Saturday 21 January 2012

Will Temple priests turn extremists?


എല്ലാവര്‍ക്കും നമസ്കാരം.

ശാന്തിവിചാരം ബ്ലോഗ്‌ സ്പോട്ട് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് നിത്യേന വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഗൌരവ സ്വഭാവമുള്ള കാര്യങ്ങളാണ് നാം മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്.

ചൂട് നമുക്ക് ആവശ്യമാണ്‌. തണുപ്പും വേണം. ഒന്ന് തന്നെ ആയാല്‍ പറ്റില്ല. വെയിലും മഴയും മാറി മാറി വരണം.ഇതില്‍ ഗദ്യവും പദ്യവും ഇട കലര്‍ന്ന് വരുന്നു.

ഇങ്ങനെ പ്രയോഗിക്കുന്നതിനു ഒരു സാങ്കേതിക കാരണം കൂടിയുണ്ട്. ഗദ്യം എഴുതുന്നതിനു നല്ലവണ്ണം ചിന്ത അഥവാ വിചാരം ചെയ്യേണ്ടതുണ്ട്. എന്നാല്‍ പദ്യം ആകട്ടെ, ready made stock ഉണ്ട്. എല്ലാ ദിവസങ്ങളിലും പുതിയ മാറ്റര്‍ എഴുതാന്‍ ആവില്ല.

ക്ഷേത്രത്തില്‍ ശാന്തി ഉള്ള ദിവസങ്ങളില്‍ ക്രിയാത്മകത creativity കുറയാനാണ് സാധ്യത. കാരണം ഞാന്‍ പറയാതെ എല്ലാര്ക്കും അറിയാം. എല്ലാ ജീവനക്കാരും പ്രഭാത ഭക്ഷണം കഴിക്കാറുണ്ട്. ഒരു മനുഷ്യര്‍ക്കും അതിനു നിയമപരമായ തടസ്സം ഇല്ല. എന്നാല്‍ ശാന്തിക്കാര്‍ക്കോ? പ്രാഥമിക സൗകര്യം സാധാരണ ക്ഷേത്രങ്ങളില്‍ ഇല്ലാത്തതിനാല്‍ ജലപാനം പോലും പലരും ഉപേക്ഷിക്കുന്നു. ശ്രീ കോവിലിലെ താപനില എത്ര ഡിഗ്രി ആണെന്ന് ഭക്ത ജനങ്ങള്‍ക്ക്‌ വിവരം ഉണ്ടോ? എണ്ണ എന്ന പേരില്‍ കത്തിക്കാന്‍ തരുന്ന കരി ഓയില്‍ പോലുള്ള ദ്രാവകം എത്രമാത്രം അന്തരീക്ഷ മലിനീകരണം വരുതുന്നുണ്ടെന്നോ? പുകയും കരിയും ചൂടും ഏറ്റു നിരാഹാരനായി നട്ടുച്ച വരെ മിണ്ടാപ്രാണികള്‍ ആയി നരകയാതന സഹിക്കേണ്ടി വരുന്നു. ശാന്തിക്കാരെ വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് നിര്‍വൃതി കൊള്ളുകയാണ് പുതിയ ഹിന്ദു ലോകം. ഭൂരിപക്ഷം ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം?

ഇതൊക്കെ ദൈവത്തിനു വേണ്ടി എന്നോര്‍ത്ത്സഹിക്കാം എന്ന് വയ്ക്കാം. എന്നാല്‍ ആള്‍ക്കാരുടെ സമീപന രീതി ആണ് ഒട്ടും സഹിക്കാന്‍ പറ്റാത്തത്. നോക്കിലും വാക്കിലും ഒക്കെ അവര്‍ ആജ്ഞാപിക്കുകയാണ്. അവഹേളിക്കുകയാണ്. അതിനാല്‍ ക്ഷേത്ര ബന്ധമുള്ള ദിവസങ്ങളെ ദുര്‍ ദിനങ്ങള്‍ ആയി തോന്നുന്നു. മണിക്കൂറും മിനിട്ടും എണ്ണിയാണ് പലപ്പോഴും ക്ഷേത്രത്തില്‍ കഴിച്ചു കൂട്ടാറുള്ളത്. ശാന്തിക്കാര്‍ തീവ്രവാദികള്‍ ആകുമോ? 

ശാന്തിക്കാര്‍ തീവ്ര വാദികള്‍ ആകുമോ എന്ന് രാജേഷ്‌ എന്ന ഒരു സുഹൃത്ത് ചോദിക്കുന്നു.

ആകും എന്ന് തോന്നുന്നില്ല. അവര്‍ എതിര്‍ വാദികള്‍ - തങ്ങളുടെ എതിര്‍ഭാഗത്താണ് ന്യായം എന്ന് വാദിക്കുന്നവര്‍ ആണ്. ഏറ്റവും അധികം കഷ്ടത അനുഭവിക്കുന്ന ശാന്തിക്കാരന്‍ പോലും തങ്ങളെ വലയ്ക്കുന്ന ഭക്തജനങ്ങള്‍ക്കും അധികാരികള്‍ക്കും വേണ്ടി മനസ്സ് അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. സ്വന്തം നിയന്ത്രണത്തില്‍ ആയിരിക്കേണ്ട മനസ്സ് പരാധീനപ്പെടുകയാണ്. ശ്രീ നാരായണ ഗുരു പാടിയതുപോലെ " പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം. സ്വന്തം മനസ്സാക്ഷിക്കു വിപരീത മായ ഈ എതിര്‍ഭാഗവാദം എന്തായാലും നില നില്‍ക്കുകയില്ല. കെട്ടുന്നത് വിഡ്ഢി വേഷം ആയാലും ഒരു വലിയ സമൂഹത്തിനു വേണ്ടി ആണല്ലോ എന്ന ചാരിതാര്‍ത്ഥ്യം ഉണ്ട്. എന്നാല്‍ സമൂഹത്തിന്‍റെ ആക്ഷേപഭാവത്തിനാണ് മുന്‍‌തൂക്കം. ഞങ്ങള്‍ നിങ്ങളെ പറ്റിച്ചേ, പകരം വീട്ടിയേ! എന്ന വഴിക്കാണ് നായകശക്തിയായ ഭൂരിപക്ഷത്തിന്‍റെ പോക്ക്.

ക്ഷേത്ര രംഗത്ത്‌ ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. അത് ഈശ്വരഹിതത്തിനു അനുസൃതം ആയിരിക്കട്ടെ. അമ്മേ ശരണം ദേവി ശരണം.

No comments:

Post a Comment