Tuesday 27 March 2012

Navaha Smrti-IV

കവിത ആര്‍ക്കും വേണ്ട എന്ന് തോന്നുന്നു. എല്ലാര്‍ക്കും വേണ്ടത് ഏതാണെന്ന് മനസ്സിലായി. ഹൊ! എത്രയാ കമന്റുകളുടെ പ്രവാഹം! ആ ഒരു വിഷയത്തില്‍ മാത്രം. അധികവും ഫേസ്ബുകില്‍ ആണ്. ജാതിയുടെ വിത്ത് അറിയാതെ വീണാലും എവിടെയും കിടന്നു മുളയ്ക്കും. തളിര്‍ക്കും പന്തലിക്കും. എന്താ കഥ! അമര്‍ഷം ചില ബുജികള്‍ക്കു മാത്രം. (ബുജി എന്നാല്‍ അറിയാല്ലോ, ബുദ്ധിജീവി. കാശില്ലാത്ത ബുജികള്‍  മന്ദബുദ്ധികള്‍ എന്ന് അറിയപ്പെടുന്നു. എന്തായാലും ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കിലും വിളമ്പുന്നവന്‍ അറിയേണ്ടേ? ഞാന്‍ ഒന്ന് മാറ്റി പിടിക്കുകയാണ്. Twisting back to poem.
കേരളഭാഷയില്‍ ഞാന്‍ നട്ട 
കവിത തന്‍ കേരവൃക്ഷങ്ങളെല്ലാം   
മുരടിച്ചുണങ്ങുന്നു.
തുപ്പിയ ജാതിക്കുരു 
കുപ്പയില്‍ പൂര്‍വാധികം 
ശക്തമായ് വളരുന്നു 
നിത്യവും തഴച്ചഹോ!  

A  Facebook comment:

Rajeev Kannan   Fb എന്ന  കുപ്പയിലേക്ക്  ഒന്ന്  നീട്ടി തുപ്പിക്കോ  ചേട്ടാ ..ഇഷ്ടപ്പെടുന്നവര്‍  ഇവിടെയും  ഉണ്ടേ ..
11 hours ago · 


നവാഹസ്മൃതി 1-3 parts already published. Links-  Part I   Part -II    Part III




2 comments:

  1. ഫേസ് ബുക്കില്‍ ഏതാണ്ടൊക്കെ സംഭവിച്ചു അല്ലെ ,അത് അറിഞ്ഞില്ല ,കവിത നന്നായിട്ടുണ്ട് ...നിദ്രയോടു എനിക്കുമുണ്ട് വിധേയത്വം ....നിദ്രാസ്തുതി ഏറെ ഇഷ്ടപ്പെട്ടു .

    ReplyDelete
  2. mmmm...Facebook inu randu komp mulachu. athu valarnnu konde irikkunnu. Jathikkompukal...

    Nidraasthuthi ithalla. athu varunnathe ulloo. ithu introduction maathram.

    ReplyDelete