Thursday 29 December 2011

Communal Harmony


സമുദായ മൈത്രി 
സമുദായ മൈത്രിയാണ് ഈ സ്പോട്ട് ലക്ഷ്യമാക്കുന്നത്.  ക്ഷേത്ര വിഷയം ചര്‍ച്ചയ്ക്കു എടുക്കുമ്പോള്‍ ജാതീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക സാധ്യമല്ല. പരാമര്‍ശം അധിക്ഷേപമല്ല. വിലയിരുത്തല്‍ ആകുമ്പോള്‍ ഗുണവും ദോഷവും അതില്‍ വരുക സ്വാഭാവികമാണ്. അനോണിമസ് സുഹൃത്ത് നല്ല വായനക്കാരനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ രാഹുല്‍ ഈശ്വരിന്‍റെ ആളല്ല. അയാളെ ഒരു വിഭാഗം ഭക്തന്മാര്‍ എതിര്‍ക്കുന്നതിന്‍റെ  കാരണം ചര്‍ച്ച ചെയ്യപ്പെടണം എന്നേ പറഞ്ഞിട്ടുള്ളൂ. അത് ഈ സുഹൃത്തിന്‍റെ ഉള്ളില്‍ നിന്ന് കിട്ടുകയും ചെയ്തു. സഹായിയും പരികര്മിയും ആകുന്നതിനു ദായക്രമാമോ ഗോത്രമോ തടസ്സമല്ല. സിനിമ നടന്മാരെ ഇന്റര്‍വ്യൂ ചെയ്തതാണ്  മഹാ അപരാധം എന്ന് അഭിപ്രായമുള്ള ഭക്തജനം സ്വന്തം പേര് വെളിപ്പെടുത്താത്തത് മനസാക്ഷിക്ക് ചേര്‍ന്നതല്ല താന്‍ എഴുതുന്നത് എന്ന ഉത്തമ വിശ്വാസം കൊണ്ടല്ലേ?  
എന്തൊക്കെയാണ് ശാന്തിക്കാര്‍ക്ക് ചെയ്യാവുന്നത്, എന്തൊക്കെയാണ് ചെയ്തുകൂടാത്തത് എന്നത് സംബന്ധിച്ച് വിശദമായ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ നന്നായിരുന്നു. കുറച്ചു കാര്യങ്ങള്‍ ഈ കമന്‍റില്‍ നിന്ന് മനസ്സിലായി. ബൈക്ക് ഓടിച്ചു കൂടാ, മൊബൈല്‍ ഉപയോഗിച്ചുകൂടാ, ടി വി യില്‍ ആരെയും അഭിമുഖം ചെയ്തുകൂടാ. ഒട്ടും  stylish ആയിക്കൂടാ. അവയൊക്കെ ഭക്ത ജനങ്ങളുടെ കുത്തക ആണല്ലോ. പിന്നെ എന്തൊക്കെ യാണ് ചെയ്യവുന്നതെന്നും അരുതാത്തതെന്നും വിശാല മനസ്കരായ അനോണിമസിനെപ്പോലെ ആരെങ്കിലും പറഞ്ഞാലല്ലേ അഹം ബ്രഹ്മാസ്മി പുലമ്പിക്കൊണ്ട് ജീവിക്കാന്‍ നെട്ടോട്ടം ഓടുന്ന പാവപ്പെട്ട സങ്കുചിത ചിത്തരായ ഉദരംഭരി ഗര്‍ദഭങ്ങള്‍ക്ക് അറിയാനാകൂ. 

ജാതിയും വാലും നൂലും ഒന്നും അല്ല ഇതിലെ മുഖ്യവിഷയം. ഒരു ജാതിയുടെയും വക്താവായിട്ടല്ല ഞാന്‍ എഴുതുന്നത്. ജാതീയതയും ജാതി കോമ്പ്ലക്സും രണ്ടാണ്. രണ്ടാമത്തേതാണ് കുഴപ്പക്കാരന്‍........, .  ആരെങ്കിലും ഒരു ജാതിയുടെ പേര് പറഞ്ഞാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് ഹാലിളകുന്നത് അവരുടെ ഉള്ളിലുള്ള കോമ്പ്ലക്സ് കൊണ്ടാണ്. ഉടനെ അവനെ താറടിക്കാന്‍ ഉള്ള പുറപ്പാടായി. 
സംകേതിക കാരണങ്ങള്‍ പറഞ്ഞു മുഖം തരാതെ ആക്രമിക്കുന്ന വായനക്കാരോട് പ്രതിപക്ഷ ബഹുമാനം പുലര്‍ത്താന്‍ പ്രയാസം തോന്നുന്നു. അതില്ലതെയുള്ള ഡീല്‍ന് താല്പര്യമില്ല. 
   

