Tuesday 1 May 2012

ഞാന്‍ നോവല്‍ എഴുതുകയാണ്

സഹൃദയ സുഹൃത്തുക്കളെ, 


ആര്‍ക്ക്  ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇനിയൊരു ഒരു നഗ്നസത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. കവി എന്നാല്‍ കാശിനു കൊള്ളരുതാത്തവന്‍ എന്നാണു നമ്മുടെ ആധുനിക പ്രബുദ്ധലോകം വില ഇരുത്തുന്നത്‌.  വില കുറഞ്ഞ സഹതാപവും അസ്ഥാനത്തുള്ള ആക്ഷേപങ്ങളും  ശകാരശരങ്ങളും സഹിച്ചു മടുത്തു. അതിനാല്‍  ഗത്യന്തരം ഇല്ലാതെ ഞാന്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി... 


അതിനാല്‍ ഇനി ഉള്ള ബ്ലോഗുകളുടെ അവസ്ഥ പ്രവചിക്കാന്‍ ആവില്ല. 
അതുപോലെ എന്റെ (എഴുത്തിന്റെ) സ്വഭാവവും താല്‍ക്കാലികം ആയി മാറിയേക്കാം 
ഒരു വില്ലന്‍ കഥാപാത്രത്തിന് ചേരുന്ന വ്യക്തിത്വം നല്‍കണം എങ്കില്‍ കുറെ ആ വഴിക്കും ചിന്തിക്കേണ്ടി വരുമല്ലോ. ആരും ഭയപ്പെടരുത്‌. ആരും ദയവു ചെയ്തു തെറ്റിദ്ധരിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

നോവല്‍ 
എഴുതിയാല്‍ തന്നെയും പ്രസിദ്ധീകരിക്കാന്‍  ആവും എന്ന പ്രതീക്ഷ ഇല്ല. നോവലും മറ്റും എഴുതുന്ന ശാന്തിക്കാരനെ നമ്മുടെ ഭക്തജനങ്ങള്‍ അമ്പലത്തില്‍ കയറ്റുമോ? നേരിയ വിരോധം തോന്നിയാലും തേജോവധം ആകുമല്ലോ ശിക്ഷ. എഴുത്ത്  മൂലം  ഉള്ളതും കൂടി പോയി എന്ന് വരരുതല്ലോ. അതുകൊണ്ട് പ്രസിദ്ധീകരണം ഒഴിവാക്കുക തന്നെ ആണ് എന്നെ സംബന്ധിചിടത്തോളം  ഭേദം എന്ന്  സകാരണം ആയി അനുമാനിക്കുന്നു.   എങ്കിലും സാങ്കല്പികം ആയ ഒരു ഉത്തമ സ്വീകര്താവിനായി എഴുത്ത് തുടരാന്‍ ആഗ്രഹിക്കുന്നു. അവന്‍ ആണ് എന്റെ ഈശ്വരന്‍. അല്ലെങ്കില്‍ അവള്‍ ആണ് എന്റെ ഈശ്വരി. 
സഹൃദയര്‍ സദയം ക്ഷമിക്കുക. 
ഈശ്വരാര്‍പ്പണം അസ്തു. 

2 comments:

  1. കവിത എഴുതുക എന്നത് ആയിരത്തില്‍ ഒരാള്‍ക്ക്‌ മാത്രം കിട്ടുന്ന ഒന്നാണ് ഞാന്‍ മനസ്സില്ലക്കിയിരിക്കുന്നത്. വേണ്ട വിധത്തില്‍ എഴുതുവാന്‍ കഴുവുള്ളവര്‍ പതിനായിരത്തില്‍ ഒരാള്‍ മാത്രം. വേണ്ട സമയത്ത് വേണ്ടും വിധം എഴുതുവാന്‍ കഴിവുള്ളത് ലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രം.. ഏട്ടന്‍, ലക്ഷത്തില്‍ ഒരാളാണ് അതിനാല്‍ എഴുത്ത് നിര്‍ത്താന്‍ പാടില്ല.

