Thursday 15 December 2011

Acharya Athikramam

ക്ഷേത്രങ്ങളില്‍ പകരക്കാരും സഹായികളും ആവശ്യമാണ്.
അവരെ ദേവസ്വം ബോര്‍ഡ്  സ്വയം  നിയമിക്കുന്നില്ല
അവധി അനുവദിക്കാതെ ആചാര്യന്മാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. 
അവര്‍ കൈസഹായത്തിനു വിളിച്ചുവരുത്തുന്ന പകരക്കാരില്‍   അയോഗ്യത ആരോപിക്കാന്‍ ബോര്‍ഡിനു അവകാശമില്ല. വിളിച്ചു വരുത്തപ്പെട്ട സാന്നിധ്യമാണ് അവരുടേത്.  Guest Role. ഭഗവാന്‍റെ പേരില്‍ വിളിച്ചു വരുത്തുന്നവരെ അവഹേളിക്കുന്നത് സംസ്കാര ശൂന്യതയാണ്.  കൊടിയ   ഈശ്വരനിന്ദയും ആചാര്യ  അതിക്രമവും ആണ്. ഇതില്‍ ക്ഷേത്ര മര്യാദയുടെ ലംഘനം ഉണ്ട്. ഈ മനോഭാവം ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു. അതിനു വാക്കുകള്‍ മതിയാവില്ല.
രാഹുല്‍ ഈശ്വറിനെ തടഞ്ഞതിന് പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ഗോത്രവും സൂത്രവുമല്ല തടസ്സം എന്ന് തീര്‍ച്ച. ബോര്‍ഡിനെ വിമര്‍ശിക്കതക്ക അറിവുള്ളവരെ അകറ്റി നിര്‍ത്തുക എന്ന രാഷ്ട്രീയ തന്ത്രം ആണിത്. ദേവസ്വ ഹിതത്തെക്കാള്‍   വലുത് ദേവഹിതമാണ്. സത്യധര്‍മ സംരക്ഷകനായ സ്വാമി അയ്യപ്പന്‍ എല്ലാര്‍ക്കും നല്ല ബുദ്ധി തോന്നിക്കട്ടെ.   
 വയോവന്ദ്യനായ തന്ത്രിയെ വേണ്ടാതെ ടോര്‍ച്ചര്‍ ചെയ്യുകയാണ്. ക്ഷേത്ര സങ്കല്പങ്ങളെ അട്ടി മറിക്കുകയാണ്‌.  ഇത്തരം അതിക്രമങ്ങള്‍ക്ക് എതിരെ ബ്രാഹ്മണര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. 
We are processing the row data of peaceful thoughts. So detailed post is being set to delay. 

3 comments:

  1. "ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മവുമെനിക്കൊക്കാ എന്നും ചിലര്‍"
    പണമുണ്ടാക്കാന്‍ തന്നെയല്ലേ ശബരിമലയിലും ഗുരുവായൂരും ശാന്തിയാവാന്‍ ഇത്ര ഇടി. രാഹുല്‍ ഈശ്വറിനെ ന്യായീകരിച്ചു കണ്ടു: മകളുടെ മകന്‍ ഏത് ദായക്രമത്തിലാണ്‍ തന്ത്രി കുടുംബാംഗമാവുക. നിരീശ്വരവാദിയെന്ന് പറഞ്ഞ് പൂണൂലും പൊട്ടിച്ച് കളഞ്ഞ്, അനേകം വിശ്വാസികള്‍ ദീക്ഷയോടെ പോവുന്ന ക്ഷേത്ര ശ്രീകോവിലില്‍ ക്ലീന്‍ ഷേവുമടിച്ച് ഒരു കൈയ്യില്‍ മൊബല്‍ ഫോണും പിടിച്ച് നിന്ന് കൊഞ്ചുന്നത് ടിവിയില്‍ കാണിക്കുന്ന ഈ പയ്യന്‍ പണത്തിനായല്ലെ അറിയാത്ത തൊഴിലിനിറങ്ങുന്നത്? സിനിമാക്കരുടെ ഇന്റര്‍‌വ്യൂവുമെടുത്ത് അവരുടെ സംസ്കാരത്തില്‍ ജീവിക്കുന്ന തന്ത്രം പഠിക്കാത്ത ഒരു ടിവിക്കാരനെ കാള്‍ ഭക്ത ജനങ്ങള്‍ക്ക് താത്പര്യം തോന്നേണ്ടത് ജന്മം കൊണ്ട് ചണ്ഡാലനെങ്കിലും തന്ത്രം പഠിച്ച് വ്രതശുദ്ധിയോടെ പൂജചെയ്യുന്നവരെയാണ്‍. താങ്കളെപ്പോലുള്ള അന്ധമായ ജാതിഭ്രാന്ത് ബാധിച്ചവരേ രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരെ അനുകൂലിക്കൂ.

    ReplyDelete
    Replies
    1. രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗം എന്ന് പറഞ്ഞില്ല. ശ്രീകോവിലില്‍ കയറാന്‍ തന്ത്രികുടുംബാംഗം ആവണം എന്നില്ല. അതിനുള്ള യോഗ്യത നിശ്ചയിക്കാന്‍ തന്ത്രിക്ക് അവകാശമില്ലേ? സാധാരണ ക്ഷേത്രങ്ങളില്‍ പകരക്കാരെ മേല്‍ശാന്തി മാത്രം ആണ്. ടി.വി.യില്‍ പരിപാടി അവതരിപ്പിക്കുന്നവറോട് അയ്യപ്പന് വിരോധം ഉണ്ടോ എന്നതാണ് ചിന്താവിഷയം. ഭക്തരുടെ വൃതശുധിയെപ്പറ്റി പറയാതെ ഇരിക്കുകയാ ഭേദം. മാല പൂജിച്ചു കൊടുത്താല്‍ അത് കഴുത്തില്‍ അണിയുമ്പോള്‍ പോലും ശരണം വിള്ളിക്കാത്തവരാണ് ഏറിയകൂറും. അതുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഉള്ള അല്പത്തരങ്ങള്‍ തോന്നുക ഇല്ലായിരുന്നു.

      Delete
  2. കലയും സാഹിത്യവും ഒക്കെ തരികിട പരിപാടികള്‍ ആണെന്നും തിരുമേനിമാര്‍ പത്രം വായിക്കുന്നത് പോലും ശരിയല്ലെന്ന് വിശ്വസിക്കുന്ന ഭക്തരെ അറിയാം. ഇവരൊക്കെ മനുഷ്യര്‍ തന്നെയോ? ?????

    അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശം അവര്‍ക്കാണെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്ക് എന്തവകാശം? ..സന്യാസി ആയാല്‍ ഇങ്ങനെ വേണം. നമ്പൂരി ആയാല്‍ ഇങ്ങനെ വേണം എന്നൊക്കെ ഉത്തരവ് ഇറക്കുകയാണോ സര്‍വ്വ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഭക്തജനങ്ങള്‍ക്ക് ചേര്‍ന്നതോ? മാലയിട്ടിട്ടു വെള്ളമടിച്ചു നടക്കുന്ന അയ്യപ്പന്മാരെ എന്ത് ചെയ്യണം എന്ന് ആദ്യം ആലോചിക്കൂ. എങ്ങനെ എങ്കിലും അവരുടെ ഒക്കെ കാശ് അടിച്ചു മാറ്റണം എന്നല്ലേ ദേവസ്വം ബോര്‍ഡിനും അവരെ താങ്ങുന്ന ഹിന്ദു സംഘടനകള്‍ക്കും ഉള്ളൂ?

    ReplyDelete