Saturday 29 December 2012

Delhi Event

ഡല്‍ഹിയില്‍ നടന്ന അനിഷ്ടസംഭവം ചിക്കിച്ചികയാന്‍ പ്രയാസമുണ്ട്. നീല ചിത്രങ്ങളുടെ സ്വാധീനത്തിന് അടിപ്പെടുകയാണ് ഇവിടുത്തെ യുവത്വം എന്നാണു എന്റെ അനുമാനം.  ഇന്‍റര്‍ നെറ്റിന്‍റെ സൈഡ് എഫക്റ്റ് ആവാം.   ഇത്ര രൂക്ഷം ആയ ഫലം ഇനിയും ആര്‍ക്കും കാണേണ്ടി വരരുത്. അതിനായി എന്റെ ചില നിര്‍ദേശങ്ങള്‍ മാത്രം കുറിക്കാം. 

സാങ്കേതികവശങ്ങള്‍ക്കു അമിതമായ പ്രാധാന്യം നല്‍കി ധാര്‍മികതയില്‍ നിന്നും വിട്ടകലുകയാണ് സമൂഹം. ഭാരതത്തിന്റെ യശസ്സ് ധാര്‍മികതയും ആയി ബന്ധപ്പെട്ടു പൂര്‍വികര്‍ നിലനിര്തിയിരുന്നതാണ്. അതെല്ലാം ഒറ്റയടിക്ക് തകര്‍ക്കാന്‍ ഇത്തരം ഒരു സംഭവം മതി! വോയിസ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്കാണ് നാം നയിക്കപ്പെടുന്നത്‌. ദല്‍ഹി തന്നെയോ ഇന്ത്യയുടെ തലസ്ഥാനം? അതോ ഇറ്റലിയോ? പല കാരണങ്ങളാലും ഈ സംശയം നാള്‍ക്കുനാള്‍ ബലപ്പെടുകയാണ്. 


1. വിദ്യാഭ്യാസരംത്ത് സമൂലമായ സംസ്കരണംതന്നെ വേണം, പരിഷകരണം പോരാ. അത് ഉപരിപ്ലവം ആണ്. ഭാരതീയ മത മൂല്യങ്ങള്‍ സംരക്ഷിതം ആവണം. പൂര്‍വ്വികരുടെ ധാര്‍മികം ആയ ചിന്താഗതിയെ നാം പിന്തുടരണം.

2. ഹിന്ദുക്കളോട് മാത്രം ആയി പറയാന്‍ ഉള്ളത്. മതത്തിന്റെ അന്തസ്സ് ആയിരിക്കണം മതവിശ്വാസികള്‍ക്ക് മുഖ്യം. ഇതരത്വം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ മറ്റേത് എന്നര്‍ഥം. അതിനു അമിത പ്രാധാന്യം നല്‍കിയാല്‍ ഇതുപോലുള്ള മറ്റേ കളികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. 

3. എല്ലാത്തിലും ഉപരിയായി  പുനസ്സംഘടിപ്പിക്കേണ്ടത് നമ്മുടെ നിയമ വ്യവസ്ഥ ആണ്. കുറ്റവാളികളോട് ഉദാരത പുലര്‍ത്തുന്ന പൊതു ചിന്താഗതി തന്നെ മാറണം. അഭ്യസ്തവിദ്യരാണ് കുറ്റവാളികളില്‍ പലരും. ഇതിനെ ഗൌരവമായി തന്നെ കാണണം. 

4. ഭരണ സമ്പ്രദായവും, ഭരണ ഘടനയും കാലാനുസൃതം ആയി അപ്ഡേറ്റ് ചെയ്യണം. ചില വിഭാഗങ്ങളെ താലോലിക്കലും, പകരം മറ്റു ചില വിഭാഗങ്ങളെ തകര്‍ക്കലും ആയിരിക്കുന്നു അവ ഇപ്പോള്‍.  അത് വിദേശിയ ആധിപത്യത്തെ തിരിച്ചു വിളിക്കുന്നതായിരിക്കുന്നു.  

5. എന്ത് വിലകൊടുത്തും നമ്മുടെ നഷ്ടപ്പെട്ട സ്വത്വം തിരിച്ചു പിടിക്കാന്‍ കഴിയണം. അതായിരിക്കണം നമുക്ക് വലുത്.

Friday 28 December 2012

ആത്മരോഷം

ഓം നമോ നാരായണായ. 

നാരായണ എന്ന് ജപിക്കില്ല എന്ന നിഷ്ഠ ഉള്ള ഹിരണ്യകശു മാന്യനാണ് എന്ന് ഞാന്‍ പറയും, നാരായണ എന്ന് ജപിക്കുന്ന ഹിരണ്യ കശുക്കളാണ് ഇന്ന് പ്രഹ്ലാദവേഷംകെട്ടി ആടിത്തിമിര്‍ക്കുന്നത്.   

ഉഗ്രനരസിംഹമൂര്‍ത്തിയെ ആണ് ഞാന്‍ ഇപ്പോള്‍ നിയോഗവശാല്‍ ക്ഷേത്രത്തിലൂടെ  പൂജിക്കുന്നത്. അതുകൊണ്ട് ആ ഗൌരവത്തിന്റെ ഒരംശം എങ്കിലും എന്റെ വ്യക്തിത്വത്തെ ബാധിക്കാന്‍ ഇട ഇല്ലായ്കയില്ല. അമ്പലത്തില്‍ നിന്ന് പുറത്തു ഇറങ്ങിയാലും ശാന്തിക്കാരന്‍ ശാന്തിക്കാരന്‍ ആയിത്തന്നെ നില്‍ക്കണം എന്നാണല്ലോ. 

അതിനിടയില്‍ നിന്ന് ബ്ലോഗ്‌ എഴുത്തുന്നതിന് പലവിധത്തിലും ഉള്ള പരിമിതി ഉണ്ട്. സമയതിന്റെത് മാത്രം അല്ല. ശാന്തിക്കാരന്‍ എന്ന നിലയില്‍ ക്ഷേത്രത്തിനു കീര്ത്തികരം അല്ലാത്തവ എഴുതുന്നത്‌ ഭൂഷണമല്ല. കാര്യങ്ങള്‍ വിപരീതം ആയാല്‍ പോലും. 

ക്ഷേത്രപ്രവേശനത്തിന് ശേഷം ക്ഷേത്രങ്ങള്‍ പുരോഗമിച്ചു എന്നാണു പൊതു ധാരണ. ഇതിനു ചില മരുവശങ്ങള്‍ ഉണ്ട്. അവ ആരും പറയാറില്ല. അപ്രിയ സത്യം എന്ന് കരുതി. എന്നാല്‍ ശാന്തിക്കാരന്റെ സ്ഥാനം മത പുരോഹിതന്റെത് ആണ്. ആ നിലയ്ക്ക് അവനു അവന്‍ ജീവിക്കുന്ന സമൂഹത്തോട് കടപ്പാട് ഉണ്ട്. അവനെ ദുരുപയോഗം ചെയ്യുന്നവരോട് പ്രതിഷേധവും ഉണ്ട്. 

ആത്മരോഷം പ്രകടിപ്പിക്കുന്നതിന് ക്ഷേത്രത്തില്‍ അവസരമില്ല. മുഖഭാവം ഹൃദ്യം അല്ലെങ്കില്‍ ഇയാള്‍ ആള് ശരിയല്ല എന്ന് വിധി എഴുതുന്നവര്‍ ആണ് ഭക്തജനങ്ങള്‍. അവരെല്ലാം ശരിയായ ആള്‍ക്കാര്‍ ആകുമല്ലോ.  

എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അമ്പലത്തില്‍ ഇതൊരു വ്യക്തിയും ശാന്തിക്കാരോട് പറയുന്ന പല്ലവി ഇതാണ്: "തനിക്ക് പറ്റില്ലെങ്കില്‍ താന്‍ പോ". ഈ സ്ഥിതി മാറണം എങ്കില്‍ ആയോധന പാരമ്പര്യം ഉള്ളവര്‍ തന്നെ പൂജകര്‍ ആയി വരണം. തച്ചോളി ഒതേനന്റെയും മറ്റും പിന്മുറക്കാര്.

Wednesday 26 December 2012

41 Compliments

ശാന്തിവിചാരം വായനക്കാര്‍ക്ക് 
41 മണ്ഡലമംഗള ആശംസകള്‍.

ഓം നമോ നാരായണായ. 

നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹവശാല്‍  എനിക്ക് ഇപ്പോള്‍ ഒരു ക്ഷേത്രത്തില്‍ ശാന്തി ഉണ്ട്. ആകയാല്‍  അത് തന്നെ മുഖ്യകര്‍ത്തവ്യം. ബ്ലോഗെഴുത്ത് ഇപ്പോള്‍ വെറും ഓപ്ഷന്‍ ആയിരിക്കുന്നു.  തീരെ വിടുന്നില്ല എന്ന് മാത്രം. 

അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. തികച്ചും അജ്ഞാതര്‍ ആയ വായനക്കാരും ആയി ഒരു ധാരണ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. അത് അനുദിനം മെച്ചപ്പെടുത്തുകയാണല്ലോ വേണ്ടത്. അതിനുള്ള ആശയവും പ്രചോദനവും ലഭിക്കുന്ന സ്ഥാനങ്ങള്‍ ആണ്  ദേവസന്നിധികള്‍  ആയ ക്ഷേത്രങ്ങള്‍.  പക്ഷെ സാങ്കേതിക പരിമിതികളാല്‍ അവ നിഷ്ഠയോടെ ബ്ലോഗ്‌ ചെയ്യാന്‍ പറ്റുന്നില്ല എന്ന് മാത്രം. 

ക്ഷേത്രത്തില്‍ സത്സംഗ സമിതി രൂപീകരിക്കുക, ക്ഷേത്ര സാഹിത്യം അവതരിപ്പിക്കുക  തുടങ്ങിയ വലിയ ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും  അവയ്ക്ക്  അധികാരികളുടെ സമ്മതം കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഭാഗവതവായന തുടങ്ങിയ പ്രസ്ഥാനങ്ങളെ  തടയാന്‍ അവര്‍ക്ക് സാധിക്കില്ല. എന്താണ് ഇപ്പോഴത്തെ ഭാഗവത വായന? പുസ്തകം വായന ഒരു ചടങ്ങ് മാത്രം. ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന വിധത്തില്‍ വളച്ചൊടിച്ചു  കഥ പറയുകയാണ്‌ പ്രധാനം. നേരെ ചൊവ്വേ പറഞ്ഞാല്‍ കേള്‍ക്കാന്‍ മൈക്രോഫോണ്‍ , നിലവിളക്ക്, കസേരകള്‍ ഇവയോക്കെയെ കാണൂ! ഭാഗവതവും ആയി പുല ബന്ധം പോലും ഇല്ലാത്ത കഥകള്‍ പറയുന്ന ആചാര്യന്മാരെ ആണോ ജനങ്ങള്‍ക്ക്‌ വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ മതിയെങ്കില്‍ ഞാനും അരക്കൈ നോക്കാം എന്നുണ്ട്. കാരണം ഭാഗവതം ഒന്നും അത്ര നിശ്ചില്ല്യെ !

