Friday 16 December 2011

Some Random thoughts

കുറെ ശിഥില ചിന്തകള്‍ 
തമിഴ് നാട്ടില്‍ മലയാളിയുടെ കടകള്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. നിയമജ്ഞന്‍മാരുടെ മനോഭാവം അക്രമാസക്തമാവുന്നു. ഇന്നത്തെ അഭിഭാഷകന്‍ നാളത്തെ ന്യായാധിപന്‍ ആവും. അപ്പോള്‍ എന്തായിരിക്കും? കേരളീയര്‍  സംയമനം പാലിക്കുന്നത് മണ്ഡലകാലം ആകയാല്‍ ആവാം.
രണ്ടു അയല്‍ നാടുകള്‍ തമ്മില്‍ ഇത്രയും വിരോധം ഒരു ആവശ്യവും ഉള്ളതല്ല. പഴയ ഉടമ്പടി റദ്ദ് ആവുമെന്നും കേരളം അന്യായമായ വെള്ളക്കരം ചുമത്തുമെന്നും ഉള്ള വിചാരമാവാം തമിഴരെ ബാധിച്ചിരിക്കുന്നത്. അതാണ് പ്രശ്നമെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം തമിഴ്നാട് ആര്‍ജിക്കണം.


ശബരിമല വിഷയം
ഉദ്യോഗസ്ഥ മേധാവിത്തം ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കുന്നു.
ആചാര്യന്മാരെ അടിച്ചുതളിക്കാര്‍ക്ക് തുല്യം കാണുന്ന ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ക്ക് അടിമത്ത മനോഭാവമാണ് ഉള്ളത്. .  കീഴ്ജീവനക്കാരും നാട്ടുകാരും ഭരിക്കുന്നത് അവരെ ആണെന്ന് കാണാം. ആനക്കാരന്മാര്‍ വരെ മേശാന്തിയോട് സംസാരിക്കുന്നത് ആജ്ഞാ സ്വരത്തിലാണ്.  പുകയും കരിയും ചൂടും സഹിച്ചു  കിട്ടുന്ന ദക്ഷിണ അവര്‍ക്ക് വീതിച്ചു കൊടുക്കുകയും വേണം. ശുദ്ധം എന്ന സംകല്പമേ പോയി. കസവ് പുതച്ച് കഴകക്കാരും മേളക്കാരും തിടപ്പള്ളിയില്‍ കയറി ഇറങ്ങുന്നു.
ബന്ധപ്പെട്ട പുതിയ പ്രമാണം ഇങ്ങനെ. ചോകോനു ശ്രീകോവിലില്‍ കേറാം എങ്കില്‍ നായര്‍ക്കു തിടപ്പള്ളിയില്‍ കേറിക്കൂടെ? ഒപ്പം  നമ്പൂരി ഇറങ്ങിക്കൊടുക്കുക കൂടി ചെയ്താലേ ഈ നാടകം പൂര്‍ണമാവൂ.


