Tuesday 21 February 2012

Gurudakshina (Poem)

Footnotes added
ഗൈര്‍വാണി ശിക്ഷണം = സംസ്കൃത പഠനം. 
അന്ത്യ വിദ്യാര്‍ഥി കാലമെന്നു ഉദ്ദേശിച്ചത് 28 വയസ്സിനു ശേഷം എന്നാണ്.
ഗുരുവായ സ്വാമിജി ക്ലാസ്സില്‍ വളരെ കര്‍ക്കശം (strict ) ആണ്.  സംസ്കൃതം പഠിപ്പിക്കാന്‍ ലോകത്തില്‍ അദ്ദേഹത്തോളം യോഗ്യനായ ഒരു ആചാര്യന്‍ ഇല്ല എന്ന് തന്നെ പറയാം. അത്ര രസകരം ആയി ക്ലാസ്സ്‌ എടുക്കും. ഒഴപ്പ് കണ്ടാല്‍ അതുപോലെ ശകാരിക്കുകയും വേണ്ടിവന്നാല്‍ അടിക്കുകയും ചെയ്യും. അതുകൊണ്ട് മടിയന്മാര്‍ അദ്ദേഹത്തെ ശത്രുവായി കാണുന്നു. 

നല്ല തൂലികാമിത്രം എന്ന നിലയിലും സ്വാമി എനിക്ക് സ്മരണീയന്‍ ആണ്. കവിതയില്‍ എഴുതിയ രണ്ടു കത്തുകള്‍ക്ക് അദ്ദേഹം കവിതയില്‍ തന്നെ മറുപടി തന്നിട്ടുണ്ട്. മറ്റാരും അങ്ങനെ ചെയ്തിട്ടില്ല. "ഏതാദൃശേന യത്നേന ലഭേത വിജയം ഭവാന്‍: എന്നാണ് സ്വാമിജി ഒരു കത്ത് ഉപസംഹരിച്ചത്. അതിന്‍റെ അര്‍ഥം ഇപ്രകാരമുള്ള പ്രയത്നം കൊണ്ട് അങ്ങേയ്ക്ക് വിജയം ഉണ്ടാകട്ടെ എന്നാണ്. 

സാഹിത്യശാല  നിലയം = ആത്മനിലയം എന്ന കവിസങ്കേതം, ഈ വാക്ക് കവിതകളില്‍ പല രൂപത്തിലും ഭാവത്തിലും മുദ്രപോലെ ഉപയോഗിച്ചുവരുന്നു. ഉദാ. മമനിലയം, ആത്മപ്രകാശനിലയം , പ്രകാശാത്മനിലയം. ആദ്യകാലങ്ങളില്‍ കലാക്ഷേത്രം എന്ന ഭാവനയില്‍ ആയിരുന്നു ആ ആശയത്തെ പരിപോഷിപ്പിച്ചു തുടങ്ങിയത്. അതിനു ക്ഷേത്രത്തോട് സമാനമായ രൂപവും കണ്ടെത്തി. (1994 ) അതോടു അനുബന്ധിച്ച് ചില ലഖുലേഖകളും നോടിസുകളും അച്ചടിച്ച്‌ വിതരണം നടത്തി. എന്നാല്‍ പ്രതികരണം ഒഴിവാക്കുകയാണ് സമൂഹം ചെയ്തത്. അതിനാല്‍ അന്ന് മുതല്‍ സംയമനം എന്ന രഹസ്യ മാര്‍ഗം എനിക്ക് സ്വീകരിക്കേണ്ടി വന്നു. ഈശ്വരാര്‍പ്പണം എന്ന ഉത്തമഭാവനയില്‍ എഴുതും. അതിന്‍റെ ഫലം എനിക്ക് കിട്ടുന്നും ഉണ്ട്.  എഴുതാനുള്ള കഴിവ് ഈശ്വരാനുഗ്രഹം കൊണ്ട് ലഭിക്കുന്നു. 


3 comments:

  1. 4Like · 4 Share
    Hari Perumbessi S, Saraswathi Balakrishnan, Veebee Krishnakumar and 3 others like this.

    Veebee Krishnakumar വാസുദേവ തവ ശ്ലോക രൂപമോടു പോസ്റ്റു ചെയ്ത 'ഗുരുദക്ഷിണ'-
    യ്ക്കുണ്ടു കാവ്യഗുണമേറ്റവും ; മമ മാനസത്തിലിതിക്ഷണം ,
    താങ്കളെക്കരുതിയേറ്റവും ബഹുമാനവും അഭിമാനവും ;
    ശങ്ക തീര്‍ന്നു നമിച്ചിടുന്നു തവ മുന്‍പില്‍ ഞാന്‍ സഖനാമിവന്‍ !!!
    4 hours ago · Like · 2

    ReplyDelete
  2. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ !!

    ReplyDelete
  3. വീബിക്കു നന്ദി, ഗുരുദക്ഷിണ യാസ്വദിച്ചു
    മോദിച്ചു മോദനഫലം കവിതാ രസത്തില്‍
    സ്നേഹത്തൊടെന്നുമനുമോദനകാവ്യരൂപം
    നേദിച്ച സ്നേഹിതമഹം പ്രണമാമി തുഭ്യം.

    ReplyDelete