12 comments:

  1. രണ്ട് പാരഗ്രാഫ് സനാതന ധര്‍മ്മ സന്ദേശം. ഉജ്ജ്വലം! യഥാര്‍ഥ ജാതിഭ്രാന്ത് മൂന്നാം പാരഗ്രാഫില്‍ പുറത്ത് വരുന്നു! ആദരണീയനായ സന്ന്യാസിവര്യനും തനിക്ക് അപ്രിയമായ സത്യം പറഞ്ഞാല്‍ മഹാനല്ലാതാകും! ഇത്ര സങ്കുചിത മന്‍സ്കനായ ഒരു വ്യക്തി എങ്ങിനെ ആദ്യത്തെ പാരഗ്രാഫുകള്‍ എഴുതി എന്ന് സംശയം തോന്നാം. പൂന്താനം മറുപടി പറയുന്നു "കുംകുമത്തിന്റെ ഗന്ധമറിയാതെ കുംകുമം ചുമക്കും പോലെ ഗര്‍ദ്ദഭം". ഈ ബ്ലോഗ് വായിച്ചതില്‍ നിന്നും ഇയാളും പണത്തിന്‍ ആര്‍ത്തിപൂണ്ട ഒരു ഉദരംഭരി ആണെന്ന് മനസ്സിലായി. സത്യത്തില്‍ ഭഗവാന്‍ ഭഗവത് ഗീതയില്‍ പറയുന്നത് പോലെ "ഗുണകര്‍മ്മ വിഭാഗശ്ച" നിശ്ചയിച്ചിരുന്ന ജാതി വ്യവസ്ഥ നമ്പൂതിരിമാര്‍ ദുരുപയോഗിച്ചു എന്നതിന്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ തെളിവ്. മറ്റ് ജാതിക്കാരെ "ദാസ്യവര്‍ഗ്ഗം" എന്നും മറ്റൊരു പോസ്റ്റില്‍ നമ്പൂതിരിമാരുടെ അടുത്ത് നിന്ന് ഭരണം പഠിച്ചവരെന്നും അധിക്ഷേപിക്കുന്നുണ്ട്. വ്യാസനും വാല്‍മീകിയുമൊക്കെ ഈ പറയുന്ന ദാസ്യവര്‍ഗ്ഗമാണ്‍. ഋഷിമാര്‍ നമ്പൂതിരിമാരായിരുന്നുവെന്ന് എവിടെയും പറഞ്ഞിട്ടില്ല, അത് കൊണ്ട് ആര്‍ഷജ്ഞാനത്തിന്റെ പേറ്റന്റ് ഒന്നും എടുക്കാന്‍ നോക്കേണ്ട. ഇതെഴുതുന്ന ആള്‍ക്ക് നമ്പൂതിരിമാരോട് യാതൊരു അലോഗ്യവുമില്ല എന്ന് തന്നെയല്ല അവര്‍ തിരിച്ച് വ്യത്യാസം അനുഭവിക്കുന്നതിനെ എതിര്‍ത്ത് പല വൈരുദ്ധ്യാത്മക വാദികളില്‍നിന്നും ചീത്ത കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ നിലപാട് തെറ്റായിരുന്നു എന്ന് ഈ ബ്ലോഗ് തെളിയിക്കുന്നു. ഈ കാലത്ത് ഇദ്ദേഹത്തിന്‍ മറ്റ് ജാതിക്കാരോട് ഇത്ര വിദ്വേഷവും പുശ്ചവും ഉണ്ടെങ്കില്‍ ഇദ്ദേഹത്തിന്റെ പൂര്‍‌വ്വികര്‍ അവരെ എത്രമാത്രം ഉപദ്രവിച്ചിരിക്കണം! ഇദ്ദേഹത്തിന്‍ അത്തരം ഒരു സ്ഥാനം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യും! ഈ ബ്ലോഗ് ബ്രാഹ്മണരോട് ഉള്ള എന്റെ സമീപനത്തില്‍ ഒരു പാട് മാറ്റം വരുത്തി. അന്ധമായ ബ്രാഹ്മണ വിരോധം തെറ്റാണെന്നുള്ള എന്റെ വിശ്വാസം തെറ്റാണെന്ന് മനസ്സിലായി. ഇന്നും ഒരു സാഹചര്യം ലഭിച്ചാല്‍ ഉച്ചനീചത്വങ്ങള്‍ കൊണ്ടുവന്ന് ജന്മത്തിന്റെ "വാലും നൂലും" വെച്ച് മുതലെടുക്കാന്‍ പതിയിരിക്കുന്ന അധമര്‍ ആ സമുദായത്തില്‍ ഉണ്ട് എന്ന് മനസ്സിലായി. "ദ്വിജര്‍" എന്ന് വിളിക്കാന്‍ അര്‍ഹരായ എത്ര എണ്ണം ഉണ്ട്? മദ്യപാനവും സ്ത്രീസേവയും ധനാര്‍ത്തിയും മുഴുത്ത, ഷോഡശ കര്‍മ്മ ആചരണങ്ങളോ, വേദ, തന്ത്ര, മന്ത്ര പഠനമോ ഇല്ലാത്ത ഒരു കൂട്ടര്‍ ജന്മത്തില്‍ കിട്ടിയ "നമ്പൂതിരി" വാലും സ്വയം കഴുത്തിലിടുന്ന ഒരു നൂലുമായി ജനത്തെ കബളിപ്പിച്ച് ജീവിക്കുന്നു! പൂണൂല്‍ പൊട്ടിച്ച് കളഞ്ഞ്, നിരീശ്വരവാദിയെന്ന് മേനി നടിച്ച്, അയ്യപ്പഭക്തര്‍ ദീക്ഷയെടുത്ത് പോവുന്ന ശബരിമലയില്‍ ക്ലീന്‍ ഷേവുമായി പോയി, യാതൊരു ദായക്രമത്തിലും ലഭ്യമാവാത്ത ഇല്ലാത്ത അവകാശം പറഞ്ഞ് ധനാര്‍ജ്ജനത്തിന്‍ ശ്രമിക്കുന്ന, സിനിമാക്കരുടെ പുറകെ ഇന്റര്‍‌വ്യൂവിന്‍ പായുന്ന രാഹുല്‍ ഈശ്വറിന്‍ എന്ത് ദ്വിജത്വം! അയാളെ ന്യായീകരിക്കുന്ന "ലാലേട്ടന്‍ ഫാനായ" ഇദ്ദേഹത്തെപ്പറ്റി എന്ത് പറയാന്‍! "അശാന്തി വിചാരം" എന്നുള്ള പേരല്ലേ ബ്ലോഗിന്‍ യോജിക്കുക. ഉന്നതങ്ങളായ സനാതന ധര്‍മ്മ ആശയങ്ങളെ താങ്കളുടെ സ്വാര്‍ത്ഥതയ്ക്ക് വ്യഭിചരിക്കണോ? ഇദ്ദേഹത്തെ പോലുള്ളവരുടെ ആദ്ധ്യാത്മിക പ്രസംഗത്തെ പറ്റി ശ്രീരാമകൃഷ്ണ പരമഹംസര്‍ (ഉത്തമ ബ്രാഹ്മണനായിരുന്നെങ്കിലും ഇദ്ദേഹം മഹത്വം റദ്ദ് ചെയ്യുമോ ആവോ!) പറഞ്ഞിട്ടുള്ളത് ഇവര്‍ കഴുകന്മാരെപ്പോലെയാണെന്നാണ്‍: ആദ്ധ്യാതിമിക ആശയങ്ങളുടെ ഉന്നത വിഹായസ്സില്‍ വിഹരിക്കുമ്പോഴും (ശ്രീരാമകൃഷ്ണ പരമഹംസര്‍ പണ്ഡിതരെപ്പറ്റിയാണ്‍ പറഞ്ഞത്, ഇദ്ദേഹത്തിന്‍ ബാധകമാവുമോ എന്നറിയില്ല!) താഴെയുള്ള കാമിനീകാഞ്ചനങ്ങളാവുന്ന ചീഞ്ഞ ശവങ്ങളിലാണ്‍ ഇവരുടെ കണ്ണ്!
    മറ്റൊരു ഉത്തമനായ നമ്പൂതിരി - പൂന്താനം പറഞ്ഞിട്ടുള്ളതും "ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മവും തനിക്കൊക്കായെന്നും ചിലര്‍" എന്നാണ്‍. അത് ആരെ ഉദ്ദേശിച്ചായിരുന്നു എന്നതിന്റെ ഉദാഹരണം കിട്ടിയല്ലോ!