നടന്മാരെ പോലെ ഉദ്യോഗ ജീവിതം ആടി തീര്‍ക്കുകയാണ് ശാന്തിക്കാര്‍. They are misrepresenting themselves as the wise deed which is the part of peaceful struggle for existence.   ഉള്ള വ്യക്തിത്വം നശിക്കാനെ ഈ അശാസ്ത്രീയമായ സ്ഥാനമാനം ഉപകരിക്കൂ. 
ആചാര്യന്മാരുടെ വ്യക്തിത്വത്തിന് അവര്‍ വില നിശ്ചയിക്കുകയാണ്.
ക്ഷേത്രം എല്ലാവരുടെയും വിശ്വാസകേന്ദ്രമാണ്. ഈശ്വര വിശ്വാസം പോലെ തന്നെ പരസ്പര വിശ്വാസവും ആവശ്യമാണ്‌. ബോര്‍ഡില്‍ ഉത്തമ വിശാസം ഉണ്ടായിരുന്നത് കൊണ്ടാവാം  വൃദ്ധനായ തന്ത്രി  തന്‍റെ കൊച്ചുമകനെ കൂടെ കൂട്ടിയത്. അതില്‍ ഇത്ര അപരാധം ദര്ശിക്കാനില്ല/
അടുത്ത ബന്ധുക്കളെ തന്ത്രിമാര്‍ സാധാരണ കൂടെ കൂട്ടാറുണ്ട്.
ബ്രാഹ്മണരെ under estimate ചെയ്യുന്നതില്‍ തങ്ങളുടെ വിജയം ദര്‍ശിക്കുന്ന പ്രമാണിത്ത  മനോഭാവം നായന്മാരിലാണ് ഏറ്റവും അധികം കണ്ടുവരുന്നത്. പോയ തലമുറയിലെ ശുദ്ധരായ ശാന്തിക്കരോട് അവര്‍ സ്വീകരിച്ച നയം എന്തായിരുന്നു? അവരുടെ അന്തശ്ശാപം പൂജാ മൂര്‍ത്തികള്‍ക്കും ബാധകമാവും.  ഉത്തമനായ പൂജാരിയാല്‍ പൂജ ചെയ്യപ്പെടാനുള്ള യോഗം ഇന്ന് ഏതു മൂര്‍ത്തിക്ക് ആണുള്ളത്?  ലാഭം മാത്രം നോക്കുന്ന ദേവസ്വം മേധാവികള്‍ അതൊന്നും കാണുകയില്ല. ഇതൊക്കെ ചിന്തിക്കാനും പറയാനും ചോദിക്കാനും കഴിവുള്ളവരെ ഓരോരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ ഒഴിവാക്കുകയാണ്. ദേവസ്വങ്ങളുടെ അധാര്‍മികമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയല്ല ആചാര്യന്മാരുടെ കര്‍ത്തവ്യം. 
ഇങ്ങനെ ദൃശ്യവും അദൃശ്യവും ആയ വിവിധ വശങ്ങള്‍ കണക്കിലെടുക്കാതെ എല്ലാത്തിനും ഉത്തരവാദിത്തം ഒരു വ്യക്തിയിലോ സമുദായത്തിലോ ആരോപിക്കാനാവില്ല. തിയേറ്ററിനു ഉള്ളില്‍ ഇരുന്നുകൊണ്ട് ഒരു ഫിലിം റിവ്യൂ തയ്യാറാക്കാന്‍ ആവില്ല. 



1 comment:

  1. "ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മവുമെനിക്കൊക്കാ എന്നും ചിലര്‍"
    പണമുണ്ടാക്കാന്‍ തന്നെയല്ലേ ശബരിമലയിലും ഗുരുവായൂരും ശാന്തിയാവാന്‍ ഇത്ര ഇടി. രാഹുല്‍ ഈശ്വറിനെ ന്യായീകരിച്ചു കണ്ടു: മകളുടെ മകന്‍ ഏത് ദായക്രമത്തിലാണ്‍ തന്ത്രി കുടുംബാംഗമാവുക. നിരീശ്വരവാദിയെന്ന് പറഞ്ഞ് പൂണൂലും പൊട്ടിച്ച് കളഞ്ഞ്, അനേകം വിശ്വാസികള്‍ ദീക്ഷയോടെ പോവുന്ന ക്ഷേത്ര ശ്രീകോവിലില്‍ ക്ലീന്‍ ഷേവുമടിച്ച് ഒരു കൈയ്യില്‍ മൊബല്‍ ഫോണും പിടിച്ച് നിന്ന് കൊഞ്ചുന്നത് ടിവിയില്‍ കാണിക്കുന്ന ഈ പയ്യന്‍ പണത്തിനായല്ലെ അറിയാത്ത തൊഴിലിനിറങ്ങുന്നത്? സിനിമാക്കരുടെ ഇന്റര്‍‌വ്യൂവുമെടുത്ത് അവരുടെ സംസ്കാരത്തില്‍ ജീവിക്കുന്ന തന്ത്രം പഠിക്കാത്ത ഒരു ടിവിക്കാരനെ കാള്‍ ഭക്ത ജനങ്ങള്‍ക്ക് താത്പര്യം തോന്നേണ്ടത് ജന്മം കൊണ്ട് ചണ്ഡാലനെങ്കിലും തന്ത്രം പഠിച്ച് വ്രതശുദ്ധിയോടെ പൂജചെയ്യുന്നവരെയാണ്‍. താങ്കളെപ്പോലുള്ള അന്ധമായ ജാതിഭ്രാന്ത് ബാധിച്ചവരേ രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരെ അനുകൂലിക്കൂ.

    ReplyDelete