Friday 4 May 2012

സര്‍വ പ്രഹരണായുധന്‍

ഈ വലിയ ലോകത്തിനു ഒരു വലിയ ഉടമ ഇല്ലേ?  എന്താ അങ്ങോരുടെ പേര്? ... അചിന്ത്യം അല്ലെ അത്? സര്‍വ ചരാചരങ്ങളെയും ഉണ്ടാക്കിയും , നില നിര്‍ത്തിയും, സംഹരിച്ചും, അവര്‍ കാണാതെ അവരുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതു ആരുടെ ഇച്ഛാശക്തി! അത്രയും വലിയ ആളിനെ (ആള്‍ എന്ന് പോലും സങ്കല്പിക്കാമോ) ആ സമഷ്ടിജീവിയെ അവനു വിധേയരായ കേവലം പ്രജകള്‍ വെറും പേര് വിളിക്കാമോ? അത്ര  നിസ്സാരന്‍ ആക്കാമോ? മറക്കാമോ?

ഉത്തമഭക്തനു വേണ്ടി സുഹൃത്ത്‌ രൂപം ഒരിക്കല്‍ ധരിച്ചിരിക്കാം. എന്ന് വച്ച് മറ്റു രൂപങ്ങള്‍ ഒന്നും ഇല്ലാതെ ആവുന്നില്ല. അപ്രസക്തം ആവുന്നില്ല.

എല്ലായ്പോഴും എല്ലാരുടെയും വിശ്വസ്ത സുഹൃത്തായി ദൈവങ്ങള്‍ സേവനം ചെയ്യുക ആണെങ്കില്‍ അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ തുരുമ്പെടുത്ത്‌  പോകും.  സര്‍വ പ്രഹരണ ആയുധന്‍ എന്നൊരു നാമം മഹാവിഷ്ണുവിന് ഉണ്ട്.  പലരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നാമം. 


ലക്ഷോപലക്ഷം വരുന്ന അസ്ന്മാര്‍ഗികളുടെയും അക്ഷൌഹണികളുടെയും ഏതാനും ധര്‍മശീലരുടെയും  ഗുരു ശരശയ്യയില്‍ കിടന്നു ഏറ്റവും ഒടുവില്‍ ഉച്ചരിച്ച ഈശ്വരനാമം അതായിരുന്നു. "എല്ലാത്തിനെയും നശിപ്പിക്കുന്നവനെ" . 

മുന്‍പ് പാടിയ 999 തിരുനാമങ്ങളും അതോടെ  അവസാനവാക്കിന്റെ അടിയില്‍ ആകുന്നു, അതിന്റെ വിശേഷണങ്ങള്‍ ആകുന്നു. 

ആ നാമത്തോടു എനിക്കിപ്പോള്‍ വര്‍ധിച്ച കൌതുകം തോന്നുന്നു.    മഹാവിഷ്ണുവിന്റെ സമ്പൂര്‍ണ അവതാരം ആയിരുന്നു ഒന്‍പതാം അവതാരം ആയ കൃഷ്ണവതാരം. യുദ്ധം കഴിഞ്ഞ ഉടനെ അദ്ദേഹം വിട വാങ്ങി. ആ വിരഹ ദുഃഖം ഏറെ അസ്വസ്ഥന്‍ ആക്കിയത് ആരെ ആയിരുന്നു. അര്‍ജുനനെയോ? അല്ലാതെ ആരെയ? "വന്ചിതോഹം ഭാഗവതാ ഹരിണാ  ബന്ധുരൂപി ണാ " ബന്ധുവിന്റെ രൂപത്തില്‍ വന്ന ഭഗവാന്‍ ഹരിയാല്‍ ഞാന്‍ വന്ചിക്കപ്പെട്ടിരിക്കുന്നു !! അര്‍ജുനവിഷാദം രണ്ടാം ഭാഗം.

കൃഷ്ണന്‍ പോകാന്‍ തക്കം നോക്കി ഇരിക്കുക അല്ലായിരുന്നോ കലി. അധര്‍മികളുടെ ഉത്തമ സുഹൃത്താണ് കലി. എല്ലാവരുടെയും സുഹൃത്തയി വന്ന ആളിന്റെ അഭാവത്തില്‍ അഥവാ ശൂന്യതയില്‍ കലി ആ വേഷം കെട്ടി. രാജാവിന്റെ വേഷം കെട്ടി ഗോമിഥുനങ്ങളില്‍ ധര്‍മം ചുരത്തുന്ന ആ പശുവിനെ കൊന്ന ശേഷം തല്സമീപം കരയുന്ന ആ താമരയല്ലി പോലെ വെളുത്ത  കാളയുടെ മൂന്നു കാലുകളും തല്ലി ഓടിച്ച ശേഷം അതിനു പുല്ലും വെള്ളവും കൊടുക്കാതെ വിറപ്പിച്ചു ഭരിക്കുന്ന    ഒരു ശൂദ്രന്‍ ആയിട്ടാണ് ഭാഗവതം കലിയെ ചിത്രീകരിച്ചിട്ടുള്ളത്. അവനെ മറ്റുള്ളവര്‍ ഭയക്കണം അതിനു സാധുക്കളെ കണ്ടാല്‍ കൊല്ലാക്കൊല ചെയ്യുകയാണ് ആ 'രാജാവിന്റെ' നീതി. എത്ര ശരി ആയിരിക്കുന്നു. ശ്രീമദ് ഭാഗവത ദര്‍ശനം.

ഇന്നുമില്ലേ അത്തരക്കാര്‍? ബ്രഹ്മഘ്നര്‍ ആയ അവര്‍ പറയുന്നതാണോ സാക്ഷാല്‍ ഹിന്ദുത്വം? 


Appan Varma objected.   object tackled.
PLS refer f.b. timeline for more comments. 

2 comments:

  1. Praise the Lord

    "കലേര്‍ദോഷനിധെ രാജന്നസ്തി ഹ്യേകോ മഹാന്‍ ഗുണ:
    കീര്‍ത്തനാ ദേവ കൃഷ്ണസ്യ മുക്തസംഗ: പരം വ്രജേത്"
    12-3-51

    "കൃതേ യദ്ധ്യായതോ വിഷ്ണും ത്രേതായാം യജതോ മഖൈ:
    ദ്വാപരേ പരിചര്യായാം കലൌ തദ്ധരീ കീര്ത്തനാത്"
    12-3-52

    Praise the Lord

    ReplyDelete