വിഷ്ണുക്ഷേത്രത്തില്‍ പതിവായി പോവുക മൂലം  കുറെ നാള്‍ കൂടി ഭാഗവതം വായിക്കാന്‍ ഒരു പ്രചോദനം ലഭിച്ചു. ഒന്നാം സ്കന്ധത്തിലെ ഒന്നാം അദ്ധ്യായം ഇന്നത്തെ ദിവസത്തെ ധന്യമാക്കി... 

ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തതിനെ തുടര്‍ന്ന് കലികാലം എന്ന കഷ്ടകാലം വന്നിരിക്കുന്നു എന്നറിഞ്ഞു   ശൌനകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍    നൈമിഷാരണ്യത്തില്‍ ഒത്തു ചേര്‍ന്ന് ആയിരംവര്‍ഷം നീണ്ട സത്രം ആരംഭിച്ചു, എന്തിനു? അവര്‍ക്കും സ്വര്‍ഗ്ഗം പ്രാപിക്കണം! 

അതിനു ഭാഗവല്‍സ്മരണ ഉണ്ടാവണം. ഭഗവാന്റെ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍  അഥവാ ഭാഗവത കഥകള്‍ ശ്രവിക്കണം. അത് അറിയുകയും വേണ്ടത്പോലെ പറയാന്‍ അറിയുകയും ചെയ്യുന്ന ഒരാള്‍ വേണം.  An illustrator. പുരാണ കഥകള്‍ പറയുന്ന ആളിന്റെ പേരാണ് സൂതന്‍. അതൊരു വ്യക്തി നാമം ആവണമെന്നില്ല. ഔദ്യോഗികപദവി ആവണം. കൂത്ത് പറയുന്ന ആളെ ചാക്യാര്‍  എന്നല്ലേ വിളിക്കുക. ആന്തരിക ജ്ഞാനത്തെ സാധാരണ ആരും അങ്ങനെ പ്രകാശിപ്പിക്കാറില്ലല്ല്ലോ. എന്നാല്‍ ഇവര്‍ ആ വിഷയത്തില്‍ അനുഗ്രഹീതര്‍ ആണ്. പാണ്ഡിത്യത്തിന്റെ പരകോടി. അത് അര്‍ഹരായവര്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞു കൊടുക്കുന്നതിലും അസാധാരണം ആയ പടുത്വം ഉള്ളവര്‍, അതില്‍ സര്‍വ്വസമ്മിതി നേടിയവര്‍. 

എത്ര ഭവ്യതയോടെ ആണ് മഹര്‍ഷിമാര്‍ സൂതനെ സമീപിക്കുന്നത് എന്ന് നോക്കുക. "സൂത സൂത മഹാഭാഗ വദ നോ വദതാം വര!"

ഭാഗവതത്തിന്റെ ഒരു കണിക ഈ ബ്ലോഗ്‌ വഴി പ്രേഷണം ചെയ്യാന്‍ സാധിച്ചതില്‍ അതീവ കൃതാര്‍ത്ഥത! ഒരുവകയൊട്ടറി ഞ്ഞു കൂടെങ്കിലും!



Saturday 22 December 2012

ആത്മസംയമനം

ബ്ലോഗ്‌ എഴുതുന്ന പതിവ് മതിയാക്കാന്‍ ഞാന്‍ മുന്‍പൊരിക്കല്‍ തീരുമാനിച്ചിരുന്നു. പക്ഷെ അത്  സാധിച്ചില്ല. എന്ന് തന്നെയല്ല ആ തീരുമാനം അവസാനിച്ചത്‌ മറ്റു രണ്ടു ബ്ലോഗുകള്‍ കൂടി ആരംഭിച്ചു കൊണ്ട് ആയിരുന്നു.  ഇപ്പോള്‍ ബ്ലോഗിങ്ങ് ശരിക്കും തടസ്സപ്പെട്ടു ഇരിക്കുകയാണ്. കാരണം ഞാന്‍ ഫേസ് ബുക്ക് വാളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 

അവിചാരിതമായി ഒരു ദൈവനിയോഗം എന്നെ നരസിംഹ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ആക്കിയിരിക്കുകയാണ്. വാക്കുകളുടെ സംയമനം ഒരു കര്‍മ്മിക്ക് കൂടിയേ തീരൂ. അതിനാല്‍ ഈ നിലയില്‍ നിന്നുകൊണ്ട് ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നില്ല.  എങ്കിലും ഇതുവരെ നല്ല രീതിയില്‍ വളര്‍ത്തി കൊണ്ട് വന്ന ഈ രചനാപ്രസ്ഥാനം അങ്ങനെ അങ്ങ് നിലച്ചു പോകാനും വയ്യ. ആകയാല്‍ ചെറിയ തോതില്‍ ആയാലും, മാസത്തില്‍ ഒന്ന് ആയാലും ഇത് അപ്ഡേറ്റ് ചെയ്യണം എന്ന ആഗ്രഹവും ഉണ്ട്. 

എഴുതിക്കൂട്ടിയ പലതും  ഒരുപക്ഷെ അമിതം ആയിപ്പോയിരിക്കാം. അപ്പോള്‍ ദൈവത്തിനു തോന്നിക്കാണും   ഇവനെ ഇങ്ങനെ വിടാന്‍ പാടില്ല എന്ന്. എന്തായാലും  ക്ഷേത്രസേവനം പൂര്‍വാധികം നല്ല രീതിയില്‍  തുടരുന്നതിന് ബ്ലോഗ്‌ അനുഭവങ്ങള്‍ സഹായകം ആയിട്ടുണ്ട്‌. വിപരീത അഭിപ്രായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കേണ്ടത്‌ മനസ്സുകളില്‍ ആണ്. അതിലേക്കായി ആരും പറയാത്ത പലതും പറയാന്‍ സാധിച്ചിട്ടുണ്ട്.  അതൊരു വലിയ കാര്യം ആയി തോന്നുന്നു. ആകയാല്‍ താല്‍ക്കാലികം ആയി ആത്മസംയമനം പാലിക്കുന്നു. 

Saturday 15 December 2012

To The Hindus (3)

പരമ്പരാഗതനമ്പൂതിരിമാരുടെ  സേവനം തേടാന്‍ ആധുനിക ഹിന്ദുക്കള്‍ക്ക് യോഗ്യതയും അവകാശവും നഷ്ടപ്പെട്ടിരിക്കുന്നതായി ഞാന്‍ വിചാരിക്കുന്നു. അവര്‍ പുതിയ കര്‍മബ്രാഹ്മണര്‍ക്ക് കീ ജയ്‌ വിളിക്കുകയും , ജാതീയുടെ പേരില്‍ നമ്പൂതിരിമാരെ സദാ  നിന്ദിക്കുകയും ആണല്ലോ. അതെ സമയം  ചൊളുവില്‍ കാര്യം കാണാന്‍  "നല്ല" നമ്പൂരിയെ തേടുകയും ചെയ്യുന്നു.  

നല്ല നമ്പൂരി എന്ന് വച്ചാല്‍, തന്തക്കു പറഞ്ഞാലും പരിഭവിക്കാതെ ചിരിച്ചു അനുഗ്രഹിക്കുന്നവന്‍,  വണ്ടിക്കാളയുടെ കൂട്ട്  എത്ര അധികം ജോലിയും ലോഡുവലിക്കുന്നവന്‍.  ദക്ഷിണ  ഒരിക്കലും പ്രതീക്ഷിക്കുക പോലും ചെയ്യാത്തവന്‍ എന്നൊക്കെ ആണ് ആധുനിക ഹൈന്ദവ വിശ്വാസം. എന്തെങ്കിലും പ്രതികരിച്ചാല്‍ അവന്റെ തന്ത തുലുക്കന്‍!.... 

ഇതൊക്കെ ആണ് അലിഖിതം ആയ ഭക്തജന വിശ്വാസങ്ങള്‍.

ഈ കൊലച്ചതി പ്രസ്ഥാനം തകരുന്നതിനു അന്യ മതസ്ഥരാണോ കുറ്റക്കാര്‍?

-------------------------------------------------------------------------

ആയിരത്താണ്ടോളം സുല്‍ത്താന്‍മാരും തുടര്‍ന്ന് രണ്ടര നൂറ്റാണ്ടോളം സായിപ്പുമാരും ഭരിച്ചിട്ടും ബ്രാഹ്മണ സംസ്കാരം തകര്‍ന്നില്ല. എന്നാല്‍ ശൂദ്രര്‍ അധികാരത്തിലേറിയാതോടെ ആണ് നമ്പൂരിമാര്‍ പാത വെടിയാന്‍ പ്രേരിതരായതും ഇന്നത്തെ പോലെ ഷോടശസംസ്കാരം show ദശയില്‍ എത്തിയതും... അഫന്‍മാരെ സംബന്ധത്തിനു പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ ഇവിടെ നിലനിന്നു. മൂത്ത ആള്‍ക്കേ സ്വജാതിയില്‍ നിന്നും വേളി ആകാവൂ എന്ന നിയമം. ജന്മിത്തം പോയതോടെ സംബന്ധം അവര്‍ക്ക് അറപ്പായി. നമ്പൂരിയെ അവഹേളിക്കുന്ന നോവല്‍ വച്ചു ഇവിടെ പല സാധുക്കളും ടോര്ച്ചര്‍ സ്കൂള്‍ പോലുള്ള പൊതു സ്ഥലങ്ങളില്‍ ചെയ്യപ്പെട്ടു. ഉണ്ണികള്‍ക്ക് പേരിനോടൊപ്പം സംസ്കാര സൂചകം (നമ്പൂരി) ചേര്‍ക്കുക എന്നത് അബദ്ധം എന്ന നില വന്നു. 

ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞിട്ടും ക്ഷേത്രങ്ങള്‍ വളരെ നഷ്ടത്തില്‍ തന്നെ ആണ് ഓടിയത്. നിലക്കല്‍ സംഭവം കഴിഞ്ഞ ശേഷം ആണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ള ഹിന്ദു സ്പിരിറ്റ്‌ ദൃശ്യം ആയതു. അമ്പലങ്ങളില്‍ നടക്കുന്നതും ബ്രാഹ്മണചൂഷണം തന്നെ ആണ്. ഇതിന്റെ ഒക്കെ കുറ്റം നമ്പൂരിയുടെ തലയില്‍ മാത്രം സമൂഹം വച്ച് കെട്ടുന്നു. ലോകത്തുള്ള എന്തിന്റെ കുറ്റം വച്ച് കെട്ടിയാലും ചുമക്കാന്‍ റെഡി ആയി കുറെ നമ്പൂരിമാരും മുന്നോട്ടു വരുന്നു. അങ്ങനെ സ്വവര്‍ഗ നിന്ദ ചെയ്താലേ മുന്നോട്ടു വിടൂ !

നമ്പൂതിരി സംസ്കാരത്തെ നശിപ്പിക്കാനുള്ള ശ്രമം തന്ത്രപൂര്‍വ്വം ഏതെങ്കിലും ഹിന്ദു വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടോ എന്ന വിഷയം കൂടുതല്‍ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ വരാം എങ്കിലും, പഠനം പ്രധാനമാണ്.