    ഇനി പറയാന്‍ പോകുന്നത് തെറ്റെങ്കില്‍ ക്ഷമിക്കുക

    എന്തുകൊണ്ട് ഒരു അദ്ധ്യാപകന്‍ ആകാന്‍ ശ്രമിക്കുന്നില്ല? എന്റെ വളരെ കുറച്ചു നാളത്തെ പരിചയത്തില്‍ ഏട്ടന്‍ സംസ്കൃതത്തില്‍ ഒരു "പുലിയാണ് " എന്ന് ധരിച്ചു വച്ചിരിക്കുന്നു . അത് പോലെ മലയാളത്തിലും. അപ്പോള്‍ നല്ല കാര്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഒരു "പാര്‍ട്ട്‌ ടൈം" അദ്ധ്യാപകന്‍ എങ്കിലും ആകുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.

    മര്‍മ്മം പഠിച്ചാല്‍ പിന്നെ മറ്റൊരാളെ കൈ കൊണ്ട് തൊടാന്‍ പേടിയാകും എന്ന് ഒരു ചൊല്ലുണ്ട്. എട്ടന് മര്‍മ്മം ശരിക്കും അറിയാം, അതാണ്‌ ക്ഷേത്ര കാര്യങ്ങളില്‍ വേണ്ടാത്ത കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കുന്നതും , ഒരളവു വരെ "മാറി" നില്‍ക്കേണ്ടി വരുന്നതും.

    ഇതിനെ പറ്റി ഒരു റീ തിങ്കിംഗ് വേണം..

    എഴുത്തിനെ പാര്‍ട്ട്‌ ടൈം ആക്കുന്നു എന്ന് പറഞ്ഞല്ലോ അങ്ങനെയെങ്കില്‍ അധ്യാപനം ചിന്തിക്കാനും, എഴുതാനും, പ്രകടിപ്പിക്കാനും പറ്റിയ വേദിയല്ലേ ? എന്ത് കൊണ്ട് ആ വ ഴിക്ക് ചിന്തിക്കുന്നില്ല.

    ഫെയ്സ്ബുക്ക് ഒരു നല്ല എന്റര്‍ടെയ്ന്‍മെന്റു ഉപാധിയാണ്. വല്ല സിനിമാ ട്രെയിലര്‍ കാണാനോ, കോമടി വായിക്കാനോ, രാഷ്ട്രീയക്കാരെ കളിയാക്കാനോ കൊള്ളാം. നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വെറുതെ ഡാറ്റാ ബെയ്സ് സ്റൊരെജിലേക്ക് തള്ളി കയറ്റാന്‍ പറ്റുമെന്നല്ലാതെ വേറെ എന്തെങ്കിലും പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. പണ്ഡിതന്മാര്‍ ധാരാളം ഉണ്ട്, തല നാരിഴ കീറി പരിശോധിക്കും, പക്ഷെ അവസാനം ശങ്കരന്‍ തെങ്ങ് കയറി മേലെ തന്നെ ഇരിപ്പുണ്ടാവും. ഒരു കാര്യവുമില്ല.

    ReplyDelete
  2. nandi shreekumar. Face book enikku nedi thanna souhrudangalkku vila idaan pattilla. eg. Sreekumar SN. Lalettan, Narayanan Namboodiri, Vivekanandan, Nirmala Akavoor, Vb Krishankumar, Indootty, Anakha sanal, Some Anonymas profiles. ... My facebook world is rich with friends. While real life I could not find any good friend. F.B is therefore a friend making software. Ezhuthu ente sheelam aayippoyi. Athu nirthaan onnum aavilla. Kavithakal prasidheekarikkan publishers nu thalparyam illa. Athukondu oru novel try cheyyan nokkunnu. Athinte karyam urappilla. veruthe ezhuthi nokkamenne ulloo. chilappol athoru suicide ayekkaam. Onnum ariyilla.
    Adhyapakan aakan njan agrahichittundu. Ippolum njan oru adhyaapakan aanu ennu parayaam. Ente vidyarthi njaan thanne aanu ennu mathram.
    Active aayi kure ezhuthi. Ini kure passive aayi nokkam. Yogam undenkil vijayikkum.
    Ithrayum thurannu ezhuthiyathinu nandi.

    ReplyDelete