Sunday 19 February 2012

Idol worship

  • My first question. Vigraharadhanaye kurichu Vedangalil paranjittundo? Eavide ninnanu vigraharadhanayude thudakkam? Eathu grandhathilanu adhyamayi Vigraharadhanaye kurichu prathipathikkunnathu? Hindu dharmmarhinunere Semitic mathangalil ninnum uyarnna eattavum valiya chodhyavum Vigraharadhanaye kurichayirunnallo?
വിഗ്രഹാരാധനയെക്കുറിച്ച്       രമണമഹര്‍ഷി
--------------------------------------------------------------

ഡിസംബര്‍ 24, 1935

രണ്ട്‌ മുസ്ലീം ഭക്തന്മാര്‍ മഹര്‍ഷിയെ കാണാന്‍ വന്നു. ഒരാള്‍ ഇപ്രകാരം സംഭാഷണമാരംഭിച്ചു.

ചോ: ഈശ്വരനു രൂപം ഉണ്ടോ?

ഉ: ഉണ്ടെന്നാരു പറഞ്ഞു?

ചോ: ഈശ്വരനു രൂപമില്ലെങ്കില്‍ വിഗ്രഹാരാധന ശരിയാവുമോ?

ഉ: ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു? നാമെങ്ങനെ ഇരിക്കുന്നുവെന്നു നോക്കാം. നിങ്ങള്‍ക്കു രൂപമുണ്ടോ?

ചോ: ഉണ്ടല്ലോ. തിരിച്ചറിയത്തക്ക രൂപത്തോടുകൂടി ഞാനിതാ ഇരിക്കുന്നല്ലോ?

ഉ: അപ്പോള്‍ കൈ,കാല്‍ അവയവങ്ങളോടു കൂടിയ ഈ എണ്‍ചാണ്‍ ശരീരമാണ്‌ നിങ്ങള്‍?

ചോ: അതെ, സംശയമെന്ത്‌?

ഉ: ഉറങ്ങുമ്പോള്‍ ശരീരത്തെ അറിയുന്നില്ലല്ലോ. ആ സമയത്ത്‌ നിങ്ങള്‍ ഉണ്ടോ, എങ്ങനെ?

ചോ: ഉണരുമ്പോള്‍ ഉറങ്ങിയതിനെ അറിയുന്നു.

ഉ: ഈ ശരീരമാണ്‌ താനെങ്കില്‍ ചത്ത ശരീരത്തെ കുഴിച്ചിടാന്‍ പാടില്ല. എന്നെ കുഴിച്ചിടാന്‍ പാടില്ലെന്നു ചത്ത ശരീരം തടുക്കണം.

ചോ: അതെ, അതെ, ശരീരത്തിനുള്ളില്‍ ഇരിക്കുന്ന ജീവനാണ്‌ ഞാന്‍.

ഉ: കണ്ടോ? വാസ്തവത്തില്‍ നമുക്കു രൂപമില്ലെങ്കിലും ഈ ശരീരരൂപത്തോട്‌ ചേര്‍ന്നിരുന്നുകൊണ്ട്‌ അതാണ്‌ നാമെന്നു കരുതുന്നു. അതുപോലെ ശരീരരൂപത്തെ തന്റേതാക്കി ആ രൂപത്തോടിരിക്കുന്ന മനസ്സ്‌ രൂപമില്ലാത്ത ഈശ്വരനെ രൂപമുള്ളവനെന്നു സങ്കല്‍പ്പിച്ച് ആരാധിക്കുന്നതില്‍ തെറ്റെന്ത്‌? രൂപത്തെ ദത്തെടുത്ത നിങ്ങള്‍ എന്തുകൊണ്ട് ഈശ്വരന്‌ ഒരു രൂപം കൊടുക്കുന്നില്ല?