Friday 14 December 2012

To the Hindus


ഹിന്ദുക്കളോട് എന്ന ശീര്‍ഷകത്തില്‍ ഇയ്യിടെ ഇട്ട ബ്ലോഗ്‌ പൂര്‍വാധികം സ്വീകാര്യത തെളിയിച്ചു. 421 റിവ്യൂ.  ഇത് അതിന്റെ ബാക്കി. വലിയ പരസ്യം ഒന്നും ഞാനായിട്ട് ചെയ്യുന്നില്ല. കാരണം ആളെക്കൂട്ടി വഴക്കിനുള്ള പുറപ്പാട് അല്ല. അന്വേഷകര്‍ കണ്ട് എത്തട്ടെ!

എന്റെ ഇ മെയില്‍ അഭ്യര്‍ത്ഥനകള്‍ക്ക് പോലും മറുപടി തരാത്ത വ്യക്തി ആണ് ഡോ. ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആത്മീയസ്വഭാവം ഉള്ളവ അല്ല. സ്ഥിതിവിവര കണക്കുകളുടെ സത്യ സന്ധതയും സംശയാസ്പദം ആയി തോന്നുന്നു. അദ്ദേഹത്തിന്റെ method of solution and approach സമാധാനദായകം അല്ല.  മതത്തെക്കാള്‍ വലുതാണ്‌ ആധുനികശാസ്ത്രം അബദ്ധധാരണ ആണ് അദ്ദേഹം generate ചെയ്യുന്നത്.  തദ്വാരാ അദ്ദേഹത്തിന് സിദ്ധിച്ചിട്ടുള്ള  ഡിഗ്രി സര്‍ട്ടിഫിക്കറ്റ്കളുടെ ഹുങ്കില്‍ ആരെയും എന്തും പറയാം എന്ന വ്യാമോഹവും ഇല്ലേ എന്ന് നോക്കുക.
.   

Thursday 13 December 2012

Misuse of Temple Stage

ബ്രാഹ്മണവിദ്വേഷത്തിന്റെ പ്രചാരണത്തിന് ഹിന്ദുക്കള് ക്ഷേത്രവേദികള് ഉപയോഗിച്ചു.
ജനങ്ങളുടെ അഭിപ്രായം മന്ത്രി തുറന്നടിച്ചു എന്ന് മാത്രം.

Wednesday 12 December 2012

12.12.12. Compliments


Don't miss Swayam varam

Note of Thanks

വായനക്കാര്‍ക്ക് നന്ദി. 

ഇന്നലെ പോസ്റ്റു ചെയ്ത 'ഹിന്ദുക്കളോട്' എന്ന ബ്ലോഗ്‌ ധാരാളം പേര്‍ വായിച്ചതായി കാണുന്നു. ഇന്നലെ തന്നെ 60 ഇന്നിപ്പോള്‍ ഇത് വരെ റീഡിംഗ് 103 കാണിക്കുന്നു. ഗ്രാഫിലെ കുത്തനെയുള്ള കയറ്റം നോക്കൂ.  ഇത് അപ്രതീക്ഷിതം ആണ്. എനിക്ക് അത്ഭുതം തോന്നുന്നു. എല്ലാവര്ക്കും നന്ദി ! വിഷയത്തിന്റെ ഗൌരവത്തിനു അനുസൃതം ആണ് അനുവാചകരുടെ എണ്ണം എന്ന് പലപ്പോഴും അനുഭവപ്പെടുന്നു. ഇതെങ്ങനെ സംഭവിക്കുന്നു ! എന്തായാലും എനിക്ക് ഈ നിരീക്ഷണത്തില്‍ സന്തോഷം ഉണ്ട്. 


എതിരായ ഒരു കമന്റു പോലും കിട്ടിയില്ല. കുറച്ചെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത് ചില നമ്പൂതിരിമാര്‍ ആണ്.  കൂടുതല്‍ ഒറ്റപ്പെടുമെന്ന  ആശങ്കയാലാവാം. അതത്ര കാര്യമാക്കുന്നില്ല. ഹിന്ദുക്കളോട് ഉപദേശിക്കാന്‍ മാത്രം ഒരാള്‍ തുനിയാന്‍ പാടുണ്ടോ എന്ന് തോന്നിയിരിക്കാം. ഉപദേശം എന്ന ഭാവന ഇല്ല. വെറും നിര്‍ദേശം മാത്രം. സൂചന മാത്രം not as a nampoothiri but  as a writer, as any one of you. 


കൂടുതല്‍ കാര്യങ്ങള്‍ വേണം എന്ന് വച്ചാല്‍ ഗഹനമായവ ഇതുപോലെ ഇനിയും എഴുതണം എന്ന് തോന്നുന്നു.  നോക്കട്ടെ. ഈ വഴിയില്‍ എത്ര  ദൂരം മുന്നോട്ടു പോവാമെന്ന് ! :) 

Sunday 25 November 2012

Through Manikantapuram History.

പടല കവിത നാല് ഭാഗം ആയി മുന്‍പ് ബ്ലോഗ്‌ ചെയ്തിരുന്നു.
ശിവപഞ്ചകം  രണ്ടു  ഭാഗം ആയി മുന്‍പ് ബ്ലോഗ്‌ ചെയ്തിരുന്നു.
ശിവപഞ്ചകം ഓഡിയോ     നൈനം പശ്യന്തി പണ്ഡിതാ:

Friday 23 November 2012

TL. Thru Temple of Letters

Temple of Letters
It is now being made in 3D form
as a portable Desktop Temple
Many forms tried.
The existing form is proved powerful.
But not fair enough to present.
The process of remaking just continues.


സാഹിത്യ ക്ഷേത്രം - Temple of Letters also search related links

പ്രതിവിപ്ലവം

ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് റൂട്ട് മാറിപ്പോകുന്നുണ്ട്. അതുകൊണ്ട് ബ്ലോഗുകള്‍ പതിവായി update ചെയ്യാന്‍ കഴിയാതെ വരുന്നു. ഒരു ദിവസം ക്ഷേത്രത്തില്‍ പോയാല്‍ ആ ദിവസത്തെ ക്രിയേറ്റിവിറ്റി സീറോ ആയിരിക്കും. ദുര്ജന സംസര്‍ഗം എല്ലാ കഴിവുകളേയും നശിപ്പിക്കും. അവരുടെ ഭാവം നോക്കി നില്‍ക്കേണ്ട ഗതികേട് എല്ലാ ശാന്തിക്കാരും അനുഭവിക്കുന്ന ഒന്നാണ്. ദക്ഷിണ എന്ന നക്കാപ്പിച്ച കിട്ടാന്‍ വേണ്ടിയല്ലേ എന്ന പുച്ഛം കലര്‍ന്ന ചിരിയെ ആണ് അവര്‍ വലിയ respect ആയി കാണുന്നത്.

ഇതിനു  ഒരു കമന്റ് കിട്ടിയത് ഇങ്ങനെ  "താങ്കള്‍ക്ക് ഉള്ള പ്രശ്നം ജോലിയോടുള്ള അതൃപ്തിയാണ്. താത്‌പര്യമില്ലാതെ എന്തിന് ശാന്തിപണി ചെയ്യുന്നു? അത് വിപ്ലവകാരികള്‍ക്ക് ഉള്ളതല്ല. മനസ്സിന് ശാന്തതയും പാകതയും വന്നവര്‍ക്ക് ഉള്ളതാണ്. താങ്കള്‍ക്ക് ഇന്നത്തെ മലയാളം ബ്ലോഗര്‍മാരുടെ രീതിയാണ് ശരിയാവുക...." 

വിപ്ലവകാരികള്‍ ഭക്തജനങ്ങളുടെയും ഭരണക്കാരുടെയും രൂപത്തില്‍ വന്നു അടങ്ങിയൊതുങ്ങി ജീവിക്കുന്ന ശാന്തിക്കാരെ പാട്ടിലാക്കി വണ്ടിക്കാളകളെപ്പോലെ പണി എടുപ്പിച്ചു തങ്ങളുടെ കാര്യം സാധിക്കുകയും അതോടൊപ്പം പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന അന്യായമായ സ്ഥിതിവിശേഷം ആണ് ഇന്ന് ക്ഷേത്രങ്ങളില്‍. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ശാന്തിക്കാരന് വിപ്ലവകാരി ആയിക്കൂടാ? ബ്രാഹ്മണന് ക്ഷത്രിയന്‍ ആയിക്കൂടാ? നിരന്തരമായി അടിമപ്പണികള്‍ ചെയ്യിച്ചു അവരെ ശൂദ്രര്‍ ആക്കുകയല്ലേ ക്ഷേത്രസാഹചര്യങ്ങള്‍? ഒരു പ്രതിവിപ്ലവം അനിവാര്യം ആയിരിക്കുന്നു സ്വത്വം വീണ്ടെടുക്കുന്നതിന്.

ശൂദ്രാവസ്ഥയില്‍ ആയിരിക്കാന്‍ ബ്രാഹ്മണരില്‍ പ്രേരണ ചെലുത്തുന്നത് ആര്? അന്യ മതസ്ഥര്‍ അല്ലല്ലോ! അതല്ലേ പോയ നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വലിയ മന:പരിവര്‍ത്തനം. ശൂദ്രാധിപത്യം ഉള്ള സമൂഹത്തിന്റെ വിളി കേള്‍ക്കുക മാത്രം ആയിരുന്നില്ലേ വീ.ടീ. ഭട്ടതിരിപ്പാട്?

എനിക്ക് അസംതൃപ്തി ഉള്ളത് ക്ഷേത്രങ്ങളോടും ജോലിയോടും അല്ല. ആശാസ്ത്രീയം ആയ ക്ഷേത്രസാഹചര്യങ്ങളോട് മാത്രം ആണ്. അത് ചില വിപ്ലവകാരികളുടെയും ശിഷ്യ പരമ്പരകളുടെയും ആന്തരികമായ വിവരക്കേടില്‍ നിന്നും ഉണ്ടായ സൃഷ്ടി ആണ്. അതിനു നിലനില്‍പ്പ്‌ ഇല്ല. ഇന്ന് നോക്കൂ ഗുരുവാക്യങ്ങളെ പൊളിക്കുന്ന ശിഷ്യന്മാര്‍ കൂടുതല്‍ വലിയവര്‍ ആയി ശോഭിക്കുന്നു.

ഇതൊക്കെ പറയുന്നതിനോടൊപ്പം വളരെ ഭംഗിയായി അനായാസേന ശാന്തിയും ചെയ്യാന്‍ എനിക്ക് കഴിയും. പക്ഷെ സംസാരിക്കാന്‍ ക്ഷേത്രങ്ങള്‍ അവസരം തരില്ല എന്നത് കൊണ്ട് ഞാന്‍ ഒരു ബ്ലോഗര്‍ ആയി. ഒരിക്കല്‍ ഇഷ്ടത്തോടെ തെരഞ്ഞെടുത്ത ജോലി പല തവണ ഉപേക്ഷിച്ചിട്ടും അവസരങ്ങള്‍ എന്നെ തേടി വരുന്നു. 