    ReplyDelete
  2. എഴുത്തിനെ വിലയിരുത്തല്‍ ആണ് കമന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നത്. എഴുതുന്ന ആളിന്‍റെ മെക്കിട്ടു കേറുകയല്ല. അവന്‍ നല്ലവനാകട്ടെ മോശക്കാരനാവട്ടെ. വായനക്കാരന് എന്ത് ചേതം? certificate തയ്യാറാക്കുന്നവര്‍ക്ക് സ്വന്തമായി ഒരു പേരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി.

    ReplyDelete
  3. ഇതൊരു യുദ്ധക്കളം കൂടിയാണ്. പേരും വിലാസവും ഇല്ലാത്തവരെ എങ്ങനെ ഗൌനിക്കാന്‍ സാധിക്കും? എന്നാലും അവര്‍ പറയുന്നതില്‍ കഴമ്പ് ഉള്ളതിന് മറുപടി എഴുതമെന്നു വിചാരിച്ചു. പറഞ്ഞുതീരും മുന്‍പേ തോക്കിനുള്ളിലേക്ക് കയറി വെടി വയ്ക്കുകയാണ് ഈ പ്രതി. സത്യം പറയാന്‍ ശ്രമിക്കുന്നവരുടെ വായടപ്പിക്കലാണ് അയാളുടെ ലക്‌ഷ്യം . സത്യത്തെയും ധര്‍മത്തെയും രക്ഷിക്കുന്ന ശക്തി അത് അനുവദിക്കുമോ ? നമുക്ക് വഴിയെ കാണാം.

    ReplyDelete
  4. മര്യാദ കേട്ടവര്‍ ellaypozhum അത്തരക്കാരുടെ ഭാഗത്തെ ന്യായം കാണൂ. കുരുത്തക്കേട്‌ കാരണം ഈശ്വരനും അവരെ രക്ഷിക്കാന്‍ ആവുന്നില്ല. കഷ്ടം.

