Friday 25 November 2011

വചന പൂജ





Learn to distinguish between the facts and  the fantasies. 
Be compromised with the facts, and simply enjoy and smile out the fantasies. Delete the error data created  by the public media for their political and economical benefits


Some Raw Comments
Agree or Disagree
Be compromised with the facts.     Delete the error data created  by the public media for political benefits. Some helplines are given below in order to detect or experience the absolute reality. 
  1.  ക്ഷേത്ര മര്യാദകളെ അധികൃതര്‍ ലംഘിക്കുന്നു. 
  2. ക്ഷേത്ര ആചാരങ്ങള്‍ പ്രഹസനമാകുന്നു..
  3. ദേവാലയങ്ങളില്‍ ഇന്ന് അസുരാധിപത്യം.
  4. അയിത്തോച്ചാടനം ബ്രാഹ്മണ്യ ഉച്ചാടനം ആയി. 
  5. പൂജാവിധികള്‍ ജനപൂജ ആയി  മാറ്റി എഴുതപ്പെടുന്നു. 
  6. ക്ഷേത്രങ്ങളില്‍ ഈശ്വരന്‍ വെറും സംകല്പം ആയിത്തീരുന്നു. 
  7. പവിത്രത, പരിശുദ്ധത തുടങ്ങിയ ആചരണങ്ങള്‍ കാലഹരണപ്പെടുന്നു. 
  8. ക്ഷേത്രശക്തിയുടെ തെളിവ് ആള്‍ക്കൂട്ടവും വരുമാനവും ആയി. 
  9. ഭക്തി ഇല്ലാത്തവരെയും ഭക്തജനം എന്നുപറയാം അല്ലെ?  
  10. വിശ്വാസം  ഇല്ലാത്തവരും ക്ഷേത്രത്തില്‍ വരുന്നില്ലേ? വന്നു വിശ്വാസികളുടെ തലയില്‍ വിധി എഴുതുന്നില്ലേ? വ്യക്തിപരമായ കാര്യസാധ്യമാണ് അവര്‍ക്ക് വലുത്. അതിനു  ശാന്തിക്കാരനെ തോട്ടിക്കോല്‍ ആക്കുന്നു. കാര്യലാഭ പ്രാര്‍ത്ഥന കൂടാതെ ആരാധന ചെയ്യാന്‍ മാത്രമായി വരുന്ന നല്ല മനസ്സുള്ളവരെ കാണുന്നേയില്ല.
  11. കച്ചവട സാഹചര്യങ്ങളോട് പൊരുത്ത പ്പെടാനാവാത്ത പരമ്പരാഗത ചിത്തരായ മുതിര്‍ന്ന ശാന്തിക്കാരെ, എടൊ പോടോ എന്ന് വിളിക്കുന്ന ധിക്കാരികളായ ചെറുപ്പക്കാരും പെണ്ണുങ്ങളും ഇന്ന് ക്ഷേത്രം ഭരിക്കുന്നു. ശുധന്മാരെ നൊമ്പരപ്പെടുത്തുന്ന ദേവസ്വം ചെയ്തികളെ അവര്‍ ഒരിടത്തും പരാതി പറയാതെ സഹിച്ചു സഹകരിക്കുകയാണ്. 
  12. ആചാര്യ വേഷം കെട്ടുകയല്ലാതെ ആചാര്യന്‍ ആകാന്‍ ആധുനിക ഹിന്ദു സമൂഹം ആരെയും അനുവദിക്കുകയില്ല.
  13.  ഒരു വ്യക്തിയും നിശ്ചിത (ചെറിയ) പരിധിയിലധികം ബഹുമാനിക്കുന്നത് ശരിയല്ല എന്നാണു ആധുനിക ഹിന്ദുവിന്‍റെ വിശ്വാസം. 
  14. ഈശ്വരനെക്കാള്‍ മുകളിലായി മാതാപിതാക്കളെയും ഗുരുജനങ്ങളെയും മാനിചിരുന്ന പാരമ്പര്യം അവന്‍ ഉപേക്ഷിച്ചുകഴിഞ്ഞു.
  15.  ഗുരുവിനെ തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്ത ശിഷ്യന്മാരുടെ കാലമാണിത്. 
  16. ആ ആസുരികത ഇന്ന് വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്ന തിരക്കിലാണ്. 
  17. ബ്രാഹ്മണന്‍റെ പരാജയം കാണാനല്ലേ എല്ലാ ഇതര വിഭാഗങ്ങളും ആഗ്രഹിക്കുന്നത്എന്ന് തോന്നും.  
  18. അതിനു അനുസരിച്ച് നശിക്കാന്‍ അവനും വട്ടം കൂട്ടുന്നു. അല്ലാതെ എന്ത് ചെയ്യാന്‍. 
  19. വായ തുറന്നു നാമം ജപിക്കുന്നത് കുറച്ചില്‍ ആയി കരുതുന്നവരെയും ഭക്തരായി കാണണം പോലും. 
  20. അനര്‍ഹമായ അംഗീകാരം കൊടുത്താല്‍ ആര്‍ക്കെങ്കിലും ഭക്തി ഉണ്ടാകുമോ?
  21. ആത്മസമര്‍പ്പണം ചെയ്യാതെ അഹംഭാവം വെടിയാതെ ഭക്തി ഉണ്ടാകുമോ? 
  22. ആരാധന എന്ന പേരില്‍ ഓരോരുത്തരും ഓരോന്ന് കാണിക്കുന്നു. അതൊക്കെ കാണുന്നവര്‍ക്കും  ഭ്രാന്ത് പിടിക്കും.
  23. ക്ഷേത്ര സംസ്കാരം നശിക്കുകയാണ് എന്നതില്‍ യാതൊരു സംശയവും  ഇല്ല.
  24. എല്ലാരുടെയും കുറ്റങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്‌. എങ്കിലും പൊതുജന ഹിതാര്‍ത്ഥം മാറി വന്ന   ഈ സാഹചര്യത്തിന് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം പഴിക്കാന്‍ പാടുണ്ടോ? 

No comments:

Post a Comment