Saturday 28 April 2012

Limitations of Fb groups

ചുരുക്കം ചില ആള്‍ക്കാര്‍ക്ക് എങ്കിലും ശാന്തിവിചാരം സഹായകം ആണെന്ന് മനസിലാക്കുന്നു. സാങ്കേതികമായി ആശയങ്ങളുടെ പ്രചാരണത്തിന് ബ്ലോഗിനെക്കാള്‍ സാധ്യത facebook ലാണെങ്കിലും അനാരോഗ്യകരം ആയ ചില സാഹചര്യങ്ങള്‍ fb യെ വലയം ചെയ്യുന്നു. 


പലരും ഗൌരവം ഉള്ള വായനക്കാരല്ല. ഒരാള്‍ കൂടുതല്‍ പറയുന്നത് ശരിയല്ല എന്ന് കാണുമ്പോള്‍ അവനെ ഒതുക്കാന്‍ ആയി എന്തെങ്കിലും കാരണം ഉണ്ടാക്കുക തുടങ്ങിയ കളികള്‍ ആണ് പലടതും കണ്ടു വരുന്നത്. ചില ദിക്കില്‍ ആശയങ്ങല്‍ക്കല്ല സൌഹൃദത്തിനും കൂട്ടായ്മക്കും അതായത് വ്യക്തികള്‍ക്ക് ആണ് പ്രാധാന്യം. എഴുത്തുകാരെ അവര്‍ വിലയിരുത്തുന്നത് പ്രൊഫൈല്‍ നോക്കി അവരുടെ ഉപജീവനമാര്‍ഗം എന്താണെന്ന് നോക്കി അതിന്റെ അടിസ്ഥാനത്തില്‍ ആണ്. 


വലിയ വലിയ ഉദ്യോഗങ്ങള്‍ ചെയ്യുന്നവര്‍ എന്ത് എഴുതിയാലും മറ്റുള്ളവര്‍ അതിനെ സഹിക്കുന്ന ഒരു അവസ്ഥ ഉണ്ട്. പലരും ആദരപൂര്‍വവും. അതേ സമയം തൊഴില്‍ രഹിതന്‍ ആയ ഒരാള്‍ ആണ് എഴുതുന്നത്‌ എങ്കില്‍ അവന്‍ എത്ര അധികം ഊര്‍ജവും സമയവും  എഴുത്തിനായി ചെലവഴിച്ചാലും മുഷിഞ്ഞ comments കൊണ്ട് അവന്റെ മനസ്സിനെ കലുഷമാക്കാന്‍ നടക്കുന്ന കൂട്ടാളികള്‍ ആണ് സൗഹൃദം അംഗീകാരം എന്നൊക്കെ പ്രലോഭനം അടിക്കുന്നത് ! 


വില കുറഞ്ഞ കമന്റുകള്‍ വില കൊടുത്തു വാങ്ങിക്കേണ്ട ദുരവസ്ഥ facebook ല്‍ സാധാരണമാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം എനിക്ക് തോന്നുന്നത്  തെരഞ്ഞെടുത്ത യോഗ്യരായ എഴുത്തുകാരുടെയും വായനക്കാരുടെയും  മാത്രം  ചെറിയ ഗ്രൂപ്പ് ഉണ്ടാക്കുക എന്നതാണ്. വിജ്ഞാന നിരപേക്ഷം ആയി വെറും വിനോദത്തിനു വേണ്ടി മാത്രം ഗ്രൂപുകളിലെ serious thread കളില്‍ ലോഞ്ച് ചെയ്യുന്ന ചില വിമാനങ്ങള്‍ക്ക്   pentagan കണ്ടാല്‍ ആക്രമിക്കണം എന്ന് തോന്നുക ചിലപ്പോള്‍ സ്വാഭാവികം ആയിരിക്കാം. 