    ReplyDelete
  5. പ്രിയ സുഹൃത്തേ (അങ്ങനെ വിളിക്കുന്നത് താങ്കളുടെ ജാത്യഭിമാനം സഹിക്കുമെങ്കില്‍!), താങ്കളോട് സമ്വദിക്കുന്നത് കുടം കമഴ്ത്തി വച്ച് വെള്ളമൊഴിക്കുന്നതിന്‍ തുല്യമായത് കൊണ്ട് ഞാന്‍ വിരമിക്കുന്നു. ഒരു വാഴവെച്ചാല്‍ കുല വെട്ടാമല്ലോ! വെറുതെയല്ല സ്തുതിപാഠകരല്ലാത്തവരൊന്നും കമന്റിടാത്തത്! താങ്കള്‍ക്ക് അത് ഉള്‍ക്കൊള്ളുവാനുള്ള സ്വസ്ഥതയോ പക്വതയോ ആയിട്ടില്ല. എന്നെ കുറിച്ചുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അപക്വത മൂലമെന്ന് കരുതി അവഗണിക്കുന്നു.
    "സമുദായ മൈത്രിയാണ് ഈ സ്പോട്ട് ലക്ഷ്യമാക്കുന്നത്" എന്ന് തോന്നുന്നില്ല.
    "പരാമര്‍ശം അധിക്ഷേപമല്ല. വിലയിരുത്തല്‍ ആകുമ്പോള്‍ ഗുണവും ദോഷവും അതില്‍ വരുക സ്വാഭാവികമാണ്." പക്ഷേ താങ്കളെ പരാമര്‍ശിക്കുമ്പോള്‍ ഹാലിളകുന്നു, ചീത്ത വിളിക്കുന്നു!
    "അനോണിമസ് സുഹൃത്ത് നല്ല വായനക്കാരനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്." അത് കൊണ്ടായിരിക്കും ഞാന്‍ പറയാതെ വളച്ചൊടിച്ച് "ബൈക്ക് ഓടിച്ചു കൂടാ, മൊബൈല്‍ ഉപയോഗിച്ചുകൂടാ, ടി വി യില്‍ ആരെയും അഭിമുഖം ചെയ്തുകൂടാ. ഒട്ടും stylish ആയിക്കൂടാ." എന്നൊക്കെ എഴുതിയിരിക്കുന്നത്!
    തീര്‍ച്ചയായും രാഹുല്‍ ഈശ്വര്‍ ശ്രീകോവിലില്‍ കയറാന്‍ പോവുന്നത് തടയുന്നത് ടിവിയില്‍ കാണിക്കുമ്പോള്‍ കൈയില്‍ മൊബല്‍ ഫോണ്‍ പിടിച്ചിരിക്കുന്നത് നമ്മളെപ്പോലുള്ള പഴമനസ്സുകള്‍ക്ക് ദഹിച്ചില്ല. താങ്കളുടെ വിചാരപ്രകാരം ജീന്‍സും കൂളിംഗ് ഗ്ലാസ്സും ഒരു വുഡ്‌ലാന്‍ഡ്‌സ് ഷൂവും ടീഷര്‍ട്ടുമിട്ട് "സ്റ്റൈലായി" ശ്രീകോവിലില്‍ കയറി നടയടച്ചിരിക്കുന്ന നേരം സമയം കൊല്ലാന്‍ മൊബൈലില്‍ രണ്ട് വിളിയോ, ടാബ്ലറ്റില്‍ ഒരു ഗയിമോ കളിക്കുകയോ അല്ലെങ്കില്‍ സ്റ്റയിലില്‍ ഒരു "ഹോട്ട് ഡോഗ്" ശാപ്പിടുകയോ ആകാം! യഥാര്‍ത്ഥത്തില്‍ ഇന്‍ഫീരിയറായവര്‍ക്ക് സുപ്പീരിയോറിട്ടി കോമ്പ്ലക്സ് ഉണ്ടാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഉണ്ടെന്ന് തോന്നാം. "എഴുത്തിനെ വിലയിരുത്തല്‍ ആണ് കമന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നത്. എഴുതുന്ന ആളിന്‍റെ മെക്കിട്ടു കേറുകയല്ല." പറച്ചിലൊന്ന് പ്രവൃത്തിയൊന്ന്! ഇതൊക്കെയോ "സത്യത്തെയും ധര്‍മത്തെയും രക്ഷിക്കുന്ന ശക്തി" രക്ഷിക്കേണ്ടത്?!
    ഇനി മൂര്‍ത്തിയെക്കൂടി ഭക്തജനങ്ങള്‍ക്ക് അനുസൃതമായി അല്പം സ്റ്റൈലാക്കികൂടെ! ജീന്‍സ് ഇടുവിച്ച്, വാകയ്ക്ക് പകരം സിന്തോളും ക്ലോസപ്പിലൊരു ദന്തധാവനവും ചന്ദനക്കാപ്പിന്‍ പകരം ക്രീമും നേദിക്കാന്‍ ഭക്തജനങ്ങളുടെ ഇഷ്ടവിഭവമായ ചിക്കനും മട്ടനും ബീഫും. എന്തിനാ പാവം മൂര്‍ത്തിക്ക് പറ്റുന്നതും പറ്റാത്തതുമായ പൂവിന്റെയും നിവേദ്യത്തിന്റെയും ലിസ്റ്റ്! ശാന്തിക്കാരെപ്പോലെ അവരും അടിച്ച് പൊളിക്കട്ടന്നേ!
    താങ്കളുടെ പരിദേവനത്തിന്റെ കാരണം താങ്കള്‍തന്നെ പറഞ്ഞു: "മര്യാദ കേട്ടവര്‍ ellaypozhum അത്തരക്കാരുടെ ഭാഗത്തെ ന്യായം കാണൂ. കുരുത്തക്കേട്‌ കാരണം ഈശ്വരനും അവരെ രക്ഷിക്കാന്‍ ആവുന്നില്ല. സത്യത്തെയും ധര്‍മത്തെയും രക്ഷിക്കുന്ന ശക്തി അത് അനുവദിക്കുമോ?"
    കുരുത്തംകെട്ട ഉപാസനാമൂര്‍ത്തിയോട് ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത നിങ്ങളെയൊന്നും "സത്യത്തെയും ധര്‍മത്തെയും രക്ഷിക്കുന്ന ശക്തി" രക്ഷിക്കില്ല, അതിന്‍ മറ്റു ജാതിക്കാരെ ഭര്‍ത്സിച്ച് ബ്ലോഗ് എഴുതിയിട്ട് കാര്യവുമില്ല. എന്നെ ചൊല്ലി വിഷമിക്കേണ്ട താങ്കളുടെ സ്ഥിരം സ്തുതി പാഠകരുടെ ആരവത്തോടെ "ദാസ്യജാതി" ഭര്‍ത്സനവും പരിദേവനവും കഞ്ഞികുടിക്കാന്‍ മാര്‍ഗ്ഗം തരുന്ന "ഭക്തജനങ്ങളെ" (മേല്‍ജാതി ഭ്രമം മാറിയാല്‍ ഒരു നാള്‍ അവര്‍ മന്ത്രവും തന്ത്രവും അറിയാത്തവനെയൊക്കെ അടിച്ചിറക്കി യോഗ്യരെ അവിടെ വച്ചെന്നിരിക്കും) തെറിവിളിക്കലും ശമ്പളം തരുന്നവരെ മോശക്കാരാക്കലും ഒക്കെ തകൃതിയായി നടക്കട്ടെ. അടിയന്‍ വിടവാങ്ങുന്നേ തമ്പ്രാ!

