നു ഒരു ബ്രാഹ്മണനും ഉറക്കെ പോയിട്ട് പതുക്കെ പോലും പറയാന്‍ കഴിയില്ല !!! അതിനു പ്രധാന കാരണം ഹിന്ദുക്കളിലെ പ്രബല വിഭാഗമായ നായരുടെയും ഈഴവരുടെയും പോക്കറ്റിലെ കാഷ്‌ ഏറ്റവും കൂടുതല്‍ പോകുന്നത് ഒന്ന് ബിവറേജസ്‌ കോര്‍പറേഷനിലേക്കും പിന്നെ നമ്പൂതിരിമാരുടെ ഇല്ലതെക്കും ആണ്. !!! അമ്പലങ്ങളില്‍ പൂജ കഴിഞ്ഞാല്‍ പിന്നെ ഓവര്‍ടൈം വീടുകളില്‍ ആണ് പൂജ !!! നല്ല ഒരു വിഭാഗം മാന്യന്മാരും ബ്രാഹ്മണരുടെ ഇടയിലുണ്ട് !! അവര്‍ സദയം ക്ഷമിക്കുക !!!

    ReplyDelete
  6. പ്രൈവറ്റ് ക്ഷേത്രങ്ങളില്‍ പലടത്തും പലതവണ രാജി എഴുതി കൊടുത്തവര്‍ തന്നെ തുടരുകയാണ്. വേറെ ആള്‍ വരാനില്ലാത്തതിനാല്‍. "നിങ്ങള്ക്ക് വേണെങ്കില്‍ മതി, എനിക്ക് വേണ്ടാ, ദേ പിടിച്ചോ താക്കോല്‍" എന്ന നിലപാടിലാണ് പലരും. നമ്പൂരിക്ക് അമ്പലം വേണ്ടാ എന്ന് ഉറക്കെ തന്നെ പറയാന്‍ സാധിക്കും. അച്ചടി മാധ്യമങ്ങള്‍ പിന്തുണയ്ക്കില്ല എന്നറിയാം. പക്ഷെ നെറ്റിലൂടെ ഈ ശബ്ദം മുഴങ്ങുന്നുണ്ട് എന്ന് review history തെളിയിക്കുന്നു.

    "നായരുടെയും ഈഴവരുടെയും പോക്കറ്റിലെ കാഷ്‌ ഏറ്റവും കൂടുതല്‍ പോകുന്നത് ഒന്ന് ബിവറേജസ്‌ കോര്‍പറേഷനിലേക്കും പിന്നെ നമ്പൂതിരിമാരുടെ ഇല്ലതെക്കും ആണ്." പാര്‍ട്ടി കൂടുന്നതിനായി അയ്യായിരവും പതിനായിരവും ചെലവാക്കുന്നവര്‍ വഴിപാടു ദക്ഷിണ ആയി അഞ്ചും പത്തും ഉറുപ്പിക കൊടുക്കും. ശാന്തിക്കാര്‍ കിട്ടുന്നത് നേരെ ഇല്ലങ്ങളിലേക്ക് ആവുമല്ലോ കൊണ്ടുപോവുക.ദക്ഷിണയുടെ കാര്യത്തില്‍ നായരും ഈഴവരും ഒരുപോലെ അല്ലെന്നാണ് അനുഭവവും, കേള്‍വിയും...

    ക്ഷേത്രങ്ങളില്‍നിന്നും കിട്ടുന്ന ഭീമമായ ശമ്പളം തികയാത്തത് കൊണ്ടാവുമല്ലോ വീടുകളില്‍ പൂജക്ക്‌ പോകുന്നത്!

    ReplyDelete
  7. ഏതോ അമ്പലത്തില്‍ നിന്നും പുറത്താക്കപെട്ട ഈ വാസുദേവന്‍‌ നമ്പൂതിരിക്ക് ഇന്നത്തെ പറയേണ്ടൂ എന്നൊന്നും ഇല്ലാത്ത വിധം വഷളായിരിക്കുന്നു ഈ നമ്പൂതിരിയുടെ ബുദ്ധി ,, ബ്രാഹ്മണര്‍ക്ക് അമ്പലങ്ങള്‍ വേണ്ട എന്ന് പറയാന്‍ വെറും നമ്പൂതിരിയായ വാസുദേവന് പറ്റില്ല, അതിനു താങ്കള്‍ക്ക് ഒരു അധികാരവും ഇല്ല, വാക്കുകളെയും ഭാഷയെയും വ്യഭിചരിക്കുന്ന ഒരു നമ്പൂതിരി മാത്രമായ തന്‍ ബ്രാഹ്മണന്‍ എന്നാ ല്പല്‍ സ്വയം അനിയണ്ട,, ഇവിടെ നല്ല രീതിയില്‍ ജീവിക്കുന്ന ബ്രാഹ്മണര്‍ ഉണ്ട്, അവരുടെ പേരിനു കൂടെ ദോഷം വരുതത്തെ കഞ്ഞി കുടിച്ചു പോകാനായി എഴുത്തും അക്ഷര ശ്ലോകവും വെടിവപ്പും ആയി പോയ്ക്കൊല്ലുക ... താങ്കളെ കുറിച്ച് നേരില്‍ അറിയാവുന്നവര്‍ക്ക് അറിയാം താങ്കള്‍ എന്താണെന്നു ... പിന്നെ നായര്‍ ഈഴവ തുടങ്ങി മറ്റു വിഭാഗങ്ങള്‍ക്ക് പൂജയോ വേദ ആദ്യയനമോ പാടില്ല എന്ന് തീരുമാനിക്കാന്‍ വാസുദേവന്‍‌ ആരാ ? വാസുദേവന്റെ യോഗ്യത എന്താ ? വെറും ഒരു കൂലി എഴുത്ത് കാരന്‍ എന്നതും മറ്റു ചില രഹസ്യ ഏര്‍പ്പാടുകളും അല്ലാതെ ?
    നല്ല രീതിയില്‍ അമ്പലവും മാന്യമായ താന്ത്രിക വൃത്തിയുമായി ജീവിക്കുന്ന സംസ്കര സമ്പന്നരായ ബ്രാഹ്മണരെ അപമാനിക്കാന്‍ നില്‍ക്കരുത്,, അത് തനിക്കു ദോഷം ചെയ്യും എന്ന് മനസിലാക്കുക ... വിഡ്ഢിത്തങ്ങള്‍ എഴുതി സ്വയം ഭോഷ്കന്‍ ആകാതെ നിര്‍ത്തുക ഈ പണി .........

    സഹൃദേയന്‍

    ReplyDelete