(കൂടുതലൊന്നും സംസാരിക്കാതെ ആ മുസ്ലിം ഭക്തന്മാര്‍ യാത്ര പറഞ്ഞു മടങ്ങിപ്പോയി)

കടപ്പാട് : ശ്രേയസ്സ്





2 comments:

  1. വിഗ്രഹമെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കേണ്ടത്, കാണുന്നതിനെ അതേപടി മനസ്സിലാക്കുകയല്ല, അതില്‍ അന്തര്‍ലീനമായ തത്വത്തെ ഗ്രഹിക്കുകയാണ് വേണ്ടത്. ലളിതാസഹസ്രനാമത്തില്‍ ദേവിയുടേ ആയുധവര്‍ണ്ണനത്തില്‍

    "രാഗസ്വരൂപ പാശാഢ്യാ, ക്രോധാകാരാങ്കുശോജ്ജ്വലാ,
    മനോരൂപേക്ഷു കോദണ്ഢാ, പഞ്ചതന്മാത്ര സായകാ"

    എന്നു പറയുമ്പോള്‍ ദേവിയുടെ കൈയ്യില്‍ കാണുന്ന കയറ്, തോട്ടി, വില്ല്, അമ്പ്, എന്നിവയുടെ താത്വികമായ അവലോകനമാണ് നടത്തുന്നത്. രാഗമാകുന്ന പാശം, ക്രോധമാകുന്ന അങ്കുശം, മനസ്സാകുന്ന കരിമ്പിന്റെ വില്ല്, പഞ്ചേന്ദ്രിയങ്ങളാകുന്ന അമ്പുകള്‍, ഒരമ്മയുടെ ആയുധങ്ങള്‍! സ്നേഹമാകുന്ന കയറുകൊണ്ടു മക്കളെ കെട്ടിയിട്ടാല്‍ അവര്‍ക്കതു പൊട്ടിക്കാന്‍ എളുപ്പം പറ്റുമോ? അങ്ങിനെ പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ കൈയ്യില്‍ ക്രോധമാകുന്ന തോട്ടിയുണ്ട്. പുറമേക്ക് കഠിനമെന്നു തോന്നിയാലും അകത്ത് മധുരനീരൊഴുകുന്ന കരിമ്പുപോലെയാണ് മനസ്സ്, മക്കളെന്തു കാണണം കേള്‍ക്കണം എന്നൊക്കെ പഠിപ്പിക്കാന്‍ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണവും അമ്മയുടെ കൈയ്യില്‍ തന്നെ വേണം, അതുപോലെതന്നെ രൂപത്തിനും, വസ്ത്രത്തിനും ആഭരണത്തിനും ഇരിപ്പിടത്തിനുമൊക്കെ ഓരോരോ തത്വങ്ങളാണ്, നമ്മളറിയാനും പഠിക്കാനുമുള്ള തത്വങ്ങള്‍, ഇതുപോലെതന്നെയാണ് മറ്റ് ഈശ്വരന്മാരുടേയും കാര്യങ്ങള്‍, വിഗ്രഹത്തിന്റെ രൂപവും ഭാവവും, ആയുധങ്ങളും നിറവും ഒക്കെ ഓരോ തത്വങ്ങളായി, സന്ദേശങ്ങളായി കാണുക, കാണുന്നതിനെ വിശേഷമായി ഗ്രഹിക്കുക.

    ReplyDelete
  2. ഉചിതം, ഉത്തമം , വക്താവിന് നമസ്കാരം, ആന്തരികമായ അറിവിന്‍റെ ചോദയിത്രി ആയ സരസ്വതീ ദേവിക്കും നമസ്കാരം.

    മിതമായും സാരമായും സമയോചിതമായും ശരിയായ വാക്കുകളുടെ പ്രവാഹം - അത് തന്നെ സരസ്വതീനദി - ആയി ഒഴുകിയെത്തി ശാന്തിവിചാരത്തെ പരിപോഷിപ്പിക്കുന്ന ലാലേട്ടന് എല്ലാവിധ നന്മകളും ഭാവുകങ്ങളും നേരുന്നു.

    ReplyDelete