    ReplyDelete
    Replies
    1. പണ്ട്. രാജ്യഭരണം സേവനം ആയിരുന്നു. രാജാക്കന്മാര്‍ക്ക് ശമ്പളം ഇല്ലാരുന്നു. അധ്യാപന വൃത്തി ഫ്രീ ആയിരുന്നു. വൈദ്യ ചികിത്സയും അങ്ങനെ തന്നെ ആയിരുന്നു. ഇന്ന് മറ്റെല്ലാത്തിനും മാന്യമായ ശമ്പളം ഉറപ്പു വരുത്തി. ശാന്തിക്കാര്‍ മാത്രം ധനമുണ്ടാക്കരുത് എന്ന വാദത്തിലൂടെ ഈ ഭക്തന്മാരല്ലേ ജാതിപ്പക പോക്കുന്നത്? ശാന്തി രംഗത്തേക്ക് ഈഴവരും മറ്റും എത്തിയതോടെ ദേവസ്വം ബോര്‍ഡ് ശമ്പളം ഇരട്ടിയാക്കിയല്ലോ. നായര്‍ ശാന്തിക്കാരെ അധികം വരുമാനമുള്ള ക്ഷേത്രത്തില്‍ ആണല്ലോ നിയമിച്ചു വരുന്നത്? വാക്കില്‍ സമുദായസ്നേഹം പ്രവര്‍ത്തിയില്‍ പക. ഇതിനൊക്കെ മറുപടി പറയുമ്പോള്‍ വാക്കിലും കുറെ ഒക്കെ വിഷം വമിച്ചു എന്ന് വരും. അത് നിങ്ങളുടെതന്നെ പ്രവര്‍ത്തിയില്‍ നിന്നും ഉത്ഭവിച്ചതാണ്.