Sunday 18 November 2012

Against Gokrism


കേരളത്തിലെ യുക്തിവാദികളെ പറ്റി  ഡോ. എന്‍. ഗോപാലകൃഷ്ണന്‍ യു ട്യൂബ് വഴി നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം. 
ദൈവം ഇല്ല എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ ഹിന്ദു മതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നക്കാര്‍ അല്ല. അവര്‍ രഹസ്യമായി ക്ഷേത്രങ്ങളില്‍ പോകുന്നു എന്നതും ഒരു ആര്‍ക്കും പ്രശ്നം ആക്കെണ്ടതില്ല. ആ കാരണം പറഞ്ഞു പരസ്യമായി അവരെ പുച്ഛിക്കെണ്ടതും ഇല്ല.  ആരാധനവ്യക്തിയുടെ സ്വകാര്യ വിഷയം ആണ്. ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്. 

വിശ്വാസം ഉണ്ടായിട്ടും അത് മറച്ചു വയ്ക്കുന്നു മറിച്ചു പറയുന്നു എന്നാണെങ്കില്‍ അതൊരു നേരംപോക്ക് എന്ന് വിചാരിച്ചാല്‍ പോരെ? തട്ടിപ്പ് എന്നൊക്കെ പറയണോ? തട്ടിപ്പ് ഇതല്ല അത് എന്താണെന്ന് പറയാം. 

ഇല്ലാത്ത വിശ്വാസം ഉണ്ടെന്നു നടിച്ചു ഭക്തരുടെ വേഷം കെട്ടി ക്ഷേത്രത്തെയും ജീവനക്കാരെയും ഭരിക്കാനും ക്ഷേത്രമുതല്‍ (ദേവസ്വവും ബ്രഹ്മസ്വവും) തട്ടിയെടുക്കാനും ശ്രമിക്കുന്ന കപടഭക്തന്മാര്‍ ആണ് തട്ടിപ്പുകാര്‍. അവര്‍ ആണ് മറ്റുള്ളവര്‍ക്ക് തലവേദന.  
ഗണപതിഹോമത്തിനു നാളികേരം കത്തിച്ചു അന്തരീക്ഷ മലിനീകരണം എന്നൊക്കെ  ശാസ്ത്രത്തെ കൂട്ടുപിടിച്ചു പറയുന്നത്  യുക്തിവാദികള്‍ അല്ലല്ലോ മതത്തിന്റെ വക്താവ് ചമയുന്ന ശ്രീമാന്‍  ഗോപാലകൃഷ്ണന്‍ അവര്‍കള്‍ തന്നെ അല്ലെ? 

നമ്പൂരിമാര്‍ ഒരു ഗോത്ര വര്‍ഗം ആണെന്നും ബ്രാഹ്മണര്‍ അല്ല എന്നും അദ്ദേഹം തട്ടിമൂളിക്കുന്നു. ജാതിയും ജന്മവും ഒക്കെ കര്‍മത്തിന്റെ പരിണാമങ്ങള്‍ ആണെന്നിരിക്കെ, ജന്മനാ കര്‍മണാ എന്നൊക്കെ ഇത്രയധികം വേര്‍തിരിക്കാനുണ്ടോ? 

ഇസ്ലാമിക ക്രൈസ്തവ സഹോദരന്മാരെ യുക്തിവാദികള്‍ വെറുതെ വിടുന്നു എന്നതാണ് ഗോപാലകൃഷ്ണജിയുടെ മറ്റൊരു ആക്ഷേപം. വിമര്‍ശനത്തെ സ്വീകരിക്കാനുള്ള സഹിഷ്ണുതയും സഹൃദയത്വവും  അവര്‍ക്കില്ല എന്നത് യുക്തിവാദികള്‍ക്ക് അറിയാം. അത് ഈ ശാസ്ത്രജ്ഞന് എങ്ങനെ അറിയാതെ പോയി  !

എം എഫ് ഹുസൈന്‍ സരസ്വതിയുടെ നഗ്നചിത്രം വരച്ചത് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും പ്രശ്നമല്ല എന്നത് കൊണ്ടാണ്.  മറിയത്തിന്റെ ---- വരച്ചില്ല എന്ന് പറഞ്ഞു വേവലാതി പെടുന്ന ഗോക്രിയന്‍ ശൈലി ഹിന്ദുവിന്റെ മഹത്വത്തിന് ഭൂഷണമല്ല. 

മത പരിവര്‍ത്തനം തടയുക എന്ന ലക്‌ഷ്യം വച്ച് നോക്കിയാല്‍ ഇത്തരം ഭോഷ്ക്കുകള്‍ ഉപയോഗശൂന്യം ആണെന്ന് കാണാം. പദ്യത്തിലെ നാലാം വരി ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയാം: "ഗോക്രിത്തരം ഭോഷ്ക്കുപയോഗശൂന്യം!" ഗോക്രിത്തരം ശുദ്ധമതാപവാദം എന്നുമാവാം.

മതപുരോഹിതരുടെ പ്രസംഗങ്ങള്‍ മറ്റു മതവിശ്വാസികള്‍ ബഹിഷ്കരിക്കുകയില്ല.  അറിവുള്ളവരുടെ മതപ്രസംഗങ്ങള്‍   കേള്‍ക്കാന്‍ ഹിന്ദുക്കള്‍ ഉത്സവപ്പറമ്പുകളില്‍ തടിച്ചു കൂടാറില്ല. സപ്താഹത്തിനു സദ്യ ഉണ്ണാന്‍ മാത്രമായി അവര്‍ പോകും. സ്വര്‍ഗീയ വിരുന്നിനു കോഴി ബിരിയാണി തിന്നാനും അവര്‍ നെറ്റിയില്‍ കുറി തൊട്ടു പോകും.   മിമിക്രി  ബാലെ നാടകം കഥാ പ്രസംഗം തുടങ്ങിയവയിലെ ആഭാസങ്ങള്‍ കേള്‍ക്കാന്‍ കള്ളുകുടിച്ചു വെളിവില്ലാതെ എത്തുന്ന ഭക്ത ജനങ്ങള്‍ ഹിന്ദുമതത്തിന്റെ മാത്രം സവിശേഷത ആണ്. 

ഇതൊക്കെ കുറ്റം എന്ന് പറഞ്ഞാല്‍ അത് ആകും വലിയ കുറ്റം! ഇതൊക്കെ ചൂണ്ടിക്കാണിക്കാനും ആരെങ്കിലും വേണ്ടേ സാറേ!  ഹിന്ദുക്കളുടെ വിചാരശേഷിയെ ഉദ്ദീപി പ്പിക്കുന്നതിന് യുക്തിവാദംപോലുള്ള പ്രസ്ഥാനങ്ങള്‍ ഉപകരിച്ചാല്‍ അത് നല്ലത് തന്നെ. 

അതുകൊണ്ട്, പാവപ്പെട്ട (പാപ്പരായ) യുക്തിവാദികളെ വെറുതെ വിടുക, കപടഭക്തരെ പിടികൂടുക.

Friday 16 November 2012

Chaturvarnyam ?

  • ഹിന്ദുക്കളില് സംഭവിച്ചിരിക്കുന്ന ആന്തരികമായ മതംമാറ്റം ഏത്?
  • രണ്ടാമത്തെ അഭിപ്രായം ഗോക്രിസം എന്ന വിഭാഗത്തില് പെടുത്താം.ചാതുര് വര്ണ്യം ഇതു രണ്ടുമല്ല. 

Kindly wait for next update.

Thursday 8 November 2012

Holiday

                                                                                         എന്നു തോന്നിപ്പോകുന്നു. ഹിന്ദുപ്രസ്ഥാനങ്ങളുടെ ഹിഡന് അജണ്ട ഔദ്യോഗികമല്ലായിരിക്കാമെങ്കിലും അങ്ങനെ ഒരു നശീകരണ വികാരം പ്രവര്ത്തകരുടെ ഉള്ളില് ആവേശം പകരുന്നതായി കണ്ടുവരുന്നു. 

സുഹൃത്തുക്കളെ
 

ഞാനിപ്പോള്‍ ഒരു ചെറിയ ക്ഷേത്രത്തിലെ ശാന്തിക്കാരന്റെ ജോലി ഏറ്റിരിക്കുകയാണ്.  പറ്റുമെങ്കില്‍ ഒരുമാസം എങ്കിലും നില്‍ക്കണം എന്ന് വിചാരിച്ചു. ഇന്ന് ഒരു വേളിക്കു പോകാന്‍ ആയി ക്ഷേത്രം വിട്ടു. ഹോ എന്തൊരു സുഖം....
ഇപ്പോള്‍ തോന്നുന്നു വേളിക്കു പോയില്ലെങ്കിലും വേണ്ടില്ല, ഭരണക്കാരുടെ കെണിയില്‍ വീഴാതെ എങ്ങനെ എങ്കിലും രക്ഷ പെടാന്‍ ഉള്ള വഴി നോക്കുകയാണ് വേണ്ടത് എന്ന്. കാരണം ക്ഷേത്രസംസ്കാരം ഇല്ലാത്ത ഭരണക്കാരുടെയും ജീവനക്കാരുടെയും ആധികാരികം ആയ ഇടപെടലുകള്‍ അത്രമേല്‍  അസഹ്യമാണ്. systematic pressure. ഉള്ള പുച്ഛം മറച്ചു വച്ച് കൊണ്ടും ഇല്ലാത്ത ആദരവ് നടിച്ചു കൊണ്ടുമുള്ള അധികാരികളുടെ സ്നേഹപ്രകടനം എന്തൊരു  harassment !  കെണിയിലേക്കു വഴുതി വീഴാന്‍ നല്ല വാസനയുള്ള സോപ്പ് വേണ്ടേ?

ഒരു ദിക്കില്‍ ഒരിക്കല്‍ ഇതുപോലെ ഒന്ന് അസഹ്യം ആയപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു. അപ്പോള്‍ അതായി കുറ്റം. തിരുമേനിമാര്‍ ഇംഗ്ലീഷ് പറയാന്‍ പാടില്ല അത്രേ! ദേവസ്വം ബോര്‍ഡില്‍ തന്ത്രിമാരോട് വരെ  മേലധികാരികള്‍ ഇംഗ്ലീഷ് പ്രയോഗിക്കുന്നു. നാട്ടുകാര്‍ക്ക് എന്തും ആവാം. എല്ലാ തോന്നിവാസങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവന്‍ "നല്ല തിരുമേനി". തടസ്സം പറയുന്നവന്‍ മഹാ അധിക പ്രസംഗി !

എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നണേ എന്ന് പ്രാര്‍ഥിച്ചതായി ഒരു ഭക്ത വെളിപ്പെടുത്തി. അവരുടെ ഇഷ്ടം ആണ് അതിന്റെ പ്രമാണം.  അങ്ങനെ ഇഷ്ടം വരുമ്പോള്‍ "നില്‍ക്കാന്‍ തോന്നണേ" എന്നു പ്രാര്‍ഥിക്കുന്നവര്‍  വിരോധം വരുമ്പോള്‍ "ഇയാള്‍ക്ക് ഇവിടം വിട്ടു പോകാന്‍ തോന്നണേ" എന്നും പ്രാര്‍ഥിക്കും! അച്ഛനെ സഹായിക്കാനും മറ്റും വരുന്ന വിദ്യാര്‍ഥികള്‍ ആയ ഉണ്ണികളുടെ ജീവിതം തുലക്കാന്‍ ഇത്തരം പ്രാര്‍ത്ഥനക്കാര്‍ ധാരാളം മതി!