seniority complex ആണ് ചിലരെ അക്രമാസക്തരാക്കുന്നത്. അയാള്‍ വരുന്നതിലും 2 വര്ഷം  മുന്‍പ് ഞാന്‍ ഈ ഗ്രൂപ്പില്‍ വന്നതാണ്. അയാള്‍ അഡ്മിന്‍ ആകാന്‍ ഞാന്‍ ആണ് കാരണക്കാരന്‍. അതൊന്നും ഓര്‍ക്കാതെ അയാള്‍ എന്റെ കമന്റ്‌ delete ചെയ്തത് അന്യായം ആയി. ഞാന്‍ ആരാണെന്ന് അയാളെ ബോധ്യപ്പെടുത്തണം. എന്റെതായ ഗ്രൂപ്പ്‌ 24 മണിക്കൂറുകള്‍ക്കു  അകം തുടങ്ങും. ഇങ്ങനെ പോകുന്നു ചിലരുടെ ചിന്താഗതി. വിജ്ഞാനതെക്കളും വൈജ്ഞാനിക - ധാര്‍മിക മൂല്യങ്ങളെക്കാളും amusement ആണ് പലരുടെയും മുഖ്യലക്ഷ്യം.
ഓരോ ഗ്രൂപിനും ഓരോ താല്പര്യങ്ങള്‍ ആണുള്ളത്. പലതും സന്കുചിതങ്ങള്‍ ആയാലും ആ ഗ്രൂപ്പില്‍ അത് ഭൂരിപക്ഷം ആയിരിക്കും. അത് വച്ച് നോക്കുമ്പോള്‍ ഗ്രൂപ്പ് മര്യാദ എന്തെന്ന് അവര്‍ അതില്ലാതവരെ പഠിപ്പിച്ചു കൊണ്ടിരിക്കും. എനിക്ക് നൂറോളം ഗ്രൂപുകളില്‍ അംഗത്വം ലഭിച്ചിട്ടുണ്ട്. നിത്യേന എന്ന പോലെ പുതിയ അംഗത്വങ്ങള്‍ ഞാന്‍ അറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം ബ്ലോഗ്‌ ലിങ്കുകള്‍ പോലും പോസ്റ്റു ചെയ്യുന്നത് ഗ്രൂപുകാര്‍ക്ക് പലര്‍ക്കും ഇഷ്ടമല്ല. പരസ്യം എന്ന ആക്ഷേപം. പലരുടെയും ആവശ്യം അവരുമായി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതാവാം. അതിനുള്ള തോന്നല്‍ ജനിക്കേണ്ടത്‌ സ്വാഭാവികം ആയിട്ടല്ലേ?  

ഇത്രയുമല്ല. കുറച്ചു കാരണങ്ങള്‍ കൂടി യുണ്ട്. അവ പറഞ്ഞാല്‍ മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ insult ആകും. അതിനാല്‍ ഒഴിവാക്കുന്നു.
ഇക്കാരണങ്ങളാല്‍ ഒരു ഗ്രൂപ്പിലും തല്ക്കാലം സജീവം ആകേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയിരിക്കുന്നു. 

6 comments:

  1. swantham fb account,swantham blog,link kodukkunnathu swantham ishtam,athinu arudeyum sammatham vendallo?pinne parasyam,ella ezhuthukaarkkum avarude rechanakalk parasyam kodukkan avakaasam und,venenkil vaayikkam,illenkil venda.Groupil venda,swantham wallil link kodukkamallo,athinu arudeyum sammatham avasyamilla.Kochu varthamaanavum prayojanam illatha charchakalum anu groupil avasyamenkil pinne aarkkum vaayikkan ishtamundavilla...athu thanne karanam

    ReplyDelete
    Replies
    1. വിവേകാനന്ദന്‍ എന്നൊരു സുഹൃത്ത്‌ ചെയ്ത കമന്റ് ഓര്മ വരുന്നു. മാങ്ങാ ഉള്ള മാവിലെ ഏറു വരികയുള്ളൂ. ഫേസ്ബുക്ക് കമന്റ് എഴുത്തുകാര്‍ക്ക് വ്യക്തിപരം ആയ interaction ആണ് ആവശ്യം. small amount of push and pull. They entertain talks in any measure. One condition. avasaanam kandethunnathu, namukku prathyekichu onnum cheyyendathilla ennu aayirikkanam. orikakku valiya vishayam aayirunnu "ACTION PLAN". ippol aa chintha out aayi. It is not intended do. But only to talk.

      I was active in writing. ithuavre. Ini passive aayitte ezhuthunnulloo. Oru pakshe vaayanakkarkku athaavum kooduthal ishtam. Onnum chinthikkathe, edit cheyyathe free style aayittulla rachana. Palarum angane aanu cheyyarullathu. Athaanu eluppavum.

      Delete
  2. വളരെ നല്ല ആശയം..
    ഫെസ്ബൂക്കിനെ പോലും വെറുത്തു പോയി ചില ത്രെഡുകള്‍ കണ്ടപ്പോള്‍!