      Delete
  6. രാഹുല്‍ ഈശ്വറിന്റെ കാര്യം:
    ൧. തന്ത്രിയുടെ സഹായികളെ നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ്‍, അക്കൂട്ടത്തില്‍ രാഹുല്‍ ഈശ്വറിന്റെ പേര്‍ ഇല്ല.
    ൨. നിത്യപൂജയ്ക്ക് തന്ത്രിയല്ല മേല്‍ശാന്തിയാണ്‍ പൂജകന്‍
    ൩. രാഹുല്‍ ഈശ്വറിന്റെ ടി.വി. ഇന്റര്‍‌വ്യൂവില്‍ തന്ത്രി സ്ഥാനത്തേക്കുള്ള അവകാശ വാദങ്ങളാണ്‍ കേട്ടത്.
    ൪. ആചാരങ്ങളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞവര്‍ ഇത്തരം അന്ധവിശ്വാസ പൂജകളില്‍ പങ്കെടുക്കാന്‍ ശഠിക്കുന്നതെന്തിന്‍ എന്നതിന്‍ മറുപടി പറയാനാവാത്തത് കൊണ്ടാണോ മൊബൈല്‍ കാര്യം പറഞ്ഞ് കണ്ണില്‍ പൊടിയിടുന്നത്?
    ൫. താങ്കള്‍ക്കും പാരന്‍പര്യമായ ശാന്തിപണിയില്‍ വെറുപ്പായി എന്നും പണത്തിന്‍ വേണ്ടി പിന്നീട് ശാന്തിപണി ചെയ്തു എന്നും about ല്‍ നിന്നും മനസ്സിലായി. അത് തന്നെയല്ലേ രാഹുല്‍ ഈശ്വറിന്റെയും കാര്യം?
    ൬. ദീക്ഷയെടുത്ത് പോകുന്ന അയ്യപ്പ ഭക്തരെയും ശാന്തിക്കാരെയും തൃണവത്ഗണിച്ച് കൊണ്ടല്ലേ രാഹുല്‍ ക്ലീന്‍ ഷേവ് ചെയ്ത് ശ്രീകോവിലില്‍ കേറാന്‍ ശ്രമിച്ചത്? ഇത്തരം ആചാരങ്ങളില്‍ വിശ്വാസമില്ലെന്നാണെങ്കില്‍ പണത്തിന്‍ വേണ്ടി തങ്ങളുടെ വിശ്വാസങ്ങളെ ലംഘിക്കുന്നവരെ എതിര്‍ക്കാന്‍ ഭക്തര്‍ക്കും അവകാശമില്ലേ?അതോ ജാതിയില്‍ മികച്ചവന്‍ എന്തുമാവാമെന്ന താങ്കളുടെ മിഥ്യാ ജാത്യഭിമാനമാണോ അതിനുത്തരം.
    ൭. ഇന്നത്തെക്കാലത്ത് മീറ്റിംഗുകളില്‍ മാത്രമല്ല ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പോലും മൊബൈല്‍ കൊണ്ട് പോകാന്‍ സാധിക്കാത്തപ്പോള്‍, ശ്രീകോവിലില്‍ അത് കൊണ്ട് പോവുന്നത് സ്റ്റൈലില്‍ നടക്കാനോ? എങ്കില്‍ ടി.വി. ആങ്കര്‍ പണി പോരേ? അതോ ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം കൂടുതലുണ്ടോ? വിശ്വാസമില്ലെങ്കിലും കാശ് പോരെട്ടന്നോ?
    ൮. "സിനിമ നടന്മാരെ ഇന്റര്‍വ്യൂ ചെയ്തതാണ് മഹാ അപരാധം" എന്ന് പുശ്ചിക്കുന്ന താങ്കള്‍ ജാതഭിമാനം മൂലമല്ലേ മറ്റേ സൈറ്റില്‍ ജീവിക്കാന്‍ വേണ്ടി കഴകത്തില്‍ നിന്നും കിട്ടുന്ന പണം പോരാഞ്ഞിട്ട് (താങ്കള്‍ തന്നെ പലേടത്തും എഴുതിയതാണ്‍) വീട്ടുജോലിയെടുക്കുന്ന "സുന്ദരി"യെ അധിക്ഷേപിക്കുന്നത്. ഒരേ പന്തിയില്‍ രണ്ട് വിളമ്പോ!?
    ൯. കഷ്ടപ്പെടുന്ന ശാന്തിക്കാര്‍ (താങ്കളുടെ ഇഷ്ട തീമായ) ആറ്റുനോറ്റ് നറുക്കെടുപ്പും ഇന്റര്‍‌വ്യൂവും മറ്റ് കടമ്പകളും കടന്ന് ശബരിമല ശാന്തിയായി ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാം എന്ന് കരുതുമ്പോള്‍ കുടുംബപരമായ യാതൊരു അരിഷ്ടതകളും ഇല്ലാത്ത ജീവിക്കാന്‍ ടി.വിയില്‍ ജോലിയുള്ള രാഹുല്‍ ഈശ്വര്‍ അവരുടെ തൊഴില്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനെയും താങ്കള്‍ അനുകൂലിക്കുന്നതെന്തുകൊണ്ട്?