ഇന്നലെ ഒരു വ്യക്തി പറഞ്ഞു. "ഈ ക്ഷേത്രം ഇന്ന് കാണുന്ന നിലയില്‍ എത്തിയത് ഈ നാട്ടിലെ എല്ലാ ആളുകളുടെയും സഹായം കൊണ്ടാണ്."  അതിന്റെ അര്‍ഥം: നാട്ടിലെ എല്ലാവര്ക്കും ശാന്തിക്കാരന്റെ തലയില്‍ കയറി നിരങ്ങാന്‍ ഉള്ള അവകാശം ഉണ്ടെന്ന് അല്ലെ! 

ദൈവനാമത്തില്‍ അര്‍പ്പിച്ച ദ്രവ്യത്തിന്റെ മേല്‍ അവകാശം പറയുന്ന നാട്ടുകാര്‍ക്ക് പറ്റിയതു  ന്യൂ ജനറേഷന്‍ ശാന്തിക്കാര്‍ തന്നെ. അത്തരത്തില്‍ ഒരു മാന്യന്‍ അവിടെ മുന്‍പ് വന്നിരുന്നു. അന്യനാട്ടുകാരന്‍. അയാളുടെ പ്രവൃത്തികള്‍ കണ്ടിട്ട്  ബ്രാഹ്മണന്‍ തന്നെയോ എന്ന സംശയം പലര്‍ക്കും ഉണ്ടായി. ആരോ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു, (മറ്റെന്തോ ആവശ്യം പറഞ്ഞ്). അതോടെ അയാള്‍ സ്ഥലം വിട്ടു.


Wednesday 7 November 2012

Result of Classic Thoughts

  • അത്ഭുത അനുഭവ സാക്ഷ്യം.
  •  സമൂഹ വീക്ഷണം.
  •  ഭക്തജനങ്ങള്ക്കുള്ള നിര് വചനം.


Tuesday 6 November 2012

TL Presentation

ക്ഷേത്രസാഹിത്യം അവതരണം 

പതിറ്റാണ്ടുകളുടെ അന്വേഷണഫലമായി ക്ഷേത്രസാഹിത്യത്തിനു നിശ്ചിതരൂപം  കണ്ടെത്താന്‍  കഴിഞ്ഞു എങ്കിലും  അത് അവതരിപ്പിക്കുന്നതിനു ഇനിയും വേദി കിട്ടിയിട്ടില്ല   അതിനു ഇന്ന ക്ഷേത്രമെ ആകാവൂ എന്നില്ല. ഞാന്‍ ഇപ്പോള്‍ പൂജ ചെയ്യുന്ന ക്ഷേത്രത്തില്‍ അതിനു വേണ്ടത്ര സൗകര്യം ഉള്ളതായി തോന്നുന്നില്ല. ചെറിയ ക്ഷേത്രം ആണ്. 

ക്ഷേത്രങ്ങളില്‍ ശാന്തിക്കാരന്‍ ആധ്യാത്മിക പ്രഭാഷണം നടത്താന്‍ തുടങ്ങിയാല്‍ ആളുകളുടെ വരവ് കുറഞ്ഞാലോ എന്നും ഭരണക്കാര്‍ക്ക് സംശയം ഉണ്ടാവാം.  നുണക്കഥകള്‍ ആയാലും വേണ്ടില്ല കേള്‍ക്കാന്‍ രസം ഉള്ളവ ആവണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ  ഭക്തജനങ്ങളില്‍ അധികവും. 

ആത്മീയജിജ്ഞാസുക്കളുടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ വേണം ആദ്യം അവതരിപ്പിക്കാന്‍. ഒരു സെമിനാര്‍ പോലെ. സംവാദയോഗ്യരായ ഏതാനും വ്യക്തികളെ കൂടി ചടങ്ങില്‍ ഉള്‍ക്കൊള്ളിക്കണം. ഇതിനു ഒരു ആലോചനായോഗം കൂടി പദ്ധതി അന്തിമ രൂപം കണ്ടു  പാസ്സാക്കണം. 

ഇതിലേക്ക് താല്പര്യം ഉള്ളവരെ കണ്ടെത്തുന്നതിനും കൂടിയാലോചിക്കുന്നതിനും ഇനിയും കാലതാമസം നേരിടാന്‍ ഇടയുണ്ട്. ഇന്റര്‍നെറ്റ് വഴിയും സംവാദങ്ങള്‍ നടത്താവുന്നതാണ്. വിഷയത്തില്‍ താല്പര്യം ഉള്ളവര്‍ക്ക് നെറ്റ് സൗകര്യം അഥവാ പരിജ്ഞാനം ഉണ്ടാവില്ല. അതുള്ളവര്‍ക്ക് താല്‍പര്യവും ഉണ്ടാവണം എന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു ക്ഷേത്രസാഹിത്യ അവതരണപദ്ധതി നടപ്പാക്കുന്നതിന് ശാന്തിവിചാരം അനുഭാവികളുടെ അഭിപ്രായം നിര്‍ദേശം ആരായുന്നു. സാങ്കേതിക സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാം ഇന്റര്‍നെറ്റിലൂടെ മാത്രം ആയാല്‍ പോരല്ലോ.

ഇതിലേക്ക് പ്രായോഗിക നിര്‍ദേശം നല്‍കി സഹകരിക്കാന്‍ വിവിധ ക്ഷേത്രഭരണ സമിതികള്‍, തന്ത്രിമാര്‍, ശാന്തിക്കാര്‍, ഭക്തജനങ്ങള്‍ ഊരാന്മാക്കാര്‍ തുടങ്ങിയവരെ ആഹ്വാനം ചെയ്യുന്നു.  

Sunday 4 November 2012

About Me (Updated)

മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്‌ വന്നു എന്ന് പറഞ്ഞത് പോലെ ശാന്തിക്കാരന്‍ ആയിരുന്ന ഞാന്‍ പിന്നെയും ശാന്തിക്കാരനായ് വന്നു! 

സാഹചര്യങ്ങളുടെ സമ്മര്‍ദം ആണ് സാധാരണ അധികം പേരെയും ശാന്തിക്കാരനും കഴകക്കാരനും ഒക്കെ ആക്കുന്നത്.  എന്നെയും അങ്ങനെ തന്നെ ആയിരുന്നു മുന്പൊക്കെയും എന്നാല്‍ ഒരു നിവൃത്തി ഉണ്ടായാല്‍ ആ തൊഴിലില്‍നിന്നും നിവര്‍ത്തിക്കും എന്നതാണ് എന്റെ രീതി. ഒരു സ്ഥിരം തൊഴിലോ ജീവിത മാര്‍ഗമോ ആക്കുന്നതിനോട് യോജിക്കാന്‍ വയ്യ. ആരോഗ്യത്തിനു ഹാനികരം ആയ ക്ഷേത്ര സാഹചര്യങ്ങളെ കുറിച്ച് ധാരാളം ലേഖനങ്ങളും ബ്ലോഗുകളും എഴുതിയിട്ടുണ്ട്. ആ പ്രതിഷേധപ്രകടനം ഓര്‍ത്താല്‍ ഇനി പത്ത് ജന്മത്തെക്ക് ഈ പണിക്കു പോവില്ല എന്ന് തോന്നും. അത് കൂടാതെ കഴിയണേ എന്നേ വിചാരിക്കാറള്ളൂ.  എന്നാല്‍ ഇപ്പോള്‍ അത്ഭുതം സംഭവിച്ചിരിക്കുന്നു. 

നവംബര്‍ ഒന്ന് മുതല്‍ ഞാന്‍ വെള്ളൂര്‍ (കോട്ടയം) പൊന്നരികുളം വനദുര്‍ഗ്ഗാക്ഷേത്രത്തിലെ ശാന്തി ചുമതല ഏറ്റു നടത്തിവരുന്നു. 

ഇതൊരു ദൈവികം ആയ നിയോഗം അല്ല എന്ന് കരുതാന്‍ എനിക്ക് ആവില്ല. കാരണം ശാന്തിവിചാരവും അനുബന്ധ ബ്ലോഗുകളും വഴി എന്റെ വിചാരങ്ങള്‍ എങ്ങോട്ട് എന്ന് തെല്ലൊരു ആശങ്കയോടെ ഉറ്റുനോക്കി വരുന്ന സുഹൃത്തുക്കള്‍ക്കും നിരീക്ഷകര്‍ക്കും അത് കൂടുതല്‍ വ്യക്തമാവുന്നുണ്ടാവും.  സ്വാതന്ത്ര്യം ഇല്ലായ്മ ആണ് എന്നെ വിമുഖനാക്കിയിരുന്ന മുഖ്യഘടകം. ഒരു ചിന്തകന്‍ സ്വതന്ത്രന്‍ ആയിരിക്കണം. അടിമക്ക് നല്ല എഴുത്ത്കാരന്‍ ആവാന്‍ കഴിയില്ല. എഴുത്തിന്റെ വഴിയെ പോകാവുന്നിടത്തോളം പോകണം. അതായിരുന്നു മുഖ്യ ലക്‌ഷ്യം.

ശാന്തിവിചാരം ബ്ലോഗിലൂടെ എഴുത്തും പ്രസിദ്ധീകരണവും ദൈനംദിന പ്രക്രിയ ആയി. ഒരു വര്ഷം കൊണ്ട് അതൊരു സ്ഥാനത്ത്  എത്തി എന്ന് പറയാം. ആ ഉയര്‍ന്ന ബിന്ദുവില്‍ നിന്ന് നോക്കിയപ്പോള്‍ ആണ് ഞാന്‍ എഴുതുന്നത്‌ ക്ഷേത്രസാഹിത്യം എന്ന വിഭാഗത്തില്‍ പെടുത്താം എന്നും  ആയതു ക്ഷേത്രങ്ങളിലൂടെ അവതരിപ്പിക്കണം എന്നും തോന്നിയത്.  ഉടനെ ആയിരുന്നു ദേവീക്ഷേത്രത്തില്‍നിന്നും വിളി വന്നത്.