    പെട്ടെന്ന് എന്റെ മനസ്സില്‍ വന്ന ഒരു ആശയം ആണ് ഇത് . നമുക്ക് വേണ്ടത് നല്ല ഒരു "റേഡിയോ ഗ്രൂപ്പ്". അറിവുള്ളവര്‍ , പ്രായോഗിക പരിജ്ഞാനം ഉള്ളവര്‍ തമ്മില്‍ സംഭാഷണം നടത്തുന്നത് "കേള്‍ക്കുവാന്‍ "വേണ്ടി മാത്രം ഉള്ള ഒന്ന്.
    റേഡിയോ ആകുമ്പോള്‍ ഡിസ്കഷന്‍ നടത്തുമ്പോള്‍ ഇടയ്ക്കു കയറി കൊല ചെയ്യാന്‍ വരുന്നവരെ ഒഴിവാക്കാന്‍ പറ്റും. ഒരു "വണ് - വേ" പ്രോസെസ്സ്. വാളെടുത്തവര്‍ എല്ലാരും വെളിച്ചപ്പടാകുകയില്ല

    ഒന്ന്. ചോദ്യങ്ങള്‍ സ്വീകരിക്കാനും അത് ഷോര്‍ട്ട് ലിസ്റ്റു ചെയ്തു നല്ലതിനെ മാത്രം ഡിസ്കഷന് വയ്ക്കാനും ഒരു പാനല്‍.
    രണ്ടു: ഡിസ്ക്കഷന്‍ അത് ചെയ്യാന്‍ അംഗീകാരം ലഭിച്ചവര്‍ മാത്രം
    മൂന്നു: ഡിസ്കഷന് ശേഷം റിസള്‍ട്ട് പബ്ലിഷു ചെയ്യണം.
    നാല്: ഫീട്ബാക്ക്‌ സ്വീകരിച്ചു ചോദ്യ കര്‍ത്താവിന്റെ സംശയം പൂര്‍ണ്ണമായും ഇല്ലാതാക്കി എന്ന് ഉറപ്പു വരുത്തല്‍.

    ഡിസ്കഷന് തള്ളിയ ചോദ്യങ്ങള്‍ മോടിഫി ചെയ്തു വീണ്ടും സബ്മിറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷന്‍ കൂടി വേണം.

    :- എന്നെ പോലെ ഒരാള്‍ക്ക്‌ വേണ്ടത് സജ്ജന സംവാദ ശ്രവണം മാത്രമാണ്. അങ്ങനെ നല്ലത് കേള്‍ക്കാനും , പിന്നീടു വായിച്ചു മനസ്സിലാക്കാനും വേണ്ടി ഒരു റേഡിയോ.

    ReplyDelete
  3. Sreekumaar, മറ്റു ഗ്രൂപ്‌ സംവാദങ്ങളില്‍ നിന്നും വ്യക്തിത്വം തെളിയിച്ച നല്ലവരായ എഴുത്തുകാരുടെയും പുരോഗമന ചിന്തകരുടെയും ഒരു ക്ലോസ്‌ഡ്‌ ഗ്രൂപ്‌ ഫോം ചെയ്താലോ? അധികം പേരൊന്നും വേണ്ടാ. കുറഞ്ഞത് മൂന്നു പേര്‍ ആയാലും വണ്ടി ഓടും. സംയുക്ത അഭിപ്രായത്തെ നമുക്ക് മറ്റു സ്ഥലങ്ങളില്‍ അവതരിപ്പിക്കാം. മൂന് എന്നത് നാലോ അഞ്ചോ ആയിക്കോട്ടെ. പരമാവധി പത്ത്. അഭിപ്രായം പറയുന്നത് ഒരു വ്യക്തി അല്ല എന്ന് വരുമ്പോള്‍ പ്രതികരണങ്ങളുടെ സ്വഭാവം മാറും. ഉറപ്പുള്ളതും ശക്തം ആയതും ആയ അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കും. ഒരാള്‍ ഒരു കാര്യം പോസ്റ്റ്‌ ചെയ്താല്‍ എല്ലാ അംഗങ്ങളും ആക്ഷേപം ഇല്ലാതെ like ചെയ്താല്‍ അത് ഗ്രൂപ്പിന്റെ അഭിപ്രായം ആയിട്ട് വരും. അങ്ങനെ ഒരു പരീക്ഷണം നോക്കിയാലോ? നൂറു കണക്കിന് വായനക്കാര്‍ വേണം എന്ന് എന്തിനു നിര്‍ബന്ധം പിടിക്കണം? അന്തിമ നിലവാരത്തില്‍ എത്തുന്ന അഭിപ്രായങ്ങള്‍ മാത്രമേ നാം പൊതു സമക്ഷത്തു വക്കുന്നുള്ളൂ.. Think up Srikumar.

    ReplyDelete
  4. ഞാന്‍ റെഡി....
    വായിക്കുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനും ഒരു നല്ല വേദി ഉണ്ടാകട്ടെ..

    ചോദ്യങ്ങളും ആശയങ്ങളും ആയി ഞാന്‍ മുന്‍ പന്തിയില്‍ തന്നെ ഉണ്ടാകും!!... :)

    ReplyDelete
  5. നന്നായി. we can try together.

    ReplyDelete