    ReplyDelete
  7. No compromise and no deal with anonymous who is showering too much with an intention to deviate our main stream which is capturing wide attention. However his reasonable and justifiable queries will be considered properly.

    ReplyDelete
  8. ഒന്നിന് പത്ത് എന്ന അനുപാതത്തില്‍ വാചക വര്‍ഷം നടത്തിയിട്ട് കാര്യമില്ല. എഴുതുന്നതില്‍ കഴമ്പ് ഉണ്ടായിരിക്കണം. അല്ലാതെ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നത് കൊണ്ടാണ് വിഷം എന്ന് rimark ചെയ്തത്. ഒരു തരം ശ്വാസം മുട്ടലാണ് ഇത്തരം കമന്റുകള്‍ വായിച്ചാല്‍ തോന്നുക. ഗറില്ല പോരാളികളുടെ ലക്ഷ്യവും അത് തന്നെ ആയിരിക്കുമല്ലോ.

    ReplyDelete
  9. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന് കേട്ടിട്ടുണ്ട്. കഴമ്പുള്ള കാര്യങ്ങള്‍ ആണെന്ന് വായിക്കുന്ന മറ്റുള്ളവര്‍ക്ക് മനസ്സിലാവും. എഴുത്ത്കാരനല്ല ആശയമാണ്‍ പ്രധാനം എന്ന് വീമ്പിളക്കിയിട്ട് എഴുതിയ ആളെ ശകാരിച്ച് ഉത്തരം തരുന്നതില്‍ നിന്നും ഒളിച്ചോടുന്നതിലെ ഭീരുത്വം തിരിച്ചറിയുന്നു. കുറ്റബോധം കൊണ്ടാവും ഒളിഞ്ഞിരിക്കുന്നതിനായി ഒളിപ്പോര്‍, ഗറില്ല യുദ്ധം എന്നെല്ലാം പടര്‍പ്പില്‍ തല്ലുന്നത്. ആളെ വിട്. ഉത്തരം ഉണ്ടെങ്കില്‍ പറ. അല്ലാതെ വൈരുദ്ധ്യാത്മക വാദികള്‍ ഉത്തരമില്ലാതെ വരുമ്പോള്‍ സിഐഎ ഗൂഢാലോചന ആരോപിക്കുന്നത് പോലെ, പേരില്ല, ഒളിപ്പോര്‍, എന്നെല്ലാം പറഞ്ഞ് പലായനം ചെയ്യാതെ "എഴുത്തിനെ വിലയിരുത്തല്‍ ആണ് കമന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നത്. എഴുതുന്ന ആളിന്‍റെ മെക്കിട്ടു കേറുകയല്ല. അവന്‍ നല്ലവനാകട്ടെ മോശക്കാരനാവട്ടെ. വായനക്കാരന് എന്ത് ചേതം? " എന്നെഴുതിയതിന്റെ അര്ത്ഥമറിഞ്ഞിട്ട് എഴുതിയതാണെങ്കില്‍ എഴുതിയവനെ അവമതിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാതെ മറുപടി പറയാന്‍ നോക്ക്!

    ReplyDelete
  10. മറു മരുന്ന് തരാം. കുറച്ചു wait ചെയ്യൂ . diagnosis ഒന്ന് കഴിഞ്ഞോട്ടെ..
    ലാബ്‌ റിപ്പോര്‍ട്ടുകള്‍ എല്ലാം കിട്ടീട്ടില്ല.. അതുവരെ ഇപ്പോള്‍ കഴിക്കുന്ന ഡോസു തന്നെ തുടര്‍ന്നോളൂ.

    ReplyDelete
  11. ഇതാണ് യഥാര്‍ത്ഥ അനിക്സ്പ്രേ ! പൊടി പോലുമില്ല കണ്ടെത്താന്‍.!!!!!!-.!112, !!!!!!!

    ReplyDelete