ക്ഷേത്രഭരണസമിതി അംഗങ്ങളും ആ നാട്ടിലെ ഭക്തജനങ്ങളും എന്റെ ലക്ഷ്യങ്ങളോട് നൂറു ശതമാനവും സഹകരിക്കുന്നവര്‍ ആണ്. ഇത്രയും സഹകരണം ഉള്ളവരെ മറ്റൊരു ക്ഷേത്രത്തിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം ക്ഷേത്രങ്ങളും ആയി അടുത്ത് ബന്ധപ്പെട്ടു സഹകരിച്ചിട്ടുണ്ട്. അധികവും ഒരു മുട്ടുശാന്തി പ്രൊഫഷനല്‍ ആയി. പറയാന്‍ ഒരു ഗമ ഇല്ല എന്നേയുള്ളൂ. ധാരാളം കാശ് കിട്ടാറുണ്ട്. അതിലുപരിയാണ്  പരോപകാരം ചെയ്യാന്‍ സാധിച്ചു എന്ന സംതൃപ്തി.  ഈശ്വരാനുഗ്രഹവും. അധികം കാശുണ്ടാക്കണം എന്ന ചിന്ത ഉണ്ടായില്ല എന്നതാണ്  ഈ തൊഴിലില്‍ എനിക്ക് നേരിട്ട  ഒരു വലിയ കുഴപ്പം.  അതുകൊണ്ട് കിട്ടിയത്  തീര്‍ന്നാലേ അടുത്ത ക്ഷേത്രത്തില്‍ പോകുമായിരുന്നുള്ളൂ! 


ഇന്ന് ഞാന്‍ എഴുതിയ "ക്ഷേത്രസാഹിത്യം" എന്ന  database ന്റെ പിന്‍ബലം ഉള്ളത് കൊണ്ട് ക്ഷേത്രത്തില്‍ നേരിടുന്ന ഏതു  സാഹചര്യത്തെയും നേരിട്ടുകളയാം എന്ന  ശുഭവിശ്വാസം ഉണ്ട്. ഇതിനു വായനക്കാരുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും  അനുകൂലവും പ്രതികൂലവും ആയ കമന്റുകള്‍ സഹായകം ആയിട്ടുണ്ട്‌. എല്ലാ കമന്റ് എഴുത്ത്കാരെയും നന്ദിയോട് കൂടി സ്മരിക്കുന്നു. അവര്‍ക്കും ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു. 

ജീവിതമാര്‍ഗം ആയ തൊഴിലിനെക്കാള്‍  ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നത് എന്റെ പഠനവിഷയങ്ങള്‍ക്ക് ആണ്. അറിവിന്‌ വേണ്ടിയുള്ള സ്വയം പഠനം. ഇങ്ങനെ തൊഴിലുപേക്ഷിച്ചുള്ള  പഠനഭ്രാന്ത്‌ മറ്റാര്‍ക്കും ഉള്ളതായി  കേട്ടിട്ടില്ല.  അത് എന്റെ കുഴപ്പം ആണോ? 

------------------------------------------------------------------------------------------------------------
UPDATING THIS PAGE After a week of experience.

Temple Literature could not find opportunity in presenting through a temple as proper. Unfortunately I got out of the above said temple in a week of devotional service. 
No real temple is interested to suffer a blogger or writer as the priest. 

Thus came the systematic assumption or concept of "The Temple of Letters" since 1992. It could be realized a few years later. 

Therefore, I find myself as the priest of the so called "Temple of Letters".

Thursday 1 November 2012

T.L. Through Temple...

ക്ഷേത്രസാഹിത്യം ഒരു broad category ആണ്.
ശാന്തിവിചാരം ബ്ലോഗ്‌ അതിലേക്കുള്ള ഒരു ചൂണ്ടുപലക മാത്രം. 
  • ക്ഷേത്രകലകള്‍ ശാസ്ത്രീയവും ധാര്‍മികവും.
  • ക്ഷേത്രങ്ങള്‍ അവയുടെ ഉറവിടവും വളക്കൂറുള്ള വിളനിലവും. 
  • ക്ഷേത്രകലകള്‍ ദൈവികം ആയ ആശയ വിനിമയം -സംവാദം- കൂടി ലക്ഷ്യമാക്കുന്നു. വെറും ആളെക്കൂട്ടല്‍ അല്ല അവയുടെ ലക്‌ഷ്യം. 
  • ഇന്ന് ക്ഷേത്രകലകളില്‍ പുതിയ പൂക്കള്‍ വിരിയുന്നില്ല. കലയിലെ ധാര്‍മികതയെ സാങ്കേതികതകള്‍ കീഴടക്കുകയോ?
  • ശാന്തിവിചാരം ക്ഷേത്ര സാഹിത്യം ക്ഷേത്ര വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന ശുഭപ്രതീക്ഷ.


Tuesday 30 October 2012

Surprises with T.L.

Finding Surprises everywhere with Temple Literature
newly found branch of classical thoughts
Clue: The fifth surprise is a wonder. 
It needs separate introduction!

A Glad News!

ഒരു സന്തോഷവാര്‍ത്ത
ഇന്നലെ ശാന്തിവിചാരം പോസ്റ്റ്‌ ചെയ്ത ക്ഷേത്രസാഹിതി എന്ന വിഷയത്തിന്റെ മുഖവുരയില്‍ മൂന്നാമത്തെ പാരഗ്രാഫ് ഓര്‍മ്മയുണ്ടോ? പ്രസാധകരെ സംബന്ധിക്കുന്ന ആ  ഗൌരവം ഉള്ള പരാമര്‍ശം ഉണ്ടല്ലോ. ആ..അത്.

അത് എവിടെയൊക്കെയോ കൊണ്ടു  എന്ന് തോന്നുന്നു. ഒരു അത്ഭുതഫലം ഉളവായി. വളരെ പ്രശസ്തനായ ഒരു പ്രസാധകനില്‍ നിന്നും അനുഭാവപൂര്‍വം ആയ മറുപടി കിട്ടി. അവരുടെ പ്രസിദ്ധീകരണ വിഭാഗവും ആയി ബന്ധപ്പെടാന്‍...

പ്രസാധകന്‍ ആരാണെന്ന വിവരം തല്‍ക്കാലം സസ്പെന്‍സ്... ഞാന്‍ എഴുതുന്നതൊക്കെ ഡീസീ ബുക്സ് പ്രസിദ്ധീകരിക്കണം എന്ന് വിചാരിക്കാന്‍ പാടുണ്ടോ? :)

ചരിത്ര ഗവേഷകന്‍ ആയ പ്രൊഫ. നീലമന കേശവന്‍ നമ്പൂതിരി എഴുതിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ" എന്ന ഗ്രന്ഥം നാഷണല്‍ ബുക്സ് സ്ടാള്‍ പ്രസിദ്ധീകരിക്കുന്നു. അച്ചടി പൂര്‍ത്തിയായി. സ്വന്തമായി എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ ഒരു ഭാഗം ആവാനുള്ള ഭാഗ്യം എനിക്കും ലഭിച്ച വിവരവും സസന്തോഷം അറിയിക്കട്ടെ. സാഹിത്യ ആരാമത്തിലെ നറുമലരുകള്‍ എന്ന ഭാഗത്താണ് രണ്ടു പേജോളം എന്റെ കവിതകള്‍ അടക്കം പരാമര്‍ശം ഉള്ളത്.
മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും മഹത്വവും ഇതില്‍ നിന്നും അറിയാം. കൂടാതെ സമീപത്തുള്ള ക്ഷേത്രങ്ങളെ കുറിച്ചും മറ്റും രസകരമായ ഒട്ടേറെ വിവരണങ്ങള്‍ ഇതില്‍ കാണാം. അദ്ദേഹത്തിന്റെ ഭാഷാശൈലി ഏറ്റവും ലളിതവും ആകര്‍ഷകവും ആണ്.  പുസ്തകപ്രകാശനം നവംബറില്‍ ഉണ്ടാകും. 

നീലമന എഴുതിയ മറ്റൊരു പുസ്തകം "തെക്കുംകൂറിന്റെ ചരിത്രം" നവംബര്‍ നാലിന് തൃശ്ശൂരില്‍ നിന്നും സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നു.  ഉദയവര്‍മചരിതം, ബ്രഹ്മ പ്രതി
ഷ്ഠാപ്രകരണം എന്നിവ അതിന്റെ ഭാഗമാണ്. ബ്രാഹ്മണര്‍ കേരളത്തില്‍ വരാന്‍ ഇടയായ സാഹചര്യത്തിലേക്കു വെളിച്ചം വീശുന്ന അറിയപ്പെടാത്ത 127  സംസ്കൃത ശ്ലോകങ്ങള്‍ ആണ് ബ്രഹ്മപ്രതിഷ്ഠാ പ്രകരണത്തില്‍ ഉള്ളത്.   നിധി, സാഗര, തുടങ്ങിയ ബ്രാഹ്മണ വിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിത ശൈലിയെക്കുറിച്ചും ഒക്കെ ഇതില്‍ നിന്നും അറിയാം. ചരിത്രങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചിട്ടുള്ള ചരിത്രകാരന്മാരെ നമുക്കറിയാം. അവരുടെ അടിസ്ഥാന രഹിതം ആയ ആരോപണങ്ങള്‍ക്കുള്ള യുക്തമായ മറുപടി കൂടി ആണ് ഇതെന്ന് ഗ്രന്ഥകാരന്‍ പറയുന്നില്ല എന്നേയുള്ളൂ.
പുസ്തകം അച്ചടിക്കുന്നതിനു മുന്‍പ് തന്നെ ഗവേഷകരായ വിദ്യാര്‍ഥികള്‍ കേട്ടറിഞ്ഞു അതിലെ പേജുകള്‍ പകര്‍ത്തിയെടുക്കുന്നതിനായി  അദ്ദേഹത്തിന്റെ വസതിയില്‍ വരുമായിരുന്നു... നോവല്‍ വായിക്കുന്ന സുഖമാണ് പ്രൊഫ.നീലമനയുടെ  ഈ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുക. ...  

കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ബ്ലോഗ്‌ ചെയ്യുന്നതാണ്.  

Monday 29 October 2012

What is T.L?

  • പുതിയ ഹിന്ദുത്വവാദങ്ങള്‍ ഒരിടത്തും അടിയുറയ്ക്കുന്നില്ല.
  • ബ്രാഹ്മണരുടെ ശൂദ്രവല്കരണം ആഭ്യന്തരമതപരിവര്‍ത്തനം
  • സമൂഹത്തിനു മൊത്തം വട്ടായിപ്പോയോ?
  • ഈശ്വര പ്രീതിക്കായി അപേക്ഷിക്കുന്ന ശാസ്ത്രശാഖ, ജനപ്രീതിയെ നിരപെക്ഷിക്കുന്ന സാഹിത്യ ശാഖ അതാണ്‌ ക്ഷേത്രസാഹിതി. 


Introduction to T.Literature

Thursday 25 October 2012

എന്റെ സാഹിത്യസപര്യ

<<അതിന്റെ വിവരണം ഈ ചെറിയ പുസ്തകത്തിന്റെ പരിധിയില്‍ വരുന്നില്ല.>>
ശാന്തിവിചാരം തെരഞ്ഞെടുത്ത ബ്ലോഗ്‌ ആര്ടിക്കിലുകള്‍ ഉപയോഗിച്ച് ഒരു ചെറിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനു വേണ്ടി എഴുതിയ മാറ്റര്‍ ആണ് ഇത്. 

Sunday 21 October 2012

An unusual observation

A bold step up...
  • സ്വാമി വിവേകാനന്ദന് ശേഷം ഹിന്ദുമതം മറ്റൊന്ന് ആയിരിക്കുന്നു എന്ന്. 
  • ശങ്കരാചാര്യര്‍ക്ക് പോലും ഇത്രയും ജനപ്രീതി ലഭിച്ചിട്ടില്ല. 
  • സമുദ്രതരണം ജനപ്രീതികരം എന്ന് അമൃതാനന്ദമാതാവും  തെളിയിക്കുന്നു .
  • ഒറിജിനല്‍ നിരീശ്വരവാദി ആയിരുന്ന നരേന്ദ്രന്‍ കമ്മുനിസ്റ്റ്‌കാര്‍ക്ക്പോലും പ്രിയംകരന്‍.
  • പാശ്ചാത്യ ആക്രമണത്തിന് ശേഷം അവരുടെ ഭാവനക്ക് യോജിച്ച വിധം പൌരസ്ത്യ മതത്തെ ആര്‍ക്കും സംശയം തോന്നാത്ത വിധം  re cast ചെയ്യാനുള്ള ചരട് വലികള്‍ ആണ്  നടന്നിട്ടുള്ളത്. അതിനെ അനുകൂലിച്ചവര്‍ മഹാന്മാര്‍ ആയി. എതിര്‍ത്തവര്‍ മഹാമോശക്കാരായി.  


Feed Back

ശാന്തിവിചാരം പോസ്റ്റുകള്‍ നാനൂറു തികയാറായി. ഇവ പുനര്‍വായന നടത്തി പ്രധാനപ്പെട്ട പോയിന്റുകളും കമന്റുകളും ഉപയോഗിച്ച് ഒരു പുസ്തകം ആക്കി പ്രകാശനം ചെയ്യണം എന്ന വലിയ ആഗ്രഹം മനസ്സില്‍ ഉണ്ട്. ആ വഴിക്ക് ഉള്ള പരിശ്രമം പലതവണ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ എങ്ങും എത്തിയില്ല എന്നതാണ് വസ്തുത.

ഇതിനു കാരണം ഓരോ ഭാഗം വീണ്ടും വായിക്കുമ്പോഴും പുതിയ ചില ചോദ്യങ്ങള്‍ തോന്നുകയും അവയ്ക്ക് ഉത്തരം തേടുകയും അത് പുതിയ സൃഷ്ടിക്കു വഴി തെളിക്കുകയും ചെയ്യുന്നു. എന്നതാണ്. എല്ലായ്പോഴും ഞാന്‍ പുതിയ ചിന്തക്ക് മുന്‍‌തൂക്കം കൊടുക്കുന്നു. അതിനാല്‍ പഴയവ അങ്ങനെ തന്നെ കിടക്കുന്നു. 


ഇയ്യിടെ നടത്തിയ ഫീഡ് ബാക്കില്‍ നിന്നും ഒരു കാര്യം വ്യക്തം ആയി പല കമന്റുകള്‍ക്കും മറുപടി എഴുതാന്‍ സാധിച്ചിട്ടില്ല എന്നതാണ് അത്. ഇവയില്‍ ഗൌരവം ഏറിയ ആക്ഷേപങ്ങളും ഉള്‍പ്പെടുന്നു. ലാലേട്ടന്റെ കമന്റുകള്‍ മറുപടി തീര്‍ച്ചയായും അര്‍ഹിക്കുന്നവ ആണ്. എന്നാല്‍ പൊതുധാരണകളെ തിരുത്താനുള്ള ഒരു ശ്രമം കൂടി ആയിരിക്കും അത്. അത് സ്വാഭാവികം ആയി സംഭവിക്കുന്നതാവും കൂടുതല്‍ നല്ലത്.

ചില സത്യങ്ങള്‍ സത്യം ആയാലും പറഞ്ഞാല്‍ കുറ്റം ആവും എന്നതാണല്ലോ ഇന്നത്തെ നിയമത്തിന്റെയും ഭരണത്തിന്റെയും  ഒരു പ്രത്യേകത. അതിനാല്‍ സത്യങ്ങള്‍ പലതും പറയപ്പെടാതെ പോകുന്നു. ഗത്യന്തരം ഇല്ലാതെ വന്നാലേ സത്യം പറയേണ്ടതുള്ളൂ എന്ന അവസ്ഥ. ഇലക്കും മുള്ളിനും കേടു കൂടാതെ  കലാപരം ആയി ആവിഷ്കരിച്ചാല്‍ കുറെയൊക്കെ സ്വീകാര്യത ഉണ്ടാവും എന്ന് കരുതുന്നു. അതിനും വേണ്ടേ സാവകാശം? 


എന്നെക്കുറിച്ച് പലതും കമന്റുകളില്‍ എഴുതിക്കണ്ടു. ഏതോ ക്ഷേത്രത്തില്‍ നിന്നും ഓടിച്ചു വിട്ട ആള്‍ ആണെന്നും മറ്റും ചിലര്‍ കണ്ടെത്തിയിരിക്കുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കരുതെന്നു മറ്റു ചിലര്‍. എന്നെ തന്നെ മുഖ്യവിചാരവിഷയം ആക്കേണ്ട ആവശ്യം ഇല്ല. അതിനാല്‍ പരാമര്‍ശങ്ങള്‍ക്ക് മറുപടി എഴുതിയിട്ടില്ല. വിചാരശീലം ഇല്ലാത്തവരും പ്രതികരിക്കാന്‍ അറിയാത്തവരും ആണ് ക്ഷേത്രങ്ങള്‍ക്ക് ആവശ്യം. വിവരമേ ഇല്ലാത്തവര്‍ ആയാല്‍ അത്രയും സന്തോഷം. ആള്‍ക്കാര്‍ക്ക് ഇഷ്ടം പോലെ പന്ത് തട്ടാമല്ലോ.

ഞാന്‍ ക്ഷേത്രങ്ങള്‍ തോറും സൌഹൃദസന്ദര്‍ശനം നടത്തി വരികയാണ് ഇപ്പോള്‍.  വിലപിടിച്ച അറിവുകള്‍ പലതും മുതിര്‍ന്ന ആള്‍ക്കാര്‍ സംഭാവന ചെയ്തവ ആണ്. അങ്ങനെ വിവരശേഖരണം നടത്തുന്നതൊക്കെ ക്ഷേത്ര ഭരണക്കാര്‍ ആയ വലിയ "ഹിന്ദു" ദാദാക്കളുടെ നോട്ടത്തില്‍ വലിയ കുറ്റം ആണെന്നറിയാം. ബ്ലോഗ്‌ ചെയ്യുന്നതും വലിയ അപരാധം. ഈശ്വരന്റെ നോട്ടത്തില്‍ എന്താവും എന്നത് അല്ലെ ഭക്തര്‍  നോക്കേണ്ടത്?   

Saturday 13 October 2012

നാട്ടുവിചാരം


വിശാലമായ ഒരു ചര്‍ച്ചാ വേദി ആണ് ഫെസ് ബുക്ക്‌. ഇന്നത്തെ കാലത്ത് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ നിര്‍ഭാഗ്യരാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് ഒരു പൊതു വേദിയില്‍ ആള് കൂടണം എങ്കില്‍ അതില്‍ എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടായിരിക്കണം. അതല്ലാതെ പ്രസംഗ വിഷയങ്ങള്‍ മാത്രം ചര്‍ച്ചകള്‍ സഹിക്കാന്‍ മാത്രം വിവരമോ വിവരക്കേടോ ആര്‍ക്കുമില്ല എന്ന് പറയാം.

പിന്നെ സംഘാടകരുടെ കഴിവ് ഇതിലെ ഒരു പ്രധാന ഘടകം ആണ്. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ക്രൈസ്തവ സുവിശേഷ സമ്മേളനങ്ങള്‍  നടക്കുന്ന വേദികളില്‍ ആണ് ആളുകള്‍ തടിച്ചു കൂടുന്നത്. അതിനെ അനുകരിച്ചു (ആണെങ്കിലും അല്ലെങ്കിലും) ഹൈന്ദവ കണ്‍വെന്‍ഷനുകള്‍ പലയിടങ്ങളിലും നടക്കുന്നു. കാലിയായ കസേരകള്‍ ആവും പ്രധാനകാഴ്ചവസ്തു.

ക്രൈസ്തവമേധാവിത്തം ഉള്ള ഒരു പ്രദേശത്ത് ആണ് ഞാന്‍ താമസിക്കുന്നത്. പക്ഷെ ആരും അങ്ങനെ പറയാറില്ല എന്ന് മാത്രം. കോട്ടയം ജില്ലയിലെ പുതുപ്പള്ളി,  നമ്മുടെ മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമം. എന്റെയും സ്വന്തം ഗ്രാമം. (ഭാഗ്യവശാലോ എന്നൊരു ശങ്ക ഇപ്പോള്‍ ഇയ്യിടെ ആയി തോന്നിത്തുടങ്ങിയിട്ടുണ്ട്. ഭരണം എന്ന് കേട്ടാല്‍ അത്ര പേടി! അദ്ദേഹത്തിന്‍റെ ഭരണം കൊണ്ട് നേട്ടം ഉണ്ടാക്കിയ രണ്ടു സ്ഥാപനങ്ങള്‍ ആണ് പടങ്ങള്‍) 


ഇവിടെ അടുത്ത് രണ്ടു വലിയ പള്ളികള്‍ ഉണ്ട്. പുതുപ്പള്ളി പള്ളിയും, മണര്‍കാട് പള്ളിയും. നമ്പൂതിരിമാര്‍ ഒഴികെയുള്ള എല്ലാ ഹിന്ദു വിഭാഗങ്ങളും ഈ രണ്ടു പള്ളിയിലും പോവുകയും എട്ടുനോയമ്പ് , നേര്‍ച്ച വിളമ്പു തുടങ്ങിയവയില്‍ പൂര്‍ണമായ വിശ്വാസത്തോടെ തന്നെ പങ്കെടുക്കുകയും ചെയ്യാറുണ്ട്. കോട്ടയത്ത്‌ തങ്കു പാസ്ടര്‍ വിളമ്പുന്ന സ്വര്‍ഗീയ വിരുന്നിലും ഹിന്ദുക്കള്‍ അഭിമാനപൂര്‍വം പങ്കെടുക്കും. നെറ്റിയില്‍ ചന്ദനക്കുറി  തൊട്ടുകൊണ്ട്‌ തന്നെ.  വെറുതെ കിട്ടുന്ന  കോഴി ബിരിയാണി  എന്തിനു പാഴാക്കണം. എന്നിട്ട്  അഹിംസ പ്രസംഗിക്കും. മത സൌഹാര്‍ദം പ്രസംഗിക്കും... 
ഇത്തരം പരിഷ്കാരങ്ങളില്‍ പ്രേരിതന്‍ ആയി  ഏതെങ്കിലും നമ്പൂരി പള്ളിയില്‍ പോയാല്‍ അത് ഈ മാന്യന്മാര്‍  ഒട്ടു സഹിക്കുകയും ഇല്ല.  ജാതി മതങ്ങള്‍ ഇല്ല എന്ന് പറയപ്പെടുന്ന അദ്വൈത മാതൃക ആയ, നാനാജാതി മതസ്ഥരുടെയും വിശ്വാസകേന്ദ്രമായ  ശബരിമലയിലെ ഒരു  പുരോഹിതന്‍ ഒരിക്കലൊരു പള്ളിച്ചടങ്ങില്‍  വിശ്വസിച്ചു  സംബന്ധിക്കാന്‍ ഇടയായി. വ്യക്തിസ്വാതന്ത്ര്യത്തിലും ഹിന്ദുക്കളുടെ സഹിഷ്ണുതയിലും അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം തെറ്റി.  ആ സംഭവം വലിയ കുറ്റം ആയി. പ്രായശ്ചിത്തം ചെയ്യാന്‍ സന്നദ്ധന്‍ ആയ ശാന്തിക്കാരന്റെ കയ്യില്‍നിന്ന് ബലാല്‍ താക്കോല്‍ പിടിച്ചു വാങ്ങി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടന്‍ ആക്കുകയാണ് ഹിന്ദുതീവ്രവാദികള്‍   ചെയ്തത്. പക അവിടം കൊണ്ടും തീര്‍ന്നില്ല. തുടര്‍ന്ന് വരുന്ന മേല്ശാന്തിമാര്‍ക്കെല്ലാം നല്ല സൂപ്പര്‍ പണി കൊടുത്തു. വനവാസം. കാട്ടാളന്മാര്‍ എത്രയോ ഭേദം! പൂര്‍വാചാര വിരുദ്ധം ആയി ശബരിമല മേല്‍ശാന്തിയെ  പുറപ്പെടാശാന്തി ആക്കി. അദ്ദേഹത്തിന് ഫോണ്‍ സൗകര്യം (അന്ന് മൊബൈല്‍ ഇല്ല) ചെയ്തു കൊടുത്ത മന്ത്രി ഒരു ജോസഫോ തോമസോ മറ്റോ ആയിരുന്നു.  പി. പരമേശ്വരനും, കുമ്മനം രാജശേഖരനും ഡോക്ടര്‍ ഗോപാലകൃഷ്ണനും ഒക്കെ രാഷ്ട്രീയ തലത്തില്‍ നിന്ന് ആത്മീയതയെ നിയന്ത്രിക്കാന്‍ യത്നിക്കുന്നവര്‍ ആണ്. ആത്മീയ ദിശാബോധം ഇല്ലാതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ പൊളിയുന്നതിനു നമ്പൂരിമാരോട് അമര്‍ഷം. 

അതില്‍ ഇടപെടാതെ കൂട്ട് നിന്ന തന്ത്രിക്ക് കിട്ടേണ്ടത് കിട്ടി. പുതു വര്‍ഷത്തില്‍ നട തുറന്ന ഉടനെ അശുദ്ധി ആയി. പുല. സ്വന്തം മകള്‍ ആണ് മരിച്ചത്. ആ  സൂചന കണ്ടു പഠിച്ചില്ല.  അതുകൊണ്ട് അയ്യപ്പന്‍ ആണ്ടിലാണ്ടില്‍ ഓരോരോ പണി കൊടുത്തു കൊണ്ടിരിക്കുന്നു! തുടര്‍ന്ന് എല്ലാ വര്‍ഷവും ഓരോരോ പുകിലുകള്‍ അവിടെ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ തമിഴ് ഭക്തന്മാര്‍ പഴയതുപോലെ നോട്ടുകെട്ടുകള്‍ മറിക്കാറില്ല എന്ന് കേള്‍ക്കുന്നു! കുറ്റം അവരുടെയാണോ?

എന്റെ പ്രതിഷേധം കവിതാരൂപത്തില്‍ മാന്യമായി മാതൃഭൂമിക്കു അയച്ചു. അവര്‍ അത് കുപ്പയില്‍ തട്ടി. അതാണല്ലോ അവരുടെ സമത്വം. പ്രതിഷേധം ഒറ്റ ശ്ലോകത്തില്‍ അടക്കി ഞാന്‍ എന്റെ വീട്ടു പടിക്കല്‍ ഒരു പ്ലേ കാര്‍ഡില്‍  പതിക്കുകയുണ്ടായി. 



ആഡ്യരാകും ദേവസ്വങ്ങള്‍ 
ആദ്യമായി പഠിക്കട്ടെ!
ആഗ്രഹം പോലാശ്രയിക്കാം
ദൈവമെല്ലാമൊന്നു തന്നെ!


അത് എന്താണെന്ന്  ആരും എന്നോട് ചോദിച്ചില്ല. അന്ന് ആ ബോര്‍ഡ് വച്ച സ്ഥാനത്ത് ഇന്ന് അതിനേക്കാള്‍ സ്ഥായിയായ മറ്റൊരു ബോര്‍ഡ് ഉണ്ട്. അത് എന്റെ സാഹിത്യ രചനാലയത്തിന്റെത് ആണ്. സാംസ്കാരിക നായകരും അധികാര ഹസ്തരായ ഭരണവര്‍ഗങ്ങളും  ബലാല്‍  തമസ്കരിക്കുന്ന ഒരു കൂട്ടം ചിന്തകളുടെ ആലയത്തിന്റെത്. അതും എന്താണ് എന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല. 


പാരമ്പര്യവും ആയി ബന്ധം സംശയിക്കപ്പെടുന്ന ചില ആശയങ്ങളെ അങ്ങനെ പോലും വളരാന്‍ അനുവദിക്കുന്നത് ശരിയല്ല  എന്ന പൊതുധാര്‍ഷ്ട്യം സമൂഹത്തെ ഗ്രസിക്കുന്നു. വര്‍ഗവൈരികളുടെ സ്വന്തം ജാതീയതയുടെ സ്വരൂപം  ഇന്ന് ഹിന്ദുത്വം എന്ന പേരില്‍ അറിയപ്പെടുന്നതാണ് കഷ്ടം. 

മേല്പോട്ടുള്ള വളര്‍ച്ച തടയപ്പെടുമ്പോള്‍ കീഴ്പോട്ടുള്ള വളര്‍ച്ച ഉണ്ടാകുന്നു. അതായത് വേരോട്ടം. വേരുറച്ച ഒരു വടവൃക്ഷത്തെ ഉണ്ടോ ശാഖവെട്ടി നശിപ്പിക്കാന്‍ ആകുന്നു? 

ആത്മനിലയം എന്നാണു ഞാന്‍ വിഭാവനം ചെയ്യുന്ന സാഹിത്യരചനാലയത്തിനു നാമകരണം ചെയ്തിരിക്കുന്നത്. (named in 1994, started in 1990).  ആലയം എന്ന് ചുരുക്കിപ്പറയും. ഒരുപാട് വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടേണ്ടി വന്നിട്ടുണ്ട്. 


രചനയില്‍ മുഖ്യശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഉള്ളതിനാല്‍ പ്രസിദ്ധീകരണത്തിന്റെ തോത് പരമാവധി ചുരുക്കുന്നു എന്നതാണ് എന്റെ മാര്‍ഗ്ഗത്തിന്റെ ഒരു സവിശേഷത. പ്രസിദ്ധീകരണ നിരപേക്ഷത എന്നതാണ് രചനയുടെ നയം. സുഗമം ആയ രചനക്ക് (smooth & free writing) അത് എത്രയും സഹായകം ആണ്. 

ഇന്റര്‍നെറ്റില്‍ കയറി ഒരു കൊല്ലത്തിനകം തന്നെ അനായാസേന established ആവാന്‍ സാധിച്ചു എന്നതാണ് ആകെപ്പാടെകൂടി  ഒരു നേട്ടം എന്ന് പറയാന്‍ ഉള്ളത്. സാമ്പത്തികം ആയ കോട്ടം അത് വരുത്തുന്നുണ്ട് എന്നത് വേറെ കാര്യം. എങ്കിലും അതൊരു അഭിമാനകരമായ നേട്ടമായി തന്നെ ആയിത്തോന്നുന്നു.  സൌഹൃദലാഭം extra നേട്ടം. :) നെറ്റ് സൌഹൃദത്തിന്റെ സാധ്യതകളും പരിമിതികളും ഇതിനകം പഠിച്ചു കഴിഞ്ഞു.

പരിമിതികള്‍ ഇല്ലാതെ സ്ഥാപിക്കാവുന്ന ബന്ധം ഈശ്വരബന്ധം മാത്രമല്ലേ? 

Thursday 11 October 2012

Talks on Sanskrit Study


  • Vasu Diri  സംസ്കൃത ഭാഷ പഠിച്ചത് കൊണ്ട് അതിന്റെ സംസ്കാരം കിട്ടണം എന്നില്ല. സംസ്കൃത അധ്യാപകരെ നിരീക്ഷിച്ചാല്‍ ഇതറിയാം. സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ. അത് ഉള്ളില്‍ നിന്നും ഉണ്ടാവണം. അതിനു ഗുരുപരംപരയുടെ അനുഗ്രഹം വേണം. അല്ലാതെ ലൊട്ടുലൊടുക്ക് പ്രചാരണം കൊണ്ട് കാര്യമില്ല.
    16 hours ago · Like · 2

  • smileAnother 1. This is only for needy persons 
    12 hours ago · Like · 1

  • Another 2 //Vasu Diri സംസ്കൃത ഭാഷ പഠിച്ചത് കൊണ്ട് അതിന്റെ സംസ്കാരം കിട്ടണം എന്നില്ല. സംസ്കൃത അധ്യാപകരെ നിരീക്ഷിച്ചാല്‍ ഇതറിയാം. സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ.// Correct. I know such Sanskrit teachers (My teacher is an exception).
    11 hours ago · Unlike · 1

    A
    nother 3. Thanks a lot Sir..........
  • Vasu Diri സംസ്കൃത ഭാഷയെ മൃഗീയം ആയി കൊല ചെയ്തു രസിക്കുകയല്ലേ സംസ്കൃത അധ്യാപകര്‍ എന്ന് തോന്നിയിട്ടുണ്ട്. എന്റെ ഗുരു സ്വപ്രഭാനന്ദസ്വാമി കഴിഞ്ഞിട്ടേ എനിക്ക് ശിവനും വിഷ്ണുവും ഉള്ളൂ.
  • Vasu Diri ജന്മ നാട്ടില്‍ വേരറ്റതും കേരളത്തില്‍ കാട് പോലെ തഴച്ചു വരുന്നതും ആയ കമ്മുനിസ്റ്റ്‌ പച്ച യുടെ ആള്‍ക്കാര്‍ ഭാരതീയത വളരാന്‍ ഇടയുള്ള സകല സങ്കേതങ്ങളിലും കയറി തടയിടുകയല്ലേ എന്ന് investigate ചെയ്യേണ്ടിയിരിക്കുന്നു. എനിക്ക് പല തെളിവുകളും ലഭിച്ചിടുണ്ട്. പക്ഷെ പേടിക്കണം. കൊലപാതകത്തിന് ലൈസന്‍സ് എടുത്തവരെ എല്ലാവരും പേടിക്കുക തന്നെ വേണം. 

    ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലാ ട്ടോ smile

    ----------------------------------------------------------------
    സ്വകാര്യ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച ആകയാല്‍ അംഗങ്ങളുടെ സമ്മതം കൂടാതെ അവരുടെ പേരും പ്രൊഫൈല്‍ ചിത്രവും ഉപയോഗിക്കുന്നില്ല.