Saturday 17 March 2012

My Leave Letter

My  Leave letter
Dear readers,

May I take some leave for a few days? I think even of terminating the regular flow for creative purposes. 
കൂടുതല്‍ എഴുതുന്നതിലല്ല കാര്യം. എഴുതുന്നവ സാരം ആയിരിക്കുന്നതിലാണ്. സാരമായി എഴുതിയെഴുതി സാരമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ അകപ്പെടുകയാണ്.  സത്യത്തില്‍, എന്തെങ്കിലും ചെയ്യുന്നതില്‍ ആണ് എന്‍റെ ആത്മ സംതൃപ്തി കുടികൊള്ളുന്നത്. അങ്ങനെയല്ലേ വേണ്ടതും? 


ഞാന്‍ ഒരു മഹാമാടിയന്‍ ആണെന്നാണ്‌ എന്‍റെ അയല്‍ക്കാരും ബന്ധുക്കളും ഉറച്ചു വിശ്വസിക്കുന്നത്. ഒരു ജോലിക്കും പോവില്ല. ഇപ്പോഴും കുത്തിയിരുന്ന് എഴുത്ത് തന്നെ. അതുകൊണ്ട് ആര്‍ക്കെങ്കിലും പത്തു പൈസയുടെ പ്രയോജനം ഉണ്ടെങ്കില്‍   വേണ്ടില്ല...  അങ്ങനെ പോകുന്നു അവരുടെ വില ഇരുത്തല്‍. ഞാന്‍ ജീവിക്കുന്ന ഗ്രാമത്തില്‍ എന്നെക്കാള്‍ നല്ല ഒരു ആക്ഷേപകഥാപാത്രം വേറെ കാണില്ല. ആധുനിക കവിതാ പ്രസ്ഥാനം വന്നതില്‍ പിന്നെ ആണെന്ന് തോന്നുന്നു കവി എന്ന് പറഞ്ഞാല്‍ എല്ലായിടത്തും പുച്ഛം. അവനെ ഉപജീവിക്കുന്ന  പ്രസാധകര്‍ക്ക് പോലും! 


ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തി യിട്ടുള്ളത് ക്ഷേത്രത്തില്‍ വരുന്ന ഭക്ത ജനങ്ങളോടാണ്‌. computer, laptop, internet എന്നൊന്നും അവരോടു പറയാന്‍ പറ്റില്ല. അതൊന്നും തിരുമേനിമാര്‍ക്ക് ഉള്ളതല്ല എന്ന് ബലമായി വിശ്വസിക്കുന്നവര്‍. തിരുമേനിമാര്‍ പത്രം പോലും വായിക്കാന്‍ പാടില്ല എന്ന് പറഞ്ഞ ശ്രീകാര്യക്കാരനെ ഓര്‍മ  വരുന്നു.


ഒന്നും പൂര്‍ത്തി ആക്കുക എന്നത് എന്‍റെ സ്വഭാവമല്ല. പഠനത്തിലും ജീവിതത്തിലും. അപ്പോഴേക്കും അടുത്ത വിചാരജ്വരം തുടങ്ങിയിരിക്കും."പൂര്‍ത്തീകരിച്ചു പഠനം വിജയം വരിക്കാന്‍ ആര്‍ക്കുണ്ട് നേരമിവിടെപ്പണിയുണ്ടുവേറെ."  

എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടം കത്തുകള്‍ എഴുതുന്നതില്‍ ആണ്. സ്വീകര്താവ് ആയി ഒരാളെ മാത്രം സങ്കല്പിച്ചാല്‍ മതി. ഇതും ഒരു കത്ത് തന്നെ. 


As I entered into net, I am losing focus outside it. So deeply I involved. I have to visit many persons, publish at least a book. എല്ലാ പൊതു മാധ്യമങ്ങളും (അച്ചടി, റേഡിയോ, & T V) എനിക്ക് അവസരം നിഷേധിചിട്ടെ ഉള്ളൂ. സ്വന്തനിലക്ക് ഒരു പ്രസിദ്ധീകരണ പരീക്ഷണം നടത്തണം എന്നൊരു വലിയ ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്നു. ബ്ലോഗിലൂടെ അത് സാധിച്ചു. എന്നുവച്ച് വലയ്ക്കുള്ളില്‍ കുടുങ്ങിപ്പോകരുതല്ലോ. ബ്ലോഗ്‌ എഴുതാതെ ഇരിക്കാന്‍ എനിക്ക് എത്രനാള്‍ കഴിയും എന്ന പുതിയ പരീക്ഷണം ഇപ്പോഴത്തെ  ആവശ്യം ആയിരിക്കുന്നു.  Many actions are awaiting for me. So pls let me leave for some time. 


കുറച്ചു passive ആകുന്നു എങ്കിലും കഴിയുന്നത്ര എഴുതാം എന്ന് വിചാരിക്കുന്നു. പഴയതുപോലെ മസില്‍ പിടിക്കുന്നില്ല. അതിനു വയ്യ. 


ചോദ്യം ഉണ്ടാകുന്നിടത് അല്ലെ  ഉത്തരം എഴുതേണ്ടത്? facebook group കളില്‍ ആണ് സംവാദത്തിനു കൂടുതല്‍ സൗകര്യം. They say blog is out of fashion.  But I don't think so.

I believe that there are some regular visitors for this blogspot.  Since they are giving no comments, I can even be responsive in the same measure. I feel no relationship nor obligation.  All subject to your will.  I say  "As you like".






Thank You

No comments:

